ടിവിഎസ് ഷോറൂമിൽ സാഹസികരുടെ തിക്കും തിരക്കും! അപ്പാച്ചെ RTX 300 നിരത്തിലിറങ്ങി തുടങ്ങി

ടിവിഎസ് മോട്ടോർ തങ്ങളുടെ ഏറ്റവും പുതിയ സാഹസിക മോട്ടോർസൈക്കിളായ അപ്പാച്ചെ RTX 300-ൻ്റെ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, പുതിയ മോഡലുകൾ റൈഡർമാരുടെ കൈകളിലേക്ക് എത്താൻ തുടങ്ങിയതോടെ രാജ്യത്തെ ടിവിഎസ് ഷോറൂമുകളിൽ തിക്കും തിരക്കും ആരംഭിച്ചിരിക്കുകയാണ്. സാഹസികതയെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഈ ബൈക്ക്, വിപണിയിൽ ഒരു പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ശക്തമായ RT-XD4 299.1 സിസി എഞ്ചിനാണ് അപ്പാച്ചെ RTX 300-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 36 പിഎസ് പരമാവധി കരുത്തും 28.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ടിവിഎസിന് നിലവിലുണ്ടായിരുന്ന ഒരു ശൂന്യത നികത്തിക്കൊണ്ടാണ് ഈ മോഡൽ എത്തുന്നത്.

Tvs Apache Rtx 300 Hits The Roads Delivery Started

കഴിഞ്ഞ ഒക്ടോബറിലാണ് അപ്പാച്ചെ RTX 300 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 1.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) എത്തിയ ഈ മോഡൽ, കെടിഎം 250 എഡിവി (KTM 250 ADV), യെസ്ഡി എഡിവി (Yezdi ADV) തുടങ്ങിയ ബൈക്കുകളുമായി നേരിട്ട് മത്സരിക്കുന്ന മോഡലാണ്. മികച്ച പ്രകടനവും ആകർഷകമായ ഡിസൈനുമാണ് ഇതിന്റെ എടുത്ത് പറയേണ്ട പ്രധാന സവിശേഷതകളാണ്.

നിലവിൽ ബെംഗളൂരുവിൽ അപ്പാച്ചെ RTX 300-ന്റെ ഡെലിവറികൾ സജീവമായി നടക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉടൻ തന്നെ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടിവിഎസ് മോട്ടോറിന്റെ ഉത്പാദന ശേഷിക്ക് അനുസരിച്ച്, ഘട്ടം ഘട്ടമായാണ് ഈ അഡ്വഞ്ചർ ബൈക്ക് രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തുന്നത്. 5,000 രൂപ ടോക്കൺ തുകയിൽ ഈ ബൈക്ക് നിങ്ങൾക്ക് ബുക്ക് ചെയ്യാം.

Tvs Apache Rtx 300 Hits The Roads Delivery Started

ആകർഷകമായ ഡിസൈനിലൊരുങ്ങുന്ന RTX 300 -ൽ ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎല്ലുകൾ, വലിയ വിൻഡ്ഷീൽഡ്, തനതായ ബോഡി പാനലുകൾ, മനോഹരമായ പെട്രോൾ ടാങ്ക് ഡിസൈൻ, ഗോൾഡൻ USD ഫ്രണ്ട് ഫോർക്കുകൾ, ഡിവൈഡഡ് സീറ്റുകൾ, മുകളിലേക്ക് വളഞ്ഞ എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം ബൈക്കിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു.

വൈപ്പർ ഗ്രീൻ, ടർൺ ബ്രോൺസ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്‌നിംഗ് ബ്ലാക്ക്, പേൾ വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അപ്പാച്ചെ RTX 300 ലഭ്യമാണ്. ഇതിൽ വൈപ്പർ ഗ്രീൻ നിറം 'ബിൽറ്റ് ടു ഓർഡർ' (BTO) ഓപ്ഷനിലൂടെ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കു. ഉപഭോക്താക്കൾക്ക് താൽപര്യത്തിനനുസരിച്ച് ബൈക്ക് രൂപകൽപ്പന ചെയ്യാനുള്ള അവസരമാണ് BTO വഴി നൽകുന്നത്.

Tvs Apache Rtx 300 Hits The Roads Delivery Started

BTO ഓപ്ഷനിലൂടെ, അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ-പിൻ സസ്‌പെൻഷനുകൾ, മെച്ചപ്പെട്ട പ്രകടനത്തിനുള്ള ബ്രാസ് കോട്ടഡ് ചെയിൻ തുടങ്ങിയ അസാധാരണ ഫീച്ചറുകൾ തിരഞ്ഞെടുക്കാം. ഫ്രെയിമിന്റെ പ്രധാന നിറം കസ്റ്റമൈസ് ചെയ്യാനും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) അധിക സുരക്ഷയ്ക്കായി കൂട്ടിച്ചേർക്കാനും BTO സൗകര്യം നൽകുന്നു.

299.1 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് RTX 300-ന് ശക്തി പകരുന്നത്. ഇത് 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിന്റെ പ്രകടനം, കൂളിംഗ്, ആയുസ്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനായി ടിവിഎസ് നിരവധി നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്, റൈഡ്-ബൈ-വയർ, ക്രൂയിസ് കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഈ മോഡലിൽ ഒരുക്കിയിരിക്കുന്നു.

നാല് റൈഡിംഗ് മോഡുകൾ അപ്പാച്ചെ RTX 300-ൽ ലഭ്യമാണ്: അർബൻ (Urban), റെയിൻ (Rain), ടൂർ (Tour), റാലി (Rally). ഇത് വ്യത്യസ്തതരം റോഡ് സാഹചര്യങ്ങളിൽ മികച്ച നിയന്ത്രണം നൽകുന്നു. മെച്ചപ്പെട്ട എയറോഡൈനാമിക്സ് രൂപകൽപ്പന കാരണം, ഉയർന്ന വേഗതയിലും ബൈക്ക് മികച്ച സ്ഥിരതയും യാത്രാസുഖവും ഉറപ്പാക്കുന്നു.

സാഹസിക യാത്രകൾക്ക് അനുയോജ്യമായ നിരവധി ഘടകങ്ങൾ RTX 300-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 200 മി.മീ ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന കരുത്തുള്ള സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 500 മി.മീ ആഴമുള്ള വെള്ളത്തിലൂടെയും സഞ്ചരിക്കാനുള്ള കഴിവ്, ട്രാക്ഷൻ കൺട്രോൾ, സാഹസിക യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടയറുകൾ എന്നിവയെല്ലാം ഇതിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നു.

ഓൺ/ഓഫ് ചെയ്യാവുന്ന ഡ്യുവൽ-ചാനൽ എബിഎസ്, 41 മി.മീ USD ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവയും ഈ ബൈക്കിലുണ്ട്. മുൻവശത്ത് 320 മി.മീ-യും പിന്നിൽ 240 മി.മീ-യും ഡിസ്ക് ബ്രേക്കുകളോടുകൂടിയ ശക്തമായ ബ്രേക്കിംഗ് സംവിധാനവും മികച്ച സുരക്ഷ ഉറപ്പാക്കുന്നു.

ടിവിഎസ് അപ്പാച്ചെ RTX 300-ന്റെ ബേസ് വേരിയന്റ് രണ്ട് കളർ ഓപ്ഷനുകളിൽ 1.99 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാണ്. ടോപ്പ് വേരിയന്റിന് മൂന്ന് കളർ ഓപ്ഷനുകളുണ്ട്, ഇതിന്റെ പ്രാരംഭ വില 2.14 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

BTO വേരിയന്റുകൾ നാല് കളർ ഓപ്ഷനുകളിൽ വരുന്നു. വൈപ്പർ ഗ്രീൻ വേരിയന്റിന് 2.34 ലക്ഷം രൂപയും, മറ്റ് മൂന്ന് BTO വേരിയന്റുകൾക്ക് 2.29 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില. BTO വേരിയന്റുകൾ ബുക്ക് ചെയ്യാനുള്ള ടോക്കൺ തുക 20,000 രൂപയാണ്.

ബുക്കിംഗ് സ്ഥിരീകരിച്ച് 45 ദിവസത്തിനുള്ളിൽ BTO അപ്പാച്ചെ RTX 300 വേരിയന്റുകൾ വിതരണം ചെയ്യുമെന്നാണ് ടിവിഎസ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് തങ്ങളുടെ കസ്റ്റമൈസ് ചെയ്യുന്ന ബൈക്കുകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കും.

നിരവധി നവീകരണങ്ങളുമായി ടിവിഎസ് മോട്ടോർ തങ്ങളുടെ അപ്പാച്ചെ ബൈക്ക് ലൈനപ്പ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടിവിഎസിന്റെ ആദ്യത്തെ സാഹസിക ബൈക്ക് എന്ന നിലയിൽ പുതിയ അപ്പാച്ചെ RTX 300-ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് നിരവധിപേരെ ഈ മോഡൽ ബുക്ക് ചെയ്യാനും ഡെലിവറി നേടാനും പ്രേരിപ്പിച്ചു കഴിഞ്ഞു.

More from DriveSpark

Article Published On: Tuesday, December 9, 2025, 15:30 [IST]
English summary
Tvs apache rtx 300 hits the roads first batch delivered details inside
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X