ട്രയംഫ് ഓണറാകാന്‍ ഇതിലും പറ്റിയ സമയമില്ല! ഈ മാസവും വമ്പന്‍ കിഴിവില്‍ വാങ്ങാം
മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഒറ്റക്കുള്ള തേരോട്ടമല്ല ഇപ്പോള്‍ നടക്കുന്നത്. ബജാജിന്റെയും ഹീറോയുെടയും കൈപിടിച്ച് ട്രയംഫും ഹാര്‍ലി ഡേവ്ഡ്‌സണും ഇന്ത്യയില്‍ വേരൂന്നുകയാണ്. ഇതില്‍ തന്നെ ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ ട്രയംഫിന്റെ മെയിഡ് ഇന്‍ ഇന്ത്യ ബൈക്കുകള്‍ക്ക് ലോകത്താകമാനം മികച്ച സ്വീകരണമാണ് ലഭിച്ചത്. നിങ്ങള്‍ ഇപ്പോള്‍ ട്രയംഫിന്റെ സ്‌ക്രാംബ്ലര്‍ 400X എന്ന മോഡല്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് സമയം. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X ഇയര്‍ എന്‍ഡ് ഓഫര്‍ ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2024 ഡിസംബറില്‍ ഐക്കണിക് ബൈക്ക് നിര്‍മാതാക്കള്‍ സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളിനൊപ്പം 12,500 രൂപയുടെ ആക്സസറികള്‍ വാഗ്ദാനം ചെയ്തിരുന്നു. ഡിസംബര്‍ 31 വരെ മാത്രമായിരുന്നു ഓഫറിന്റെ സാധുത പറഞ്ഞിരുന്നത്. ഏതായാലും ഇപ്പോള്‍ കമ്പനി ഓഫര്‍ 2025 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.

ഈ മാസം ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലോവര്‍ എഞ്ചിന്‍ ബാര്‍, ഹൈ മഡ്ഗാര്‍ഡ് കിറ്റ്, കോട്ടഡ് വിന്‍ഡ്‌സ്‌ക്രീന്‍, ലഗേജ് റാക്ക് കിറ്റ്, ടാങ്ക് പാഡ്, ട്രയംഫ് ബ്രാന്‍ഡഡ് ടി-ഷര്‍ട്ട് എന്നിവ ലഭിക്കും. ട്രയംഫ് സ്പീഡ് 400 റോഡ്‌സ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X വരുന്നത്. ഓഫ്-റോഡ് ഭൂപ്രദേശങ്ങളിലും ഹൈവേകളിലും മികച്ച പ്രകടനം നല്‍കുന്നതിനായി അടുത്തിടെ ബൈക്ക് റീ-എഞ്ചിനീയറിംഗിന് വിധേയമായിരുന്നു.
ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 X, സ്പീഡ് 400, സ്പീഡ് T4 എന്നീ മോഡലുകള്‍ക്ക് ഒരേ 398.15 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നതെങ്കിലും അല്‍പ്പം വ്യത്യസ്തമായ ട്യൂണ്‍ ഉപയോഗിക്കുന്നു. സ്‌ക്രാംബ്ലര്‍ 400 X-ല്‍ ഇത് 39.5 bhp പവറും 37.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.

ഒരു ഹൈബ്രിഡ് സ്‌പൈന്‍/ട്യൂബുലാര്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയര്‍ വീലിലുമാണ് ബൈക്ക് ഓടുന്നത്. 100/90-19 സെക്ഷന്‍ ഫ്രണ്ട് 140/80-17 സെക്ഷന്‍ റിയര്‍ ടയറുകള്‍ ലഭിക്കുന്നു.
320 mm ഫ്രണ്ട് ഡിസ്‌കും 230 mm റിയര്‍ ഡിസ്‌കും ഉള്ള ഫോര്‍ പിസ്റ്റണ്‍ റേഡിയല്‍ ഫ്രണ്ട് ബ്രേക്കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 835 mm ആണ് സ്‌ക്രാംബ്ലര്‍ 400X ബൈക്കിന്റെ സീറ്റ് ഉയരം. ഇതിന്റെ ഭാരം 179 കിലോഗ്രാം ആണ്.

സ്‌ക്രാംബ്ലര്‍ 400X-ന് ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, ടോര്‍ക്ക് അസിസ്റ്റ് ക്ലച്ച്, യുഎസ്ബി-സി പോര്‍ട്ട് എന്നിവ ലഭിക്കുന്നു. ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 400X ഗ്രീന്‍-വൈറ്റ്, റെഡ്-ബ്ലാക്ക്, ബ്ലാക്ക്-സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. 2.64 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ഇത് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളുമായി മത്സരിക്കുന്നു.
ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്ത ഷോറൂമോ അല്ലെങ്കില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ വെബ്‌സൈറ്റോ സന്ദര്‍ശിക്കാം. ഡിസംബറില്‍ ഓഫര്‍ ചെയ്യുന്ന ഈ ആഡ്-ഓണുകള്‍ ഉയര്‍ന്ന ശേഷിയുള്ള ഓഫ്-റോഡ് സ്‌ക്രാംബ്ലറുകളിലൊന്നായ സ്‌ക്രാംബ്ലര്‍ 400X മോഡലിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌ക്രാംബ്ലര്‍ 400X-ലെ പുതിയ ഓഫറുകള്‍ ഒരു പരിധിവരെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








