അപ്പാച്ചെയുടെ ഇരുപതാം പിറന്നാളിന് കിടിലൻ സമ്മാനം! RTX 300 ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി ടിവിഎസ്

ഇന്ത്യയിലെ പ്രശസ്തരായ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒരാളാണ് ടിവിഎസ്. പുത്തൻ സ്കൂട്ടറുകളും സ്പോർട്സ് ബൈക്കുകളുമെല്ലാം നിരത്തിലിറക്കികൊണ്ട് എല്ലാ തലമുറയിൽ പെട്ട ആളുകളുടേയും വികാരമായി മാറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഈയിടെ ഇന്ത്യയിൽ അപ്പാച്ചെ സീരീസിന് 20 വർഷം പൂര്‍ത്തിയായ സന്തോഷം ആഘോഷിക്കുന്നതിൻ്റെ തിരക്കിലായിരുന്നു ബ്രാൻഡ്. ഇതിൻ്റെ ഭാഗമായി അപ്പാച്ചെ ആർ‌ടിഎക്സ് 300 അഡ്വഞ്ചർ 20-ാം ആനിവേഴ്‌സറി എഡിഷൻ മോട്ടോസോൾ 2025-ൽ അവതരിപ്പിക്കുകയും ചെയ്തു. 2005-ൽ ആദ്യമായി വിപണിയിലെത്തിയ അപ്പാച്ചെ ശക്തിയും സ്‌പോർട്ടി രൂപഭാവവും കൊണ്ട് യുവാക്കളുടെ മനസ്സ് കീഴടക്കിയിരുന്നു.

ഇപ്പോൾ പുതിയ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കിയതോടെ സ്റ്റൈലും അപ്ഡേറ്റുകളും കൊണ്ട് അത് ശ്രദ്ധേയമായിരിക്കുകയാണ്. കറുപ്പും ഷാംപെയ്നും ഉൾപ്പെടുന്ന ഗോൾഡൻ നിറത്തിലാണ് അപ്പാച്ചെ RTX 300 ലഭിക്കുന്നത്. കൂടാതെ ബോഡി ലൈൻ, ഇന്ധന ടാങ്ക്, മുൻ ഫെയറിംഗ് തുടങ്ങിയ ഭാഗങ്ങളിൽ ചെറിയ ചുവപ്പ് ഹൈലൈറ്റുകൾ ചേർത്തിട്ടുണ്ട്. ഇത് ബൈക്കിൻ്റെ സ്‌പോർട്ടി ലുക്ക് കൂടുതൽ ശ്രദ്ധേയമാക്കാൻ സഹായിക്കുന്നു.

TVS Apache RTX 300 Adventure 20th Anniversary Edition unveiled

അലോയ് വീലുകൾക്കും കറുപ്പും ഗോൾഡും ഡ്യുവൽ-ടോൺ ഫിനിഷ് നൽകിയിട്ടുള്ളതിനാൽ ബൈക്കിൻ്റെ സ്റ്റൈൽ കൂടുതൽ പ്രീമിയം ആയി തോന്നുന്നുണ്ട്. ഇനിയുള്ള ഭൂരിഭാഗം രൂപകൽപ്പനയും സ്റ്റാൻഡേർഡ് RTX 300 വേരിയന്റിനോട് അതേവണ്ണം ചേർന്നുപോകുന്നതാണ്. ഉയർന്ന വിൻഡ്സ്ക്രീൻ, വീതിയുള്ള ഹാൻഡിൽബാർ, ഫ്യൂവൽ ടാങ്ക്, ഓഫ്-റോഡ് ഫ്രണ്ട് ബീക്ക് എന്നിവ എല്ലാം റാലി ബൈക്ക് സ്റ്റൈലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

കൂടാതെ മുന്നിലും പിന്നിലും വലിയ സസ്പെൻഷൻ ട്രാവൽ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ശക്തമായ സ്റ്റാൻസ് എന്നിവ ഈ അഡ്വഞ്ചർ ബൈക്കിന്റെ പ്രായോഗികതയും ശക്തിയും ഉറപ്പാക്കുന്ന ഘടകങ്ങളായി തുടരുന്നു. ഈ പതിപ്പിൽ സ്റ്റാൻഡേർഡ് മോഡലിലെ പോലെ തന്നെ 299.1 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, DOHC എഞ്ചിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 36 bhp പവറും 28.5 Nm ടോർക്കും ഉൽപാദിപ്പിക്കുന്നുണ്ട്.

