വില കൂടിയെന്ന നിരാശ മായ്ക്കാം! ട്രയംഫ് സ്പീഡ് 400 വാങ്ങുന്നവര്‍ക്ക് 7600 രൂപയുടെ ആക്‌സസറി ഫ്രീ
കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് പുതിയ ത്രക്‌സ്റ്റണ്‍ 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഫേറേസര്‍ മോഡല്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ കമ്പനി സ്പീഡ് 400 എന്‍ട്രി ലെവല്‍ റോഡ്‌സ്റ്റര്‍ മോഡലിന്റെ വില കൂട്ടി. 4177 രൂപ കൂടിയതോടെ 2025 ട്രയംഫ് സ്പീഡ് 400 വാങ്ങാന്‍ ഇനിമുതല്‍ 2.51 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. എന്നാല്‍ വില കൂടിയെന്ന് കരുതി നിരാശപ്പെട്ടിരിക്കേണ്ട കാര്യമില്ല. ട്രയംഫ് ഇന്ത്യ തങ്ങളുടെ മോഡേണ്‍ ക്ലാസിക് ആനിവേഴ്‌സറി മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്പീഡ് 400 വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ നല്‍കുന്നുണ്ട്. അത് എന്താണെന്ന് നോക്കാം.
മോഡേണ്‍ ക്ലാസിക് ആനിവേഴ്‌സറി മാസാഘോഷങ്ങളുടെ ഭാഗമായി ബ്രാന്‍ഡ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് 7,600 രൂപ വില വരുന്ന കോംപ്ലിമെന്ററി ആക്‌സസറി പാക്കേജ് നല്‍കുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പരിമിതകാല ഓഫറിന് 2025 ഓഗസ്റ്റ് 15 വരെ മാത്രമാണ് സാധുതയുള്ളത്. ചില പ്രായോഗികവും സ്‌റ്റൈലിഷുമായ ആക്‌സസറികള്‍ അധിക ചിലവില്ലാതെ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് വീണുകിട്ടിയിരിക്കുന്നത്. ബൈക്കിന്റെ മൊഞ്ചും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്ന ആക്‌സസറികളാണ് പാക്കേജിന്റെ ഭാഗമായിട്ടുള്ളത്.

ടാങ്ക് പാഡ്, നീ പാഡുകള്‍, വിന്‍ഡ്‌സ്‌ക്രീന്‍, ലോവര്‍ എഞ്ചിന്‍ ഗാര്‍ഡ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ടാങ്ക് പാഡ് മോട്ടോര്‍സൈക്കിളിന്റെ ലുക്ക് കൂട്ടുമെന്ന് മാത്രമല്ല പെയിന്റിന് പോറല്‍ ഏല്‍ക്കാതിരിക്കാനായി സംരക്ഷണ കവചമായി നിലകൊള്ളും. ഒപ്പം റൈഡര്‍ക്ക് അധിക ഗ്രിപ്പ് നല്‍കുകയും ചെയ്യുന്നു. കാല്‍മുട്ടിനുള്ള നീ പാഡുകളും സ്‌റ്റൈലും സുഖവും ഒരുപോലെ നല്‍കുന്നു. വൃത്തിയില്‍ സിമ്പിള്‍ ഡിസൈനിലുള്ള ലോവര്‍ എഞ്ചിന്‍ ഗാര്‍ഡ് ചെറിയ വീഴ്ചകളില്‍ എഞ്ചിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
കോംപാക്റ്റ് ഫ്‌ലൈ സ്‌ക്രീന്‍ മുന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുകയും ഉയര്‍ന്ന വേഗതയില്‍ കാറ്റിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. ഉറപ്പുള്ള ഹൈബ്രിഡ് സ്‌പൈന്‍ ഫ്രെയിമും ബോള്‍ട്ട്-ഓണ്‍ റിയര്‍ സബ്ഫ്രെയിമും നിലനിര്‍ത്തിയാണ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ 2025 മോഡല്‍ ഒരുക്കിയിരിക്കുന്നത്. 814 mm ഹാന്‍ഡില്‍ബാര്‍ മികച്ച റൈഡിംഗ് പോസ്ചര്‍ നല്‍കുന്നു. 790 mm സീറ്റ് ഉയരവും 1,377 mm വീല്‍ബേസുമാണ് ബൈക്കിനുള്ളത്.

പരിചിതമായ 398 സിസി, ലിക്വിഡ്-കൂള്‍ഡ്, 4-വാല്‍വ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഇത് 8,000 ആര്‍പിഎമ്മില്‍ 39 bhp പവറും 6,500 ആര്‍പിഎമ്മില്‍ 37.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സും വെറ്റ് സ്ലിപ്പര്‍ ക്ലച്ചും എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഡൗണ്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും റൈഡിംഗ് സുഖം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മറ്റ് സൈക്കിള്‍ പാര്‍ട്ടുകള്‍ നോക്കിയാല്‍ മുന്നില്‍ 43 mm അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. മുന്നിലും പിന്നിലും യഥാക്രമം 140 mm, 130 mm സസ്‌പെന്‍ഷന്‍ ട്രാവല്‍ ഉള്ളതിനാല്‍ സിറ്റി റൈഡുകള്‍ക്കും ലൈറ്റ് ടൂറിംഗിനും ഇത് അനുയോജ്യമാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് 2025 സ്പീഡ് 400 ഓടുന്നത്.

ഡ്യുവല്‍-ചാനല്‍ എബിഎസ് പിന്തുണയോടെ 300 mm ഫ്രണ്ട് ഡിസ്‌കും 230 mm റിയര്‍ ഡിസ്‌കുമാണ് ബ്രേക്കിംഗിനായി നല്‍കിയിരിക്കുന്നത്. എല്‍ഇഡി ലൈറ്റിംഗ്, അഡ്ജസ്റ്റബിള്‍ ലിവറുകള്‍, ഇമ്മൊബിലൈസര്‍, അനലോഗ് സ്പീഡോമീറ്ററോടുകൂടിയ ഡിജിറ്റല്‍ കണ്‍സോള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്‌റ്റൈലിഷ് ബാര്‍-എന്‍ഡ് മിററുകള്‍ എന്നിവയാണ് ബൈക്കില്‍ വരുന്ന മറ്റ് പ്രധാന സവിശേഷതകള്‍. സ്‌പോര്‍ട്ടിയര്‍ ലുക്കുള്ള മികച്ച മോഡേണ്‍ ക്ലാസിക് റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ തേടുന്നവര്‍ക്ക് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ ഉറപ്പായും പരിഗണിക്കാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








