ഹിമാലയൻ്റെ നെഞ്ചിൽ തന്നെ അമ്പെയ്ത് ടിവിഎസ്! അപ്പാച്ചെ RTX 300-ൻ്റെ പ്രധാന ഹൈലൈറ്റുകൾ
അഡ്വഞ്ചർ അല്ലെങ്കിൽ ഓഫ്റോഡ് പോകാൻ പറ്റിയ ബൈക്ക് ഏതാണ് മച്ചമ്പി ഉളളത് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഉത്തരം റോയൽ എൻഫീൽഡ് ഹിമാലയൻ എന്നായിരിക്കും. എന്നാൽ ഇനി ഹിമാലയനെ മൂക്കിൽ പഞ്ഞി വച്ച് കിടത്താൻ പറ്റിയ മോഡലാണ് ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. അതാണ് ടിവിഎസ് RTX 300. ആദ്യമായിട്ടാണ് അഡ്വഞ്ചർ ടൂറർ ബൈക്ക് സെഗ്മെൻ്റിൽ ടിവിഎസ് കൈ വയ്ക്കുന്നത്. അടിക്കുമ്പോൾ ഒരു ബംബർ എങ്കിലും അടിക്കണം എന്ന് പറയുന്നത് പോലെ അടിക്കുമ്പോൾ സെഗ്മെൻ്റിലെ രാജാവിനിട്ട് തന്നെ അടിക്കണം. R, T, X എന്ന വാക്ക് റാലി, ടൂറർ, എക്‌സ്ട്രീം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.
വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന മോഡലിന് 1.99 ലക്ഷം മുതൽ 2.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടിവിഎസിൻ്റെ പുതിയ ബൈക്കിൽ എന്തൊക്കെയാണ് പ്രധാന ഹൈലൈറ്റ് എന്നാണ് ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്. ആദ്യം ഡിസൈനിൽ നിന്ന് തുടങ്ങിയാൽ ആരേയും ഒറ്റനോട്ടത്തിൽ വീഴ്ത്തുന്ന മനോഹരമായ രൂപമാണ് ടിവിഎസ് അപ്പാച്ചെ RTX 300-ക്കുളളത്.

ഒരു പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളിനോട് സാമ്യമുള്ളതായി തോന്നിയേക്കാ. ഇന്റഗ്രേറ്റഡ് ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടുകൂടിയ സെമി ഫെയറിംഗ് അന്യായ റോഡ് പ്രസൻസാണ് ടിവിഎസ് അപ്പാച്ചെ RTX 300 സമ്മാനിക്കുന്നത്. അത് കൊണ്ട് തന്നെ റോയൽ എൻഫീൽഡ് ഹിമാലയന് ടിവിഎസ് ഒരു മികച്ച എതിരാളിയായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. നിറങ്ങളിലേക്ക് നോക്കിയാൽ വൈപ്പർ ഗ്രീൻ, ടാർൺ ബ്രോൺസ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്നിംഗ് ബ്ലാക്ക്, പേൾ വൈറ്റ് എന്നിങ്ങനെ 5 കിടിലൻ കളർ ഓപ്ഷനുകളിലാണ് ടിവിഎസ് RTX 300 സ്വന്തമാക്കാൻ സാധിക്കുന്നത്.
ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെലിവറിയും ഉടൻ തന്നെ തുടങ്ങാനാണ് പ്ലാനിട്ടിരിക്കുന്നത്. ബേസ്, ടോപ്പ്, BTO എന്നീ മൂന്ന് വേരിയന്റുകളുള്ളതിനാൽ ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.29 ലക്ഷം എന്നിങ്ങനെയാണ് ടിവിഎസ് RTX 300 ൻ്റെ എക്സ്ഷോറൂം വില വരുന്നത്.
അഡ്വഞ്ചർ ടൂറർ ബൈക്കിൻ്റെ കംഫർട്ടിലേക്ക് നോക്കിയാൽ ഒന്നാന്തരം റൈഡർ കംഫർട്ടിനായി ഫുട്‌പെഗുകളും ഹാൻഡിൽബാറുകളും ന്യൂട്രലായാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ എത്ര ദൂരം വേണമെങ്കിലും മടുപ്പില്ലാത്ത യാത്ര ചെയ്യാനാവും എന്നതാണ് പ്രധാന ഗുണം. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും RTX അഡ്വഞ്ചറിന് നന്നായി ഇണങ്ങുന്ന വിധത്തിലാണ് നൽകിയിരിക്കുന്നത്.
എഞ്ചിൻ ഹൈലൈറ്റുകളിലേക്ക് നോക്കിയാൽ ഡൈ-കാസ്റ്റ് അലുമിനിയം സ്വിംഗാർമുള്ള ഒരു സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്കിന് RT-XD4 എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മോട്ടോസോൾ ഇവന്റിൽ അവതരിപ്പിച്ച ഈ 299.1 സിസി DOHC 4V/സിലിണ്ടർ സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിന് 9,000 ആർപിഎമ്മിൽ 35 bhp പവറും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും നിർമിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications