1.99 ലക്ഷത്തിൻ്റെ ഓഫ്റോഡർ ബൈക്കിൻ്റെ ഡെലിവറി തുടങ്ങി; ഏത് മലയും കുന്നും ഇവന് മുന്നിൽ മുട്ടുമടക്കും

ഓഫ്റോഡറിൻ്റേയും അഡ്വഞ്ചർ ബൈക്കിൻ്റേയും മിശ്രിതമായി പുറത്തിറക്കിയ മോഡലാണ് ടിവിഎസ് അപ്പാച്ചെ RTX 300. ഹിമാലയനിട്ട് പോലും നേരിട്ട് നിന്ന് പൊരുതാൻ പ്രാപ്തമാണ് ടിവിഎസിൻ്റെ ഈ മിടുക്കൻ. കഴിഞ്ഞ മാസം വിപണിയിൽ അവതരിപ്പിച്ച മോഡലിൻ്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. ബ്രാൻഡിൻ്റെ ആദ്യത്തെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായിട്ടാണ് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് 300 എത്തുന്നത്. വളരെ താങ്ങാനാവുന്ന വിലയിൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇവനൊരു കിടിലൻ ഓപ്ഷൻ തന്നെയാണ് എന്നതാണ് പ്രത്യേകത. വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ചില കാര്യങ്ങൾ കൂടി അറിഞ്ഞു വച്ചോളു.

R, T, X എന്ന വാക്ക് റാലി, ടൂറർ, എക്‌സ്ട്രീം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന മോഡലിന് 1.99 ലക്ഷം മുതൽ 2.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്, എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.

tvs apache rtx 300

വൈപ്പർ ഗ്രീൻ, ടാർൺ ബ്രോൺസ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്നിംഗ് ബ്ലാക്ക്, പേൾ വൈറ്റ് എന്നീ 5 കിടിലൻ കളർ ഓപ്ഷനുകളിലും ടിവിഎസ് RTX 300 സ്വന്തമാക്കാനാവും. ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെലിവറിയും ഉടൻ തന്നെ തുടങ്ങാനാണ് പ്ലാനിട്ടിരിക്കുന്നത്. ബേസ്, ടോപ്പ്, BTO എന്നീ മൂന്ന് വേരിയന്റുകളുള്ളതിനാൽ ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡിസൈൻ കൊണ്ട് ആരേയും ആദ്യ കാഴ്ച്ചയിൽ തന്നെ ക്രഷ് അടിപ്പിച്ച് വീഴ്ത്തുന്ന മനോഹരമായ രൂപമാണ് ടിവിഎസ് അപ്പാച്ചെ RTX 300-നുളളത്. ഒരു പ്രീമിയം അഡ്വഞ്ചർ മോട്ടോർ‌സൈക്കിളിനോട് സാമ്യമുള്ളതായി തോന്നിയാലും തെറ്റുപറയാനാവില്ല. ഇന്റഗ്രേറ്റഡ് ഡ്യുവൽ എൽ‌ഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടുകൂടിയ സെമി ഫെയറിംഗ് അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത് കേട്ടോ.

tvs apache rtx 300

അഡ്വഞ്ചർ ബൈക്കിന്റെ ഫെയറിംഗും അതിന്റെ ഫ്രണ്ട് വിൻഡ്‌ഷീൽഡും ഹൈവേ ടൂറിംഗിൽ വിൻഡ് പ്രൊട്ടക്ഷൻ നൽകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാന്തരം റൈഡർ കംഫർട്ടിനായി ഫുട്‌പെഗുകളും ഹാൻഡിൽബാറുകളും ന്യൂട്രലായാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ എത്ര ദൂരം വേണമെങ്കിലും മടുപ്പില്ലാത്ത യാത്ര ചെയ്യാനാവും. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും RTX അഡ്വഞ്ചറിൻ്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്.

ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന മിററുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, കരുത്തുറ്റ റിയർ ലഗേജ് റാക്ക്, പൂർണമായും ക്രമീകരിക്കാവുന്ന ഗോൾഡ് ഫിനിഷുള്ള 41 mm USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയും ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചറിലെ മറ്റ് ഹൈലൈറ്റുകളാണ്. ആക്‌സസറികളിൽ മെറ്റാലിക് ബാഷ് പ്ലേറ്റ്, നക്കിൾ ഗാർഡുകൾ, ക്രാഷ് ഗാർഡുകൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

tvs apache rtx 300

ഡൈ-കാസ്റ്റ് അലുമിനിയം സ്വിംഗാർമുള്ള ഒരു സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്കിന് RT-XD4 എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മോട്ടോസോൾ ഇവന്റിൽ അവതരിപ്പിച്ച ഈ 299.1 സിസി DOHC 4V/സിലിണ്ടർ സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിന് 9,000 ആർപിഎമ്മിൽ 35 bhp പവറും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും പുറപ്പെടുവിക്കാൻ സാധിക്കുന്നത് കൊണ്ട് ഏത് മലയും കുന്നു ഇവന് മുന്നിൽ വെറും സിംപിൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 1, 2025, 13:44 [IST]
English summary
Tvs commenced delivering apache rtx 300 all you need to know
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X