കുറഞ്ഞ വിലയില്‍ ഫീച്ചര്‍ കുത്തിനിറച്ച അഡ്വഞ്ചര്‍ ബൈക്ക്! എതിരാളികളെ വെല്ലുമോ ടിവിഎസ് അപ്പാച്ചെ RTX 300?

കഴിഞ്ഞ ദിവസം പുതിയ അപ്പാച്ചെ RTX 300 എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കി ടിവിഎസ് മോട്ടോര്‍ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറിംഗ് വിഭാഗത്തിലേക്ക് ഗ്രാന്‍ഡ് എന്‍ട്രി നടത്തിയിരിക്കുകയാണ് പുതിയ ടിവിഎസ് അപ്പാച്ചെ RTX മോട്ടോര്‍സൈക്കിളിന് കമ്പനി 1.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. മോഡലിന്റെ പേരിലെ 'RTX' റാലി, ടൂറര്‍, എക്സ്ട്രീം എന്നിവയെ സൂചിപ്പിക്കുന്നു. ഇത് ടാറിട്ട റോഡുകളിലും ഓഫ് റോഡ് ട്രാക്കിലും ബൈക്കിന്റെ മികച്ച പ്രകടനത്തെ എടുത്തു കാണിക്കുന്നു. വിലയുടെ കാര്യത്തില്‍ പുതിയ അപ്പാച്ചെ RTX 300 യെസ്ഡി അഡ്വഞ്ചറിന്റെ നേരിട്ടുള്ള എതിരാളിയാണ്.

എന്നാല്‍ സ്വഭാവത്തിലും ഉപയോഗത്തിലും ഇത് കെടിഎം 250 അഡ്വഞ്ചറിനോട് മത്സരിക്കുന്നു. കെടിഎം 250 അഡ്വഞ്ചറിന് ടിവിഎസ് അപ്പാച്ചെ RTX 300 മോഡലിനേക്കാള്‍ ഏകദേശം 40,000 രൂപയോളം അധികം മുടക്കണം. ഈ സാഹചര്യത്തില്‍ ടിവിഎസ്, യെസ്ഡി, കെടിഎം മോഡലുകളെ ഡിസൈന്‍, ഫീച്ചറുകള്‍, പെര്‍ഫോമന്‍സ്, വില എന്നിവയുടെ കാര്യത്തില്‍ മാറ്റുരച്ച് നോക്കിയാലോ?.

apache rtx ktm yezdi

സ്‌റ്റൈലിംഗും ഫീച്ചറുകളും

മികച്ച റോഡ് പ്രസന്‍സ് ഉറപ്പാക്കുന്ന മോഡേണ്‍ ഡിസൈനാണ് ടിവിഎസ് അപ്പാച്ചെ RTX 300നുള്ളത്. ഷാര്‍പ്പ് എല്‍ഇഡി ലൈറ്റിംഗ്, ആകര്‍ഷകമായ സെമി-ഫെയറിംഗ്, മസ്‌കുലാര്‍ നിര്‍മാണം പ്രകടമാക്കുന്ന സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ട്രാന്‍സ്പാരന്റ് വിന്‍ഡ്‌സ്‌ക്രീന്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍, മെറ്റല്‍ ബാഷ് പ്ലേറ്റ്, സ്പ്ലിറ്റ് സീറ്റുകള്‍, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ്, സ്‌കള്‍പ്‌േചര്‍ഡ് ഫ്യുവല്‍ ടാങ്ക് എന്നിവയും ഇതിലുണ്ട്.

