ചേതക് കിതച്ചു, ഓല ചാര്‍ജായി! ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ അയല്‍ക്കാര്‍

സെപ്റ്റംബര്‍ മാസം പിറന്നതോടെ വണ്ടിക്കമ്പനികള്‍ പോയമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മത്സരം നടക്കുന്ന ഒരു വിഭാഗമാണ് ഇലക്ട്രിക് ടൂവീലറുകളുടേത്. ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി എന്നീ മൂന്ന് കമ്പനികള്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ രാജപദവിക്കായി പല്ലുംനഖവും ഉപയോഗിച്ച് പോരാടുകയാണ്. ഓരോ മാസവും സെയില്‍സ് ചാര്‍ട്ടില്‍ മാറ്റങ്ങള്‍ ദൃശ്യമാകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിന്നിലായിരുന്ന ഓല ഇലക്ട്രിക് വീണ്ടും 'ചാര്‍ജ്' ആയി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചതാണ് പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ഓഗസ്റ്റ് മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ നമുക്ക് വിലയിരുത്താം.

2025 ഓഗസ്റ്റ് വരെ കേന്ദ്ര സര്‍ക്കാറിന്റെ വാഹന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഡേറ്റ പ്രകാരം ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ആധിപത്യം തുടരുകയാണ്. 2025 ഓഗസ്റ്റില്‍ 24,087 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചാണ് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ടിവിഎസ് വില്‍പ്പനയില്‍ 37 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.

tvs iqube

ഐക്യൂബ് ശ്രേണി സ്ഥിരമായി മികച്ച വില്‍പ്പന നേടുന്നത് കമ്പനിക്ക് മുതല്‍ക്കൂട്ടാണ്. ഒന്നാം സ്ഥാനം നിലനിര്‍ത്താനും വിപണി വിഹിതം ഉയര്‍ത്താനുമായി ടിവിഎസ് കഴിഞ്ഞ മാസം ഓര്‍ബിറ്റര്‍ എന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സ്‌കൂട്ടറിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ ഉത്സവകാലത്ത് ടിവിഎസ് ഷോറൂമില്‍ ആളെക്കൂട്ടാന്‍ ഓര്‍ബിറ്ററിന്റെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഡിമാന്‍ഡ് കുറയുന്നതിനൊപ്പം മത്സരം കടുക്കുക കൂടി ചെയ്തപ്പോള്‍ പിന്നാക്കം പോയ ഓല ഇലക്ട്രിക് കഴിഞ്ഞ മാസം ബജാജ് ഓട്ടോയെ പിന്തള്ളി രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ഓഗസ്റ്റില്‍ 18,972 യൂണിറ്റുകള്‍ വിറ്റഴിച്ചു. എന്നിരുന്നാലും വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം കുറഞ്ഞു. ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താനാകുമെന്നാണ് ഓലയുടെ പ്രതീക്ഷ.

ola s1x

പ്രമുഖ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് ആയ ഏഥര്‍ എനര്‍ജിയും വലിയ മുന്നേറ്റം നടത്തി. കഴിഞ്ഞ മാസം 17,856 യൂണിറ്റുകള്‍ വിറ്റഴിച്ച് ഏഥര്‍ ഓലയുമായുള്ള വിടവ് കുറച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 65 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഇത് അവരുടെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകാര്യത വര്‍ധിക്കുന്നത് സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഓഗസ്റ്റില്‍ ആദ്യമായി ഇവി വിഭാഗത്തില്‍ ബജാജിനെ മറികടന്നു. പോയമാസം 13,313 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റാണ് ഹീറോ വമ്പന്‍ കുതിപ്പ് നടത്തിയത്. 2024 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 180 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഹീറോ നേടിയത്. സമീപകാലത്തായി കുറഞ്ഞ വിലയില്‍ ഹീറോ വിഡ VX 2 എന്ന മോഡല്‍ കൊണ്ടുവന്നത് കമ്പനിയുടെ വില്‍പ്പന സംഖ്യയില്‍ പ്രതിഫലിക്കുന്നുണ്ട്.

bajaj chetak

അതേസമയം ബാജ് ഓട്ടോയുടെ ഇലക്ട്രിക് വാഹന വില്‍പ്പന 30 ശതമാനം ഇടിഞ്ഞ് 11,730 യൂണിറ്റിലെത്തി. ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബജറ്റ് വേരിയന്റുകളിലൂടെ സമീപമാസങ്ങളില്‍ ഓലയ്ക്കും ടിവിഎസിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ബജാജ് ഒന്നിലേറെ തവണ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. റെയര്‍ എര്‍ത്ത് മെറ്റലുകളുടെ ക്ഷാമം ബജാജിന്റെ ഉത്പാദനത്തെ ബാധിച്ചതാണ് വില്‍പ്പന കുറയാന്‍ ഇടയാക്കിയത്. ഈ പ്രശ്‌നം പരിഹരിച്ചതിനാല്‍ വരും മാസങ്ങളില്‍ ബജാജ് ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

2025 ഓഗസ്റ്റില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന 1,03,802 യൂണിറ്റിലെത്തി. ഓഗസ്റ്റ് മാസത്തില്‍ ഈ വിഭാഗത്തില്‍ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടിവിഎസ് പുതിയ ഓര്‍ബിറ്റര്‍ പുറത്തിറക്കിയപ്പോള്‍ ഓല തദ്ദേശീയമായി വികസിപ്പിച്ച 4680 ബാറ്ററി സെല്‍ രണ്ട് പ്രധാന മോഡലുകളായ S11 പ്രോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിലേക്കും റോഡ്സ്റ്റര്‍ X പ്ലസ് മോട്ടോര്‍സൈക്കിളിലേക്കും സംയോജിപ്പിച്ചതായി പ്രഖ്യാപിച്ചു. നവരാത്രിക്ക് ശേഷം പുതുക്കിയ വാഹനങ്ങളുടെ ഡെലിവറികള്‍ ആരംഭിക്കും.

ഏഥര്‍ നിരവധി ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ലോഞ്ചുകള്‍ പ്രഖ്യാപിച്ചു. കുറഞ്ഞ വിലയുള്ള ഇവികള്‍ക്ക് അടിവരയിടാന്‍ പോകുന്ന EL പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതായിരുന്നു അതില്‍ പ്രധാനം. കൂടാതെ കീലെസ് ഫീച്ചര്‍, മോര്‍ഫ് യുഐ തുടങ്ങിയ സവിശേഷതകളോടെ വരുന്ന 'പ്രോജക്റ്റ് റെഡക്‌സ്' എന്ന പുതിയ മോട്ടോ-സ്‌കൂട്ടര്‍ കണ്‍സെപ്റ്റും ഏഥര്‍ അവതരിപ്പിച്ചു. ഏഥറിന്റെ നിലവിലെ ലൈനപ്പിലും ചില്ലറ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഉത്സവ സീസണില്‍ ഡിമാന്‍ഡ് കൂടുന്നതിനാല്‍ ഓഫറുകളും മറ്റുമായി വില്‍പ്പന കൂട്ടാന്‍ എല്ലാ കമ്പനികളും ശ്രമിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, September 2, 2025, 10:32 [IST]
English summary
Tvs best selling electric two wheeler brand in 2025 august ola beat bajaj to secure second spot
കൂടുതല്‍... #electric bike #india #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X