കുറഞ്ഞ വിലയുള്ള ട്രയംഫ് ബൈക്കിന് കൊതിപ്പിക്കുന്ന മാറ്റം! എന്‍ഫീല്‍ഡ് വിട്ട് കുറേ പേര്‍ ഇത് വാങ്ങും
ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഇന്ത്യന്‍ കമ്പനിയായ ബജാജ് ഓട്ടോയും കൈകോര്‍ത്തതിന്റെ ഫലമായി പിറന്ന രണ്ട് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X. സ്പീഡ് 400 എന്ന റോഡ്‌സ്റ്റര്‍ മോഡലിനൊപ്പം സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിളും വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഈ താങ്ങാവുന്ന വിലയില്‍ ലഭ്യമായ ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരു ട്രയംഫ് സ്വന്തമാക്കാന്‍ ആഗ്രഹിച്ച നിരവധി ഇന്ത്യക്കാരുടെ മോഹം പൂവണിയിക്കുകയുണ്ടായി. ടൂറിംഗ്, കമ്മ്യൂട്ടിംഗ്, അല്ലെങ്കില്‍ ചെറിയ ഓഫ്-റോഡിംഗ് എന്നിങ്ങനെ ഏതുമായിക്കോട്ടെ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X അതിനെല്ലാം പറ്റിയ മെഷീന്‍ ആണ്.
ഇപ്പോള്‍ സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിളില്‍ ലാവ റെഡ് സാറ്റിന്‍ നിറം ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ട്രയംഫ്. നിലവിലുള്ള വോള്‍ക്കാനിക് റെഡ്/ഫാന്റം ബ്ലാക്ക് ഷേഡില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ പുതിയ പെയിന്റ് സ്‌കീമിന് സാറ്റിന്‍ ഫിനിഷുള്ളതാണ്. പുതിയ ലാവ റെഡ് സാറ്റിന്‍ ഷെയ്ഡ് കൂടുതല്‍ ഊര്‍ജ്ജസ്വലവും പ്രീമിയം ഫിനിഷുമുള്ളതായി കാണപ്പെടുന്നു.

നിലവിലുള്ള റെഡ് പെയിന്റ് സ്‌കീമിന് പകരമായാണ് ഈ പുതിയ കളര്‍ വേ വരുന്നത്. അതേസമയം മറ്റ് കളര്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരും. കഴിഞ്ഞ വര്‍ഷം നല്‍കിയ പേള്‍ മെറ്റാലിക് വൈറ്റ് കളര്‍ ഓപ്ഷന്‍ പോലെ, ഫാന്റം ബ്ലാക്ക് റിബണ്‍ കുറുകെ വരുന്ന ഫ്യുവല്‍ ടാങ്കില്‍ മാത്രമേ റെഡ് സാറ്റിന്‍ ഷേഡ് ദൃശ്യമാകൂ.
എഞ്ചിന്‍ കേസിംഗ്, സൈഡ് പാനലുകള്‍, ഹെഡ്ലൈറ്റ് കൗള്‍, സീറ്റ് കളര്‍, എക്സ്ഹോസ്റ്റ് വരെയുള്ള ബോഡി പാനലുകളുടെ ബാക്കി ഭാഗങ്ങള്‍ എല്ലാം പഴയപടി തുടരുന്നു. മെക്കാനിക്കലായി സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളിന് മാറ്റങ്ങള്‍ ഒന്നുമില്ല. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ TR-സീരീസ്, 398 സിസി, ലിക്വിഡ്-കൂള്‍ഡ് മോട്ടോറാണ് ബൈക്കിന്റെ ഹൃദയം. ഈ സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ 40 bhp പവറും 37.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മോട്ടോര്‍സൈക്കിളിനൊപ്പം ട്രയംഫ് ഒരു ക്വിക്ക്ഷിഫ്റ്ററും വാഗ്ദാനം ചെയ്യുന്നില്ല. മറ്റ് ഘടകങ്ങളും അതേപടി തുടരുന്നു. മോട്ടോര്‍സൈക്കിളിന് മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഡ്യുവല്‍-പര്‍പ്പസ് ടയറുകളില്‍ പൊതിഞ്ഞ അലോയ് വീലുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസോട് കൂടി രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു.
റോഡ്സ്റ്ററിന്റെ ചടുലതയും നേരിയ ഓഫ്-റോഡിംഗ് ശേഷിയുള്ള നല്ല ടൂറിംഗ് മോട്ടോര്‍സൈക്കിളായ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450, കെടിഎം 390 അഡ്വഞ്ചര്‍ X തുടങ്ങിയ മോട്ടോര്‍സൈക്കിളുകളുമായി മത്സരിക്കുന്നു. പുത്തന്‍ കളര്‍ ഓപ്ഷന്‍ ലഭിച്ചപ്പോള്‍ മോഡലിന്റെ വില 758 രൂപ കൂടിയിട്ടുണ്ട്. ഇപ്പോള്‍ 2025 ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിള്‍ 2.67 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് വില്‍ക്കുന്നത്.
ആഗോള വിപണിക്കായി രൂപകല്‍പ്പന ചെയ്ത സ്‌ക്രാംബ്ലര്‍ 400X സിറ്റിയിലും ഹൈവേയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആകര്‍ഷകമായ പുത്തന്‍ കളര്‍ ഓപ്ഷന കൂടുതല്‍ പോരെ ഈ മോട്ടോര്‍സൈക്കിളിലേക്ക് അടുപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മാത്രമല്ല, ട്രയംഫ് കൂടുതല്‍ ഓഫ്-റോഡ്-ഫോക്കസ്ഡ് ആയ സ്‌ക്രാംബ്ലര്‍ 400 XC മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. . ക്രോസ് സ്പോക്ക് വീലുകളും, സൂക്ഷ്മവും എന്നാല്‍ ശ്രദ്ധേയവുമായ നിരവധി അപ്ഗ്രേഡുകളും ഈ വരാനിരിക്കുന്ന ബൈക്കിന് ഉണ്ടാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications