സ്റ്റാറാകാൻ അപ്പാച്ചെ RTR 160! ഒന്നല്ല രണ്ടല്ല പല വേരിയൻ്റുകളിൽ, വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയണം.
കാലങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച സ്‌പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ടിവിഎസ് അപ്പാച്ചെ RTR 160. കിടിലൻ ഡിസൈൻ, മികച്ച പ്രകടനം, നിരവധി ഫീച്ചറുകൾ എന്നിവയ്ക്ക് പേരുകേട്ട മോഡൽ കൂടിയാണിവൻ. ദൈനംദിന യാത്രകളിൽ സ്റ്റൈലും പെർഫോമൻസും ആഗ്രഹിക്കുന്ന റൈഡർമാർക്ക് വളരെ പ്രിയപ്പെട്ട സാരഥിയെ നിങ്ങൾക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു തരാം. ജനപ്രിയ മോഡലായ ടിവിഎസ് അപ്പാച്ചെ RTR 160-യെ കുറിച്ച് കൂടുതലറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.
അപ്പാച്ചെ RTR 160 vs അപ്പാച്ചെ RTR 160 4V: എന്നിരുന്നാലും ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ വാങ്ങുന്നവരുടെ ഇടയിൽ ചെറിയ തോതിലുള്ള ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. രണ്ടും ഒരേ സിസിയിൽ വരുന്നവരാണെങ്കിലും ഇവരുടെ കോൺഫിഗറേഷനുകളും സവിശേഷതകളുമാണ് ഇവരെ വ്യത്യസ്തരാക്കുന്നത് "2V" എന്ന് വിളിപ്പേരുള്ള RTR 160, ഏകദേശം 16 ps പവറും 14 nm ടോർക്കും ഉത്പാദിപ്പിക്കുന്നു 2-വാൽവ്, എയർ-കൂൾഡ് എഞ്ചിൻ ആണ് ലഭിക്കുന്നത്.

RTR 160 4Vയുടെ കാര്യത്തിലാണെങ്കിൽ കൂടുതൽ നൂതനമായ 4-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് ഏകദേശം 17.5 ps പവറും 15 nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. കൂടാതെ വേഗത്തിലുള്ള ആക്സിലറേഷൻ, മികച്ച ഹൈ-സ്പീഡ് പെർഫോമൻസ്, സ്പോർട്ടിയർ റൈഡിംഗ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. ശക്തമായ എഞ്ചിനു പുറമേ ഒന്നിലധികം റൈഡ് മോഡലുകളും ലഭിക്കുന്നു.
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മൂർച്ചയുള്ളതും കൂടുതൽ ബലമുള്ള ഡിസൈൻ, ആധുനിക കണക്റ്റിവിറ്റി സവിശേഷതകളുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ തുടങ്ങിയ അധിക സവിശേഷതകളുള്ളതിനാൽ തന്നെ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു. സ്റ്റാൻഡേർഡ് RTR 160 ഭാരം കുറഞ്ഞതും മെയിൻ്റെയിൻ ചെയ്യാൻ എളുപ്പമുള്ളതുമാണ്. RTR 160 4V കൂടുതൽ പ്രീമിയവും, ശക്തവും, അതിനൊപ്പം തന്നെ ഫീച്ചറുകൾ കൊണ്ട് സമ്പന്നവുമാണ്.
ഇത് ദൈനംദിന യാത്രകൾക്ക് ഉപയോഗിക്കുന്നവർക്ക് മാത്രമല്ല സ്പീഡും പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷൻ തന്നെയാണ്. അതേസമയം പവർ, സ്റ്റൈൽ, നൂതന സാങ്കേതികവിദ്യ എന്നിവ തേടുന്ന ഒരു കിടിലൻ റൈഡറാണ് നിങ്ങൾ എങ്കിൽ RTR 160 4V തികച്ചും നിങ്ങൾക്ക് പറ്റിയ ഓപ്ഷൻ തന്നെയാണ്.മറ്റൊരു കാര്യമെന്നത് ഇന്ധനക്ഷമതയാണ്.
ടിവിഎസ് അപ്പാച്ചെ RTR 160 സ്റ്റൈലിലും പ്രകടനത്തിലും മാത്രമല്ല ഹീറോ. സെഗ്‌മെൻ്റിൽ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതിലും മുന്നിൽ തന്നെയുണ്ട്. ബൈക്കിൻ്റെ സ്റ്റാൻഡേർഡ് 2-വാൽവ് ഏകദേശം 61 കിലോമീറ്റർ മൈലേജ് നൽകുന്നു. സിറ്റി റൈഡിൽ, ട്രാഫിക്, റൈഡിംഗ് ശൈലി, എന്നിവയെ ആശ്രയിച്ച് ലിറ്ററിന് 53.1 kpl മൈലേജാണ് തരുന്നതെങ്കിൽ ഹൈവേകളിലോ തുറന്ന റോഡുകളിലോ മൈലേജ് എകദേശം 46.44kpl ആണ്.
മറ്റൊരു കാര്യം സുരക്ഷയാണ്. നൂതന ബ്രേക്കിംഗ് സംവിധാനങ്ങൾ, സ്റ്റെബിളിറ്റി, സുരക്ഷിതമായ റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക സഹായങ്ങൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ മോഡലുകളിലും ഡ്യുവൽ-ചാനൽ ABS സജ്ജീകരിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ബ്രേക്കിംഗിൽ വീൽ ലോക്ക്-അപ്പ് സാധ്യത കുറയ്ക്കുകയും നനഞ്ഞതോ തെന്നിമാറുന്നതുമായ പ്രതലങ്ങളിൽ മികച്ച നിയന്ത്രണം നൽകുകയും ചെയ്യുന്നു. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, അപകട സൂചകങ്ങൾ, ഗ്രിപ്പ് ടയറുകൾ എന്നിവ കൂടിയാകുമ്പോൾ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും കാണുന്നില്ല.
അപ്പാച്ചെ RTR 160 പ്രകടനം, കാര്യക്ഷമത, സുരക്ഷ എന്നിവ സംയോജിപ്പിക്കുന്ന ഒരു മികച്ച മോട്ടോർസൈക്കിൾ എന്നതിലുപരി റൈഡർമാർക്ക് വിശ്വസനീയമായി തിരെഞ്ഞെടുക്കാൻ കൂടി സാധിക്കുന്ന ഒരു കിടിലൻ ഇരുചക്ര വാഹനം കൂടിയാണ്. എന്നിരുന്നാൽ കൂടിയും പരുക്കൻ പ്രദേശങ്ങളിൽ പ്രകടനം കടുപ്പമായി തോന്നാനിടയാക്കാറുണ്ട്. കാരണം ഇത് പ്രധാനമായും ചെറിയ യാത്രകൾക്കും നഗര യാത്രകൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിക്കുന്നു എന്നതാണ് കാരണം.
ഡബിൾ-ക്രാഡിൽ ഫ്രെയിം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഗ്യാസ്-ചാർജ്ഡ് റിയർ ഷോക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ പോലും ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായി തോന്നാൻ സാധ്യത കുറവാണ്. ഇനി വിലയിലേക്കും വേരിയൻ്റിലേക്കും വന്നാൽ 1.11 ലക്ഷം രൂപ മുതൽ 1.23 ലക്ഷം രൂപവരെ വിലയുള്ള ടിവിഎസ് അപ്പാച്ചെ RTR 160 മോഡലിൻ്റെ എക്സ്ഷോറൂം വില.
ഒന്നിലധികം വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്. ഡ്രം, ഡിസ്ക്, സ്പെഷ്യൽ എഡിഷൻ, ബ്ലാക്ക് എഡിഷൻ, BT ഡിസ്ക് എന്നിങ്ങനെയാണ് വേരിയൻ്റുകൾ. സ്റ്റൈൽ, കാര്യക്ഷമത, താങ്ങാനാവുന്ന വില എന്നിവയെല്ലാം കൊണ്ട് തന്നെ, അപ്പാച്ചെ RTR 160 ടിവിഎസിൻ്റെ ഏറ്റവും ജനപ്രിയ ബൈക്കുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഇത് ദൈനംദിന ഉപയോഗവും സ്‌പോർട്ടി റൈഡിംഗ് അനുഭവവും ആഗ്രഹിക്കുന്ന റൈഡർമാരെ ആകർഷിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല.


Click it and Unblock the Notifications