നോബി ഡ്യുവല്‍ പര്‍പ്പസ് ടയറുകളില്‍ പൊതിഞ്ഞ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ അലോയ് വീലുകളിലാണ് ബൈക്ക് ഓടുന്നത്. ഇത് മികച്ച ലുക്കിനൊപ്പം ഇത് പ്രായോഗികതയും വാഗ്ദാനം ചെയ്യുന്നു. പേള്‍ വൈറ്റ്, ലൈറ്റ്‌നിംഗ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, വൈപ്പര്‍ ഗ്രീന്‍, ടാര്‍ണ്‍ ബ്രോണ്‍സ് എന്നീ കളര്‍ ഓപ്ഷനുകളില്‍ തിരഞ്ഞെടുക്കാം. ഓരോ നിറത്തിനും ഗോള്‍ഡ് ഫിനിഷുള്ള യുഎസ്ഡി ഫോര്‍ക്കുകള്‍ പ്രീമിയം ലുക്ക് നല്‍കുന്നു.

tvs apache rtx 300

കെടിഎം 250 അഡ്വഞ്ചറിന് കൂടുതല്‍ അഗ്രസീവും റാലി പ്രചോദിതവുമായ രൂപകല്‍പ്പനയാണ് ഓസ്ട്രിയന്‍ ബ്രാന്‍ഡ് നല്‍കിയത്. ഷാര്‍പ്പ് ബോഡി വര്‍ക്ക്, ഡകാര്‍-സ്‌റ്റൈല്‍ ഗ്രാഫിക്‌സ്, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിആര്‍എല്‍കളോടുകൂടിയ എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ ഇതിന് ലഭിക്കുന്നു. ഹാന്‍ഡ് ഗാര്‍ഡുകള്‍, ഒരു മിനി ഫെയറിംഗ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ് എന്നീ സവിശേഷതകളും ഇതിനുണ്ട്. ബ്രാന്‍ഡിന്റെ റേസിംഗ് ഡിഎന്‍എ പ്രതിഫലിപ്പിക്കുന്ന ഈ ബൈക്ക് ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നീ നിറങ്ങളില്‍ വാങ്ങാം.

അതേസമയം, യെസ്ഡി അഡ്വഞ്ചര്‍ അതിന്റെ ക്ലാസിക് അഡ്വഞ്ചര്‍ തനിമ നിലനിര്‍ത്തുന്ന ഒരു മോട്ടോര്‍സൈക്കിളാണ്. ഡ്യുവല്‍ അസിമട്രിക്കല്‍ റൗണ്ട് ഹെഡ്ലാമ്പുകള്‍, ഉയര്‍ത്തിയ ഫ്രണ്ട് ഫെന്‍ഡര്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, ഓള്‍ഡ്-സ്‌കൂള്‍ സിലൗറ്റ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 2024 അപ്ഡേറ്റില്‍ പുതുക്കിയ സ്‌റ്റൈലിംഗും പുതിയ നിറങ്ങളും ഉള്‍പ്പെടുത്തി. ഉയര്‍ന്ന വിന്‍ഡ്സ്‌ക്രീന്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍, സ്പ്ലിറ്റ് സീറ്റുകള്‍, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് എന്നിവയും ഈ അപ്‌ഡേറ്റില്‍ ലഭിച്ചു.

പവര്‍ട്രെയിനും പെര്‍ഫോമന്‍സും

299.1 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഡിഒഎച്ച്‌സി എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ RTX 300 മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഇത് 9,000 ആര്‍പിഎമ്മില്‍ 36 PS പവറും 7,000 ആര്‍പിഎമ്മില്‍ 28.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. കൂടാതെ ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഇതിനുണ്ട്. ടൂറിംഗിനും ചെറിയ ഓഫ് റോഡിംഗിനും അനുയോജ്യമായ ലീനിയര്‍ പവര്‍ ഡെലിവറിക്കായി ടിവിഎസ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.

സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ക്രൂയിസ് കണ്‍ട്രോള്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, നാല് റൈഡിംഗ് മോഡുകള്‍ (അര്‍ബന്‍, റെയിന്‍, ടൂര്‍, റാലി), ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മാപ്പ് മിററിംഗ്, അഡ്ജസ്റ്റബിള്‍ ലിവറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ടിവിഎസ് RTX 300-ല്‍ നല്‍കിയിരിക്കുന്നു. ടൂറിംഗ് ഫ്രണ്ട്‌ലിയായിട്ടുള്ള പാനിയര്‍, ടോപ്പ്-ബോക്‌സ് മൗണ്ടിംഗ് പോയിന്റുകള്‍ എന്നിവ ബൈക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ktm 250 adventure

കെടിഎം 250 അഡ്വഞ്ചറിന് 249 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണുള്ളത്. ഇത് 31 PS പവറും 25 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ക്വിക്ക്ഷിഫ്റ്റര്‍+, ഓഫ്-റോഡ് എബിഎസ് തുടങ്ങിയ നൂതന ഇലക്ട്രോണിക്‌സുകള്‍ ഇതിനെ വേറിട്ടു നിര്‍ത്തുന്നു. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഇവ കെടിഎം മോഡലിന് നേരിയ മുന്‍തൂക്കം നല്‍കുന്നു.

യെസ്ഡി അഡ്വഞ്ചറിന് 334 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 30 PS പവറും 29.56 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. റെയിന്‍, റോഡ്, ഓഫ്-റോഡ് എബിഎസ് മോഡുകളോടുകൂടിയ ട്രാക്ഷന്‍ കണ്‍ട്രോളും വാഗ്ദാനം ചെയ്യുന്നു.

yezdi adventure

വേരിയന്റുകളും വിലയും

ടിവിഎസ് അപ്പാച്ചെ RTX 300 മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റിന്റെ വില 1.99 ലക്ഷം രൂപലാണ്. ടോപ്പ് വേരിയന്റിന് 2.14 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് 2.34 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന 'ബില്‍റ്റ് ടു ഓര്‍ഡര്‍' (BTO) കോണ്‍ഫിഗറേഷനും തിരഞ്ഞെടുക്കാം. ഇത് അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷനും അധിക പേഴ്‌സണലൈസേഷന്‍ ഓപ്ഷനും നല്‍കുന്നു.

ജിഎസ്ടി കുറച്ചതിന് ശേഷം യെസ്ഡി അഡ്വഞ്ചറിന്റെ വില ഇപ്പോള്‍ 1.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടിവിഎസ് RTX 300-ന്റെ പ്രാരംഭ വിലയ്ക്ക് ഏകദേശം തുല്യമാണ് യെസ്ഡി അഡ്വഞ്ചറിന്റെ വില. അതേസമയം കെടിഎം 250 അഡ്വഞ്ചര്‍ 2.40 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. കെടിഎം ഹാര്‍ഡ്വെയറും ഇലക്ട്രോണിക് പാക്കേജും ഈ വിലയെ ന്യായീകരിക്കുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്

പെര്‍ഫോമന്‍സും, ടൂറിംഗ് കംഫര്‍ട്ടും, ടെക്‌നോളജിയും ആകര്‍ഷകമായ വിലയില്‍ സംയോജിപ്പിച്ച് അഡ്വഞ്ചര്‍ വിഭാഗത്തില്‍ സ്വപ്‌ന സമാനമായ എന്‍ട്രിയാണ് RTX 300 നടത്തിയിരിക്കുന്നത്. യെസ്ഡി അഡ്വഞ്ചര്‍ കൂടുതല്‍ കരുത്തുറ്റ, റെട്രോ-പ്രചോദിത ഓപ്ഷനായി തുടരുമ്പോള്‍, കെടിഎം 250 അഡ്വഞ്ചര്‍ മികച്ച പെര്‍ഫോമന്‍സും സ്‌പോര്‍ടി ഡൈനാമിക്‌സും തേടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമാണ്. നിലവില്‍ ₹2.2ലക്ഷത്തിൽ താഴെ വിലയില്‍ മോഡേണ്‍ ഫീച്ചറുകള്‍ കുത്തിനിറച്ച അഡ്വഞ്ചര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിവിഎസ് അപ്പാച്ചെ RTX 300 മികച്ച ചോയ്‌സ് ആയിരിക്കും.

More from DriveSpark

Article Published On: Friday, October 17, 2025, 7:00 [IST]
English summary
Tvs apache rtx 300 vs yezdi adventure vs ktm 250 adventure design features specs price comparison
കൂടുതല്‍... #auto news #india #adventure biking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X