67 കിലോമീറ്റർ മൈലേജുളള ടിവിഎസിൻ്റെ പടകുതിര; ഇതു വരെ എത്തിയത് 10 ലക്ഷം വീടുകളിൽ
ടിവിഎസിൻ്റെ ജനപ്രിയ കമ്മ്യൂട്ടർ മോഡലാണ് റൈഡർ. എതിരാളികൾ മോഡലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ കമ്മ്യൂട്ടർ സെഗ്മെൻ്റിൽ കൈയ്യടക്കിയ ബ്രാൻഡ് കൂടിയായ ടിവിഎസ്, റൈഡർ എന്ന മോഡലിൽ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതു വരെ 1.6 മില്യൺ യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയിരിക്കുന്നത്. ഹീറോ എക്‌സ്ട്രീം 125R, ബജാജ് പൾസർ N125 എന്നിങ്ങനെ എണ്ണം പറഞ്ഞ എതിരാളികളുണ്ടായിട്ട് പോലും റൈഡറിൻ്റെ ഡിമാൻ്റിൽ ഒരു കുറവും വരുത്താൻ സാധിച്ചിട്ടില്ല. കിടിലൻ സ്പോർട്ടി ഡിസൈനും മോഡേൺ ഫീച്ചറുകളുമായിട്ട് ഉപഭോക്താക്കളെ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2021-ൽ വിപണിയിലെത്തിയത് മുതൽ ഈ മാസം വരെ 1,60,435 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്.1.35 മില്യൺ യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണെങ്കിൽ 2 ലക്ഷത്തോളം യൂണിറ്റുകൾ കയറ്റി അയക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ബ്രാൻഡിൻ്റെ മൊത്തത്തിലുളള മോഡലുകളുടെ വിൽപ്പനയിൽ 39 ശതമാനം കൈയ്യടക്കിയിരിക്കുന്നത് റൈഡറാണ് എന്നതാണ് പുറത്ത് വിട്ട് വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

പത്ത് ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടതിൻ്റെ സ്മരണയ്ക്കായി റൈഡർ IGO എന്ന് പേരിട്ടിരിക്കുന്ന റൈഡറിൻ്റെ പുതിയ വേരിയൻ്റ് ടിവിഎസ് മോട്ടോർ കമ്പനി പുറത്തിറക്കിയിരുന്നു . iGO അസിസ്റ്റ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ സെഗ്‌മെൻ്റ്-ഫസ്റ്റ് ബൂസ്റ്റ് മോഡും അവതരിപ്പിച്ചു. ബൈക്കിന്റെ പെർഫോമൻസ് യോഗ്യതകൾ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്. കാഴ്ച്ചയിലും ആള് കൂടുതൽ പരിഷ്ക്കാരിയായിട്ടുണ്ട്.
റൈഡർ IGO വേരിയന്റ് കോൺട്രാസ്റ്റ് റെഡ് അലോയ് വീലുമായാണ് വരുന്നത്. ഒപ്പം പുതിയ നാർഡോ ഗ്രേ കളർ ഓപ്ഷനും മോട്ടോർസൈക്കിളിൽ ലഭിക്കും. 85-ലധികം കണക്റ്റഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു റിവേഴ്‌സ് എൽസിഡി കണക്റ്റഡ് ക്ലസ്റ്ററും പുതുമോഡലിന് അഴകേകുന്നുണ്ട്. ടിവിഎസ് റൈഡർ 6,000 ആർപിഎമ്മിൽ 11.75 Nm ക്ലാസ്-ലീഡിംഗ് ടോർക്കാണ് വാഗ്‌ദാനം ചെയ്യുന്നത്.
iGO അസിസ്റ്റ് അതിൻ്റെ ആദ്യ സെഗ്‌മെൻ്റ് സവിശേഷതയായ ബൂസ്റ്റ് മോഡ് ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത 5.8 സെക്കൻഡിനുള്ളിൽ കൈവരിക്കാനും വേരിയന്റിനാവും. കൂടാതെ ഇന്ധനക്ഷമതയിൽ 10 ശതമാനം പുരോഗതിയുണ്ടെന്നും ടിവിഎസ് പറയുന്നു. 125 സിസി സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിളാണ് റൈഡർ എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
മികച്ച ഇൻ-ക്ലാസ് ആക്സിലറേഷൻ സഹായിക്കുന്നത് ബൂസ്റ്റ് മോഡാണെന്ന് പറയേണ്ടതില്ലല്ലോ. റിവേഴ്സ് എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത്, വോയ്സ് അസിസ്റ്റൻസ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, നോട്ടിഫിക്കേഷനുകൾ, കോൾ അലേർട്ടുകൾ എന്നിവയെല്ലാം ആക്‌സസ് ചെയ്യാനാവും. 7,500 ആർപിഎമ്മിൽ 11.2 bhp പരമാവധി കരുത്ത് നൽകുന്ന 124.8 സിസി എയർ ആൻഡ് ഓയിൽ കൂൾഡ് 3V എഞ്ചിനാണ് ടിവിഎസ് റൈഡറിന് കരുത്തേകുന്നത്.
ഒന്നിലധികം റൈഡ് മോഡുകളും 125 സിസി ബൈക്കിൻ്റെ സവിശേഷ സവിശേഷത. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതേസമയം മണിക്കൂറിൽ 99 കിലോമീറ്ററാണ് പരമാവധി വേഗമായി ടിവിഎസ് പറയുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് പുലിയാണെന്നതാണ് ഹൈലൈറ്റ്. ലിറ്ററിന് 67 കി.മീ. മൈലേജാണ് ടിവിഎസ് റൈഡറിൽ അവകാശപ്പെടുന്നത്. പുതിയ iGo വേരിയന്റിന് ഇതിൽ കൂടുതൽ നൽകാനാവും.
റെയ്ഡര്‍ 125 നിലവില്‍ ഡ്രം, സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് സീറ്റ്, iGO, SSE, SX എന്നീ വേരിയന്റുകളിലായി വാങ്ങാം. ഡ്രം വേരിയന്റിന്റെ 87,375 രൂപയിൽ തുടങ്ങി SX വേരിയന്റിന് 1,02,665 രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ടിവിഎസ് റൈഡർ മോഡലിന് ജിഎസ്ടി ഇളവുകൾ വന്നതിന് ശേഷം വീണ്ടും വില കുറയുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








