പുത്തന്‍ ട്രയംഫിന്റെ വില ലോഞ്ചിന് മുമ്പ് ചോര്‍ന്നു! ഇനി ഹിമാലയന്‍ മാത്രം ആലോചിച്ചിരിക്കേണ്ടാ...
ഇന്ത്യയിലെ മിഡില്‍ ക്ലാസുകാര്‍ക്ക് ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന്റെ ബൈക്കുകള്‍ കുറച്ച് കാലം മുമ്പ് വരെ അപ്രാപ്യമായിരുന്നു. ഇന്ത്യന്‍ കമ്പനിയായ ബജാജ് ഓട്ടോയുമായി ട്രയംഫ് കൈകോര്‍ത്തതിന്റെ ഫലമായി രണ്ട് കിടിലന്‍ ബൈക്കുകള്‍ വന്നതോടെ ആ വിഷമം അങ്ങ് മാറിക്കിട്ടി. ഇന്ന് ട്രയംഫിന്റെ വിതരണം വരെ കൈകാര്യം ചെയ്യുന്നത് ബജാജ് ആയതിനാല്‍ വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ കൂടി പേടിക്കേണ്ട കാര്യമില്ല. ട്രയംഫ് ഇന്ത്യയടക്കമുള്ള വിപണികള്‍ ലക്ഷമിട്ട് പുറത്തിറക്കിയ മോഡലുകളില്‍ ഒന്ന് ആയിരുന്നു സ്‌ക്രാംബ്ലര്‍ 400X. കഴിഞ്ഞ ദിവസം കമ്പനി പുത്തന്‍ നിറം ചേര്‍ത്ത് ഈ ബൈക്ക് അപ്‌ഡേറ്റ് ചെയ്തിരുന്നു.
ഇതിന്റെ കൂടെ തന്നെ ഇതേ മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ പ്രീമിയം ഓഫ്‌റോഡ് ഫോക്കസ്ഡ് മോഡല്‍ ആയ സ്‌ക്രാംബ്ലര്‍ 400 XC പുറത്തിറക്കാന്‍ പോകുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 XCയെക്കുറിച്ച് ഇതിനോടകം ധാരാളം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരിക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്ന ഈ ബൈക്കിന്റെ വില ലോഞ്ചിന് മുമ്പേ ചോര്‍ന്നിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

Image used for representative purposes only
സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X എന്നിവയ്ക്ക് ശേഷം ട്രയംഫിന്റെ 400 സിസി പോര്‍ട്ട്‌ഫോളിയോയിലേക്ക് എത്തുന്ന പുതിയ മോഡലാണ് സ്‌ക്രാംബ്ലര്‍ 400 XC. കമ്പനിയുടെ 400 സിസി നിരയിലെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആയിരിക്കും ഇത്. പുതിയ സ്‌ക്രാംബ്ലര്‍ 400 XC ട്രയംഫിന്റെ 400 സിസി നിരയിലേക്ക് ചില ഓഫ്-റോഡിംഗ് സവിശേഷതകള്‍ ചേര്‍ക്കും. പുതിയ മോട്ടോര്‍സൈക്കിള്‍ സ്‌ക്രാംബ്ലര്‍ 400 X മോഡലിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ എഞ്ചിന്‍, ഫ്രെയിം, മിക്ക സൈക്കിള്‍ പാര്‍ട്‌സുകളും സ്‌ക്രാംബ്ലര്‍ 400 XC നിലവിലെ സ്‌ക്രാംബ്ലര്‍ 400 X ബൈക്കുമായി പങ്കിടും. രണ്ട് സ്‌ക്രാംബ്ലര്‍ 400 വേരിയന്റുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന് വീലുകളുടെ കാര്യത്തില്‍ ആയിരിക്കുമെന്ന് സ്‌പൈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായതാണ്. സ്‌ക്രാംബ്ലര്‍ XC-ക്ക് അലോയ് വീലുകള്‍ക്ക് പകരം ട്യൂബ്ലെസ് ടയറുകളില്‍ പൊതിഞ്ഞ ക്രോസ്-സ്പോക്ക് വീലുകള്‍ ലഭിക്കും.
മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും സൈസില്‍ വരുന്ന ഈ ടയറുകള്‍ ഓഫ്-റോഡിംഗിന് അനുഗ്രഹമായിരിക്കും. ഓഫ്-റോഡ് മികവ് പ്രകടിപ്പിക്കുന്ന പുത്തന്‍ ബൈക്കില്‍ ബോഡി കളര്‍ വിന്‍ഡ്സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, അലുമിനിയം അണ്ടര്‍-ബെല്ലി പ്ലേറ്റ്, അഡ്വഞ്ചര്‍ ബൈക്കുകളില്‍ കാണപ്പെടുന്ന റെയ്‌സ്ഡ് മഡ് ഗാര്‍ഡുകളും എന്നിവ നല്‍കും.
സ്വിച്ചബിള്‍ എബിഎസും ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും സ്‌ക്രാംബ്ലര്‍ 400 XC-യില്‍ ട്രയംഫ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫ്‌റോഡിംഗ് ബൈക്ക് ആണെങ്കിലും കളര്‍ ഓപ്ഷനുകളും ഗ്രാഫിക്‌സും അതില്‍ പ്രധാനമാണ്. ഈ സാഹചര്യത്തില്‍ പുത്തന്‍ സ്‌ക്രാംബ്ലര്‍ 400 XC മോഡലില്‍ ട്രയംഫ് പുതിയ നിറങ്ങള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
8,000 ആര്‍പിഎമ്മില്‍ 39.5 bhp പവറും 6,500 ആര്‍പിഎമ്മില്‍ 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 398.15 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് സ്‌ക്രാംബ്ലര്‍ 400 XC-ക്ക് കരുത്തേകാന്‍ എത്തുക. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കും. ബൈക്കില്‍ സ്ലിപ്പ് അസിസ്റ്റ് ക്ലച്ച് ഓപ്ഷനല്‍ ഫീച്ചറായി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സ്‌ക്രാംബ്ലര്‍ 400 XC-യുടെ മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌കുമായിരിക്കും ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുക. വെല്ലുവിളി നിറഞ്ഞതും ദുര്‍ഘടവുമായ ഭൂപ്രദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ട്രയംഫ് മോട്ടോര്‍സൈക്കിളിന് കൂടുതല്‍ വീല്‍ ട്രാവല്‍ ലഭിച്ചേക്കാം. ഓഫ്‌റോഡ് കേന്ദ്രീകൃത മോഡലിനായി നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനാല്‍ ന്യായമായും വിലയിലും അത് പ്രതിഫലിക്കും.
നിലവില്‍ സ്‌ക്രാംബ്ലര്‍ 400X ബൈക്ക് 2.67 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിലക്കുന്നത്. ട്രയംഫ് ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പുതിയ മോഡലിന് സ്‌ക്രാംബ്ലര്‍ 400 X നേക്കാള്‍ ഏകദേശം 25,000 രൂപ കൂടുതലായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ അഡ്വഞ്ചര്‍ ഫോക്കസ്ഡ് മോട്ടോര്‍സൈക്കിളിന് 2.94 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലവരും.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, കെടിഎം 390 അഡ്വഞ്ചര്‍ X എന്നിവയ്ക്ക് വളരെ അടുത്ത് നില്‍ക്കുന്നതായിരിക്കും വില. ഇത് ചോര്‍ന്ന വിവരങ്ങള്‍ മാത്രമാണ് എന്നതിനാല്‍ ഔദ്യോഗിക വില പ്രഖ്യാപനത്തിനായി നമുക്ക് ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കാം. നിരവധി ട്രയംഫ് ഡീലര്‍മാര്‍ ഇതിനോടകം തന്നെ ഈ ബൈക്കിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയതായാണ് വിവരം. അടുത്ത ആഴ്ച ട്രയംഫ് XC വേരിയന്റിന്റെ ലോഞ്ച് നടക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








