ലക്ഷ്യം ബുളളറ്റിൻ്റെ തകർച്ച;ടിവിഎസിനെ കൂട്ടുപിടിച്ച് നോർട്ടൺ ഈ വർഷം തന്നെ എത്തും
ഏതൊരു ടൂവീലർ ആരാധകൻ്റേയും പ്രിയപ്പെട്ട മോഡലാണല്ലോ റോയൽ എൻഫീൽഡ്. ഇത്രയും കാലം ഏതൊക്കെ എതിരാളികൾ വന്നിട്ടും ചങ്കുറ്റത്തോടെ നേരിട്ട പാരമ്പര്യമാണ് ഉളളത്. ഇന്ത്യയും യു.കെയും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ച് എല്ലാവരും അറിഞ്ഞു കാണുമല്ലോ. അതിൻ്റെ ഭാഗമായി നോർട്ടൺ മോട്ടോർസൈക്കിൾസ് ടിവിഎസുമായി കൈകോർത്ത് തങ്ങളുടെ മോഡലുകൾ രാജ്യത്തേക്ക് എത്തിക്കുകയാണ്. പ്രശസ്ത ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡ് ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുക മാത്രമല്ല, പ്രാദേശികമായി നിർമ്മാണവും ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2025-ൻ്റെ അവസാനത്തോടെ ഈ തമിഴ്‌നാട്ടിലെ ഹൊസൂർ പ്ലാന്റിൽ നോർട്ടൺ മോട്ടോർസൈക്കിളുകളുടെ നിർമ്മാണം ആരംഭിക്കാനാണ് ടിവിഎസ് ബ്രാൻഡ് പദ്ധതിയിടുന്നത്.
2020 -ലാണ് ടിവിഎസ് 153 കോടി രൂപ മുടക്കിൽ നോർട്ടൺ മോട്ടോർസൈക്കിൾസിനെ ഏറ്റെടുക്കുന്നത്, എന്നാൽ അതിന് ശേഷം അതിൻ്റെ നവീകരണത്തിനും മറ്റുമായി വീണ്ടും 1000 കോടി കൂടി മുടക്കി. 961 കമാൻഡോ, V4SV പോലുള്ള നോർട്ടന്റെ ലൈനപ്പിലുളള നിലവിലുള്ള മോഡലുകൾ യുകെയിൽ ലഭ്യമാണ്. ഇവ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറക്കാനും, റോയൽ എൻഫീൽഡ്, ഹാർലി ഡേവിഡ്‌സൺ, ട്രയംഫ്, മറ്റ് റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളുകൾ ആയിട്ടായിരിക്കും നോർട്ടൺ മത്സരിക്കാൻ പോകുന്നത്.

ആഗോളതലത്തിൽ ആറ് മോഡലുകൾ അവതരിപ്പിക്കാനാണ് നിലവിൽ ടിവിഎസ് ആലോചിക്കുന്നത്. അതിൽ തന്നെ രണ്ടോ മൂന്നോ മോഡലുകളായിരിക്കും ഇന്ത്യയിലേക്ക് എത്തുക. പുതിയതായി ഒപ്പുവച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ നോർട്ടൺ മോട്ടോർസൈക്കിൾസിൻ്റെ വിൽപ്പന വേഗത്തിൽ ആക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനുശേഷം യുകെ ഏര്‍പ്പെടുന്ന നിര്‍ണായകമായ വ്യാപാര കരാറാര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്. നിലവില്‍ ബ്രിട്ടനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 100 ശതമാനമാണ്. ഇത് 10 ശതമാനമായാണ് കുറയാന്‍ പോകുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ പോലുള്ള കമ്പനികള്‍ക്ക് ഏറെ ഗുണം ചെയ്യാന്‍ പോകുന്ന ഈ നീക്കം വാഹന ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിലേറെ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ കരാര്‍ 2040 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വാര്‍ഷിക വ്യാപാരം 25.5 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും തീരുവ യുകെ നീക്കം ചെയ്യുന്നതിനാല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് വലിയ ഉത്തേജനം നല്‍കുന്നു.
വസ്ത്രങ്ങള്‍, സമുദ്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ നേരിട്ട് പ്രയോജനപ്പെടും. യുകെയില്‍ നിന്നുള്ള കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 90 ശതമാനം തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചത് കാറുകളുടെ വില കുറയാന്‍ ഇടയാക്കും. അതിനാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മിനി, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് കാര്യമായ വിലക്കുറവിന് സാക്ഷ്യം വഹിക്കും.

ടിവിഎസ് മോട്ടോർ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം 10 വർഷം മുമ്പ്, അതായത് 2013-ലാണ് രൂപംകൊണ്ടത്. ഇന്തോ-ജർമൻ ഇരുചക്ര വാഹന ഭീമന്മാർ ആഗോള വിപണികൾക്കായി 500 സിസി വിഭാഗത്തിൽ പുതിയ മോട്ടോർസൈക്കിളുകൾ നിർമിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. ഇതോടൊപ്പം ഡിസൈൻ, സാങ്കേതികവിദ്യ, അറിവ് എന്നിവയും അതിലേറെയും പരസ്‌പരം പങ്കുവെക്കാനും ധാരണയായി.
കഴിഞ്ഞ ദശകത്തിൽ ലോകമെമ്പാടുമുള്ള വിപണികളിൽ ടിവിഎസ്-ബിഎംഡബ്ല്യു കൂട്ടുകെട്ട് 1.40 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകളുടെ വിൽപ്പനയും പിന്നിട്ടു. ഈ പങ്കാളിത്തത്തിൽ നിന്ന് ഇതുവരെ നാല് മോഡലുകളാണ് പിറവിയെടുത്തിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ G 310 R ആണ് ഈ പങ്കാളിത്തത്തിലൂടെ ആദ്യം വിപണിയിലെത്തിയ മോഡൽ. ഇതിന് പിന്നാലെ 310 GS, ബിഎംഡബ്ല്യു G 310 RR എന്നിവയും പിറവിയെടുത്തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








