ഇ-സ്‌കൂട്ടറുകളിലെ രാജാവായി മലയാളികളുടെ അയല്‍ക്കാരന്‍! ഓലയുടെ ചാർജ് തീർന്നൂന്നാ തോന്നുന്നേ...

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിഭാഗമാണ് ഇലക്ട്രിക് ടൂവീലറുകളുടേത്. വിപണിയില്‍ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് പുത്തന്‍ ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഓല ഇലക്ട്രിക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ നേതൃസ്ഥാനം ഇപ്പോള്‍ പരമ്പരാഗത ടൂവീലര്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 2025 ജൂണില്‍ തുടര്‍ച്ചയായ മൂന്നാം മാസവും എതിരാളികളെ പിന്തള്ളി ടിവിഎസ് മോട്ടോര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാമതെത്തി. കഴിഞ്ഞ മാസം 25,274 ഐക്യൂബ് യൂണിറ്റുകളാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുള്ള ബ്രാന്‍ഡ് വിറ്റഴിച്ചത്.

ഇത് 2024 ജൂണിനെ അപേക്ഷിച്ച് 80 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. കൂടാതെ 24 ശതമാനം വിപണി വിഹിതവും ടിവിഎസ് നേടി. ഇന്ത്യയില്‍ 2024 ജൂണില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ നേടിയ വില്‍പ്പന കണക്കുകള്‍ നമുക്ക് ചുവടെ വിശദമായി പരിശോധിക്കാം. ഒപ്പം തുടര്‍ച്ചയായി മൂന്ന് മാസം ടിവിഎസ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള കാരണവും ചുവടെ വായിക്കാം.

tvs iqube colours

ബജാജാണ് ടിവിഎസിന് തൊട്ടുപിന്നില്‍. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബജാജ് ഓട്ടോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ടിവിഎസിന് പിന്നിലാണ് ബജാജ്. 2025 ജൂണില്‍ ബജാജ് 23,004 ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. 2024 ജൂണിനെ അപേക്ഷിച്ച് 154 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ബജാജ് അടുത്തിടെ 99,990 രൂപയാണ് എക്‌സ്‌ഷോറൂം വിലയില്‍ ചേതക് 3001 എന്ന പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ പുറത്തിറക്കിയെങ്കിലും ടിവിഎസിനെ മറികടക്കാനായില്ല.

ഒരുകാലത്ത് വിപണിയില്‍ മുന്നിട്ടുനിന്നിരുന്ന ഓല ഇലക്ട്രിക് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജൂണില്‍ 20,189 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ഓല വിറ്റത്. ഇത് 2024 ജൂണില്‍ വിറ്റ 38,859 യൂണിറ്റുകളെ അപേക്ഷിച്ച് 45 ശതമാനം കുറവാണ്. വിപണി വിഹിതം 46 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി ഇടിഞ്ഞു. വില്‍പനാനന്തര സേവനങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ നിരന്തര പരാതികളും പുതിയ ഉല്‍പ്പന്നങ്ങളുടെ കാലതാമസവും ഓലക്ക് തിരിച്ചടിയാകുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റോഡ്‌സ്റ്ററിന്റെ വിതരണം ആരംഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ വില പ്രഖ്യാപിച്ച ഈ മോഡല്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ഏറെ വൈകിയിരുന്നു. ഇതും ഉപഭോക്താക്കളില്‍ ഏറെ മടുപ്പുളവാക്കിയിട്ടുണ്ട്. ഓലയുടെ S1 Z, ജിഗ് തുടങ്ങിയ മോഡലുകള്‍ വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റംവരുമെന്ന് പ്രതീക്ഷിക്കാം.

മറ്റൊരു പ്രമുഖ സ്റ്റാര്‍റ്റപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി പക്ഷേ വളര്‍ച്ചയുടെ പാതയിലാണ്. ഏഥര്‍ ജൂണില്‍ 14,512 യൂണിറ്റുകള്‍ വിറ്റു. ഇത് 12 മാസം മുമ്പുള്ള വില്‍പ്പനയേക്കാള്‍ 133 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 8 ശതമാനമായിരുന്ന ഏഥറിന്റെ വിപണി വിഹിതം ഇപ്പോള്‍ 14 ശതമാനമായി ഉയര്‍ന്നു. റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ വരവാണ് ഏഥറിന് രാശിയായത്. ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 60 ശതമാനവും സംഭാവന ചെയ്യുന്നത് റിസ്തയാണ്.

ather rizta

ചുരുങ്ങിയ കാലം കൊണ്ട് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടാന്‍ റിസ്തക്ക് സാധിച്ചിരുന്നു. ഓഗസ്റ്റില്‍ നടക്കാന്‍ പോകുന്ന കമ്മ്യൂണിറ്റി ഡേയില്‍ ഏഥര്‍ ചില വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പോകുകയാണ്. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള പുതിയ പ്ലാറ്റ്‌ഫോമിന്റെ അവതരണം മുതല്‍ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സ്‌കീമിന്റെ ലോഞ്ചും നടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മറ്റ് ബ്രാന്‍ഡുകളുടെ കാര്യം എടുത്താല്‍ ഹീറോ വിഡ ജൂണില്‍ 7,664 യൂണിറ്റുകള്‍ വിറ്റു. ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ജൂണില്‍ 4,199 സ്‌കൂട്ടറുകള്‍ വിറ്റു. അമ്പിയര്‍ നെക്‌സസ് മോഡലാണ് ഇതിന് പ്രധാന കാരണം. പുതിയ മോഡലുകളും ആവശ്യക്കാരും കൂടിയതോടെ ഗ്രീവ്‌സ് വിപണിയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ടിവിഎസ് ഐക്യൂബിലേക്ക് മടങ്ങി വന്നാല്‍ ബ്രാന്‍ഡ് വിപണിയില്‍ സ്ഥിരം മുന്നേറ്റം നടത്തുന്നതിന് ചില കാരണങ്ങളുണ്ട്.

tvs iqube

വില കുറയ്ക്കുകയും പ്രധാന മോഡലുകളില്‍ ബാറ്ററി ശേഷി വര്‍ധിപ്പിക്കുകയും ചെയ്തതാണ് ടിവിഎസ് ഇവികള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകാന്‍ കാരണമായത്. കൃത്യമായ വിലനിര്‍ണയം, എളുപ്പത്തിലുള്ള ലഭ്യത, വലിയ ഡീലര്‍ഷിപ്പ് ശൃംഖല എന്നിവയെല്ലാം ഐക്യൂബിന്റെ വിജയത്തിന് കാരണമായി. നിലവിലുള്ള റീട്ടെയില്‍ ശൃംഖല ഉപയോഗിച്ച് മെട്രോ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും ടിവിഎസ് എത്തിച്ചേര്‍ന്നു.

ഗുണമേന്മ നിലനിര്‍ത്തുകയും ഉല്‍പ്പന്നത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തത് ഐക്യൂബിന്റെ മുന്നേറ്റത്തിന് മറ്റൊരു കാരണമാണ്. ഈ സ്‌കൂട്ടര്‍ സുസ്ഥിരമായ റൈഡിംഗ്, ലളിതമായ രൂപകല്‍പ്പന, ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇത് യംഗ് പ്രൊഫഷണലുകളെയും പ്രായമായവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഓര്‍ബിറ്റര്‍ എന്ന പേരില്‍ ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് അണിയറയില്‍ ഒരുക്കുന്നുണ്ട്.

ടിവിഎസിന്റെ പുതിയ എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. ഈ പുതിയ മോഡല്‍ ഐക്യൂബിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് പുറത്തിറക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുകയും ചെയ്താണ് ടിവിഎസ് വിപണിയില്‍ വിശ്വാസം നേടിയെടുത്തത്.

More from DriveSpark

Article Published On: Wednesday, July 2, 2025, 15:33 [IST]
English summary
Tvs iqube becomes indias best selling electric scooter for third consecutive month in 2025 june
കൂടുതല്‍... #tvs motor #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X