KTM 390 DUKE-നെ വെല്ലുമോ ട്രയംഫ്! യുവാക്കളുടെ പ്രിയപ്പെട്ട മോഡലുകൾ
ഇന്ത്യൻ വിപണിയിലെ ഇടത്തരം നേക്കഡ് ബൈക്ക് വിഭാഗത്തിൽ ട്രയംഫ് സ്പീഡ് 400, കെടിഎം 390 ഡ്യൂക്ക് എന്നിവ രണ്ടും കടുത്ത മത്സരമാണ് നടത്തുന്നത്. മോഡേൺ ഡിസൈൻ, മികച്ച പെർഫോമൻസ്, ദൈനംദിന ഉപയോഗം എന്നിവ ഇവയെ യുവാക്കൾക്ക് പ്രിയങ്കരമാക്കുന്ന കാര്യങ്ങളാണ്. സ്പീഡ് 400 സൗകര്യപ്രദമായ റോഡ്‌സ്റ്റർ ആണെങ്കിൽ, 390 ഡ്യൂക്ക് മസ്കുലറും ആവേശകരവുമായ യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയിലേത് മികച്ചതെന്ന് ഈ ലേഖനത്തിലൂടെ വിശദമായി തന്നെ നോക്കിയാലോ. ഡിസൈനിൽ, ട്രയംഫ് സ്പീഡ് 400-ന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ടാങ്ക്, നേർത്ത പിൻഭാഗം എന്നിവയുള്ള ആധുനിക-റെട്രോ രൂപകൽപ്പനയാണുള്ളത്.
മെച്ചപ്പെട്ട സൗകര്യത്തിനായി സീറ്റിൽ കൂടുതൽ ഫോം ചേർത്തിട്ടുണ്ട്. സീറ്റിന്റെ ഉയരം 803 mm ആയി ഉയർത്തി, ക്രമീകരിക്കാവുന്ന ലിവറുകളും ലഭ്യമാണ്. പുതിയ കെടിഎം 390 ഡ്യൂക്കിന് വീതിയേറിയ എൽഇഡി ഹെഡ്‌ലൈറ്റ്, ബൂമറാങ് ഡിആർഎല്ലുകൾ എന്നിവകൊണ്ട് കൂടുതൽ പെർഫോമൻസ് രൂപമാണ്. ആകർഷകമായ ടാങ്ക് ഷ്രൗഡുകൾ, റീഡിസൈൻ ചെയ്ത ടാങ്ക്, പുതിയ സ്പ്ലിറ്റ്-സീറ്റ് ഡിസൈൻ, പുറമെ കാണുന്ന സബ്-ഫ്രെയിം എന്നിവ ചേർന്ന് സ്പോർട്ടി ഭാവം നൽകുന്നു.

വില പരിശോധിച്ചാൽ, ട്രയംഫ് സ്പീഡ് 400 ബേസ് വേരിയന്റിന് 2,33,945 (എക്സ്-ഷോറൂം) ആണ്. കെടിഎം 390 ഡ്യൂക്കിന്റെ ബേസ് വേരിയന്റ് 2,98,291 (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു. വിലയിൽ ട്രയംഫ് സ്പീഡ് 400 കൂടുതൽ താങ്ങാനാവുന്നതാണ് എന്നതാണ് പ്രത്യേകത. എഞ്ചിൻ പെർഫോമൻസ് പരിശോധിക്കുകയാണങ്കിൽ സ്പീഡ് 400-ൽ 398.15 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് BS6 എഞ്ചിൻ 8,000 rpm-ൽ 39.5 bhp കരുത്തും 6,500 rpm-ൽ 37.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് 6-സ്പീഡ് ഗിയർബോക്സും ടോർക്ക്-അസിസ്റ്റ് ക്ലച്ചുമുണ്ട്.
പുതിയ 390 ഡ്യൂക്കിന് 399 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് BS6 എഞ്ചിനിലൂടെ 8500 rpm-ൽ 44.25 bhp പവറും 6500 rpm-ൽ 39 Nm ടോർക്കും ലഭിക്കുന്നു. 6-സ്പീഡ് ഗിയർബോക്സിനൊപ്പം സ്ലിപ്പർ ക്ലച്ചും ക്വിക്ക്ഷിഫ്റ്ററും ലഭ്യമാണ്. കെടിഎം 390 ഡ്യൂക്കിൽ മുൻപിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, 168.3 കിലോഗ്രാം ഭാരം, 15 ലിറ്റർ ടാങ്ക് ശേഷി എന്നിവയുണ്ട്.

ട്രയംഫ് സ്പീഡ് 400-ൽ എബിഎസ് സഹിതം ഡിസ്ക് ബ്രേക്കുകൾ, 179 കിലോഗ്രാം ഭാരം, 13 ലിറ്റർ ടാങ്ക് ശേഷി എന്നിവ ലഭിക്കുന്നു വിലയ്ക്ക് അനുസരിച്ചുള്ള പെർഫോമൻസ്, ആധുനിക റെട്രോ രൂപം, റോഡ്‌സ്റ്റർ ശൈലി എന്നിവ നൽകുന്ന സ്പീഡ് 400 ഒരു നല്ല പരിഗണനയാണ്. എന്നാൽ ഏറ്റവും കരുത്തുറ്റതും സ്പോർട്ടിയുമായ ബൈക്ക് ആഗ്രഹിക്കുന്നവർക്ക്, ഡ്യൂക്ക് ശ്രേണിയിലെ മികച്ച മോഡലായ കെടിഎം 390 ഡ്യൂക്ക് ഉത്തമമായ ഓപ്ഷനാണ്.
ഉത്സവ സീസണും ഇയര്‍ എന്‍ഡ് ആവേശവുമെല്ലാം കഴിയുന്ന സാഹചര്യത്തില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് നികുതി ഭാരത്തിന്റെ ഒരുപങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. പുതുവര്‍ഷത്തില്‍ തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയുടെയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. 2026 ജനുവരി 1 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. വില എത്രത്തോളം വര്‍ധിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുഴുവന്‍ മോഡല്‍ ശ്രേണിയിലുടനീളം വില വര്‍ധിപ്പിക്കും. നിലവിലുള്ള വിലകള്‍ 2025 ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ.

2023-ല്‍ ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തത്തിലൂടെ 400 സിസി ശ്രേണിയുമായി മിഡ് കപാസിറ്റി വിഭാഗത്തില്‍ ട്രയംഫ് സാന്നിധ്യം ഉറപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നായ ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനായി ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്ന തിരക്കിലാണ് ട്രയംഫ്. 400സിസി ശ്രേണിയെ കൂടാതെ സ്പീഡ് ട്രിപ്പിള്‍, സ്ട്രീറ്റ് ട്രിപ്പിള്‍, ട്രൈഡന്റ്, ഡേടോണ, റോക്കറ്റ് 3, ടൈഗര്‍, ടൈഗര്‍ സ്പോര്‍ട്, ബോണവില്ലെ തുടങ്ങിയ വലിയ ബൈക്കുകളും ട്രയംഫ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








