അപ്പാച്ചെ നിരത്ത് ഭരിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം! ലിമിറ്റഡ് എഡിഷനുകള്‍ സമ്മാനിച്ച് TVS

പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുകയാണ് ടിവിഎസ്. അതിനുള്ള കാരണം അപ്പാച്ചെ മോഡല്‍ റേഞ്ച് ആണെന്ന് നമുക്കറിയാം. ഇന്ത്യയില്‍ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത് മനസ്സിലാക്കി 2005-ലാണ് ടിവിഎസ് അപ്പാച്ചെ ശ്രേണിക്ക് തുടക്കമിട്ടത്. RTR 150 എന്ന മോഡലിലൂടെ തുടങ്ങി ഇന്ന് RTR 160, 180, 200, RTR 310, ഫുള്ളി ഫെയേര്‍ഡ് RR 310 എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ശ്രേണിയിലേക്ക് അപ്പാച്ചെ വളര്‍ന്നു. റേസിംഗ് സാങ്കേതികവിദ്യ റോഡിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ചതോടെ 80 രാജ്യങ്ങളിലായി 6.5 ദശലക്ഷത്തിലധികം അപ്പാച്ചെകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.

ടിവിഎസിന്റെ ഏറ്റവും വിജയകരമായ കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് അപ്പാച്ചെ. പ്രീമിയം കമ്മ്യൂട്ടര്‍, എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗങ്ങളില്‍ ബജാജ് പള്‍സര്‍, യമഹ FZ, KTM ഡ്യൂക്ക് സീരീസ് എന്നിവയുമായി അപ്പാച്ചെ മത്സരിക്കുന്നു. ടിവിഎസിന്റെ മോട്ടോര്‍സ്‌പോര്‍ട്ട് പാരമ്പര്യത്തിന്റെ വിപുലീകരണം കൂടിയാണ് അപ്പാച്ചെ. നാല് പതിറ്റാണ്ടിലേറെയായി റേസിംഗ് ചരിത്രമുള്ള ടിവിഎസ് റേസിംഗ് റേസ്-ട്യൂണ്‍ഡ് ഫ്യുവല്‍ ഇന്‍ജക്ഷന്‍, സ്ലിപ്പര്‍ ക്ലച്ച്, റൈഡ് മോഡുകള്‍ തുടങ്ങിയ നിരവധി സാങ്കേതികവിദ്യകള്‍ക്ക് ഒരു പരീക്ഷണക്കളരിയായി.

tvs apache limited editions launched

ഇപ്പോള്‍ 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി RTR 160, RTR 180, RTR 200, RTR 310, RR 310 എന്നീ അപ്പാച്ചെ മോഡലുകളുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ ടിവിഎസ് പുറത്തിറക്കി. ബ്ലാക്കും ഷാംപെയ്ന്‍ ഗോള്‍ഡും ചേര്‍ന്ന ഡിസ്റ്റിന്‍ക്ടീവ് പെയിന്റ് സ്‌കീം, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, 20-ാം വാര്‍ഷിക ലോഗോ എന്നിവ ഈ മോഡലുകളുടെ പ്രത്യേകതയാണ്.ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലൂടെ അപ്പാച്ചെ മോട്ടോര്‍സൈക്കിളുകളില്‍ ആദ്യമായി ഒരു യുഎസ്ബി ചാര്‍ജറും ഇടംപിടിച്ചു.

ഈ ലിമിറ്റഡ് എഡിഷനുകള്‍ക്ക് അപ്പാച്ചെയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ അല്‍പ്പം കൂടുതല്‍ പണം മുടക്കേണ്ട വരും. അപ്പാച്ചെ ആരാധകരെയും ബൈക്ക് കളക്ടര്‍മാരെയും ഈ മോഡലുകള്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലിമിറ്റഡ് എഡിഷന്‍ ബൈക്കുകള്‍ക്കൊപ്പം തന്നെ കമ്പനി അപ്പാച്ചെ RTR 160 4V, RTR 200 4V എന്നിവയുടെ പുതിയ ടോപ്പ്-സ്‌പെക്ക് ട്രിമ്മുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സേഫ്റ്റി, വിസിബിലിറ്റി, റൈഡര്‍ കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി അപ്‌ഗ്രേഡുകള്‍ ഇവയില്‍ വരുത്തിയിട്ടുണ്ട്.

tvs apache limited editions launched

എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ ക്ലാസ്-D പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് ഇതില്‍ വരുന്നത്. ഈ സവിശേഷത ബൈക്കുകളെ ഫുള്‍ എല്‍ഇഡിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ മോഡലുകളാക്കുന്നു. ഇന്‍സ്ട്രുമെന്റേഷനില്‍ ബ്ലൂടൂത്ത് പെയറിംഗ്, നാവിഗേഷന്‍, വോയിസ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ നല്‍കിയിരിക്കുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, RTR 200 4V-യില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവ സുരക്ഷയൊരുക്കുന്നു.

ഡിസൈനില്‍ പുതിയ കളര്‍ ഓപ്ഷനുകളായ റേസിംഗ് റെഡ്, മറൈന്‍ ബ്ലൂ, മാറ്റ് ബ്ലാക്ക് (160 4V); മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ (200 4V) എന്നിവ ഷാര്‍പ്പായ ഗ്രാഫിക്‌സോടെ പുതിയ ട്രിമ്മുകളെ വേര്‍തിരിക്കുന്നു. അർബൻ, റെയിൻ, സ്‌പോർട് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍ , അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ എന്നിവ ഈ മോഡലുകളില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

tvs apache limited editions launched

അപ്‌ഗ്രേഡഡഡ് RTR 160 4V ബ്ലാക്ക് എഡിഷനിന്റെ വില 1,28,490 രൂപ മുതല്‍ ആരംഭിക്കുന്നു. TFT, പ്രൊജക്ടര്‍ ഹെഡ്ലാമ്പ് വേരിയന്റിന്റെ വില 1,47,990 രൂപയാണ്. RTR 200 4V മോഡലിന്റെ യുഎസ്ഡി, എല്‍സിഡി ട്രിമ്മിന് 1,53,990 രൂപയും TFT സജ്ജീകരിച്ച ടോപ്പ്-എന്‍ഡ് മോഡലിന് 1,59,990 രൂപയുമാണ് വില.

ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകളിലേക്ക് വന്നാല്‍ 1,37,990 രൂപ വിലയുള്ള RTR 160-യില്‍ നിന്ന് തുടങ്ങി 3,37,000 രൂപ വിലയുള്ള RR310 വരെ പോകുന്നു. വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്. അപ്‌ഗ്രേഡുകളിലൂടെയും ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളിലൂടെയും ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അപ്പാച്ചെയുടെ സ്ഥാനം ഉറപ്പിക്കാനും വിദേശ രാജ്യങ്ങളില്‍ പുതിയ റൈഡര്‍മാരെ ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് ടിവിഎസിന്റെ പ്രതീക്ഷ.

More from DriveSpark

Article Published On: Saturday, September 6, 2025, 16:00 [IST]
English summary
Tvs apache 20th anniversary limited edition models rtr 160 4v rtr 200 4v flagship variants launched
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X