TVS Apache RTX 300 Adventure 20th Anniversary Edition unveiled

ശക്തിയും സ്മൂത്ത് പെർഫോമൻസും നൽകുന്ന ഈ എഞ്ചിനിൻ്റെ കൂടെ 6-സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിരിക്കുന്നു. ഗിയർ മാറ്റൽ കൂടുതൽ ലളിതവും സുരക്ഷിതവുമായി നിലനിർത്താൻ സ്ലിപ്പർ-അസിസ്റ്റ് ക്ലച്ചും നൽകിയിട്ടുണ്ട്. കൂടാതെ റൈഡ്-ബൈ-വയർ സിസ്റ്റം ഉള്ളതിനാൽ ത്രോട്ടിൽ പ്രതികരണം കൂടുതൽ കൃത്യതയോടെ ലഭിക്കും. ഈ 300 സിസി എഞ്ചിൻ ടിവിഎസ് തന്നെ ഹൊസൂർ പ്ലാന്റിൽ പുതുതായി വികസിപ്പിച്ചെടുത്തതും അതിന്റെ റിഫൈൻഡ് പെർഫോമൻസിന് വലിയ പ്രശംസ ലഭിച്ചതുമാണ്.

ഇതിനോടൊപ്പം തന്നെ ബൈക്കിൽ ലഭിക്കുന്ന ഫീച്ചറുകളും വളരെ പ്രീമിയമാണ്. മുന്നിൽ ക്ലാസ് ഡി എൽഇഡി ഹെഡ്‌ലാമ്പുകളും, പിന്നിൽ തിളങ്ങുന്ന എൽഇഡി ടെയിൽലൈറ്റുകളും നൽകിയിട്ടുണ്ട്. കൂടാതെ ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഡൗൺഷിഫ്റ്റും അപ്പ്‌ഷിഫ്റ്റും ചെയ്യാൻ സാധിക്കുന്നതാണ്. ടിവിഎസിന്റെ സ്മാർട്ട്‌എക്‌സണക്റ്റ് (SmartXonnect) സാങ്കേതികവിദ്യയോടു കൂടിയ 5 ഇഞ്ച് TFT ഡിജിറ്റൽ ക്ലസ്റ്റർ ബൈക്കിന്റെ ഹൈലൈറ്റുകളിലൊന്നാണ്.

TVS Apache RTX 300 Adventure 20th Anniversary Edition unveiled

ഇത് മാപ്പ് മിററിംഗ്, നാവിഗേഷൻ, കോൾ/മെസേജ് അലർട്ടുകൾ, വാഹന വിവരങ്ങൾ എന്നീ സ്മാർട്ട് ഫീച്ചറുകൾ ലഭിക്കാൻ സഹായിക്കുന്നതാണ്. ഇതിനൊപ്പം റൈഡിംഗിൽ കൂടുതൽ നിയന്ത്രണവും സുരക്ഷയും നൽകാൻ നാല് റൈഡിംഗ് മോഡുകളും നൽകിയിട്ടുണ്ട്. മാത്രവുമല്ല മൾട്ടി-ലെവൽ ട്രാക്ഷൻ കണ്ട്രോൾ, ഉയർന്ന ടാൾ വൈസർ, കൂടുതൽ ആശ്വാസകരമായ ടൂറിംഗ് സീറ്റ് എന്നിവയും നൽകുന്നതിലൂടെ RTX 300 മിഡ്-സെഗ്മെന്റ് അഡ്വഞ്ചർ വിഭാഗത്തിലെ ഏറ്റവും കൂടുതൽ ഫീച്ചർ പാക്ക്ഡ് ബൈക്കുകളിൽ ഒന്നായി മാറുന്നു.

ബ്രേക്കിംഗിൽ 320mm മുൻ ഡിസ്‌കും 240mm പിൻ ഡിസ്‌കും ലഭിക്കുന്നതിനാൽ നല്ല സ്റ്റോപ്പിംഗ് പവർ ലഭിക്കുന്നതാണ്. കൂടാതെ ഡ്യുവൽ-ചാനൽ എബിഎസിനോടൊപ്പം സ്വിച്ചബിൾ റിയർ എബിഎസ് എന്ന ഫീച്ചറും ലഭ്യമാണ്. സുരക്ഷയ്ക്കായി ട്രാക്ഷൻ കൺട്രോൾ, ട്യൂബ്‌ലെസ് ടയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റ് ബൈക്കിന്റെ എക്‌സ്ഷോറൂം വില 1.99 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. അതേസമയം സ്പെഷ്യൽ എഡിഷനായ 20-ാം വാർഷിക പതിപ്പിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

More from DriveSpark

Article Published On: Tuesday, December 9, 2025, 8:00 [IST]
English summary
Tvs apache rtx 300 adventure 20th anniversary edition unveiled
കൂടുതല്‍... #tvs apache #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X