ഓലയും ഏഥറും പോലും വിറച്ചു പോയി; 69 മാസം കൊണ്ട് ടിവിഎസ് വിറ്റ കണക്ക് കണ്ടോ
ടിവിഎസ് ഐക്യൂബ് 700,000 യൂണിറ്റുകളുടെ വിൽപ്പന എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ആദ്യത്തെ 3 ലക്ഷം ഐക്യൂബുകൾ 52 മാസത്തിനുള്ളിൽ വിറ്റപ്പോൾ, അവസാന 400,000 യൂണിറ്റുകൾ വെറും 17 മാസത്തിനുള്ളിലാണ് പെട്ടെന്ന് വിറ്റുപോയത്. ബജാജ് ചേതക്, ഏഥർ എനർജി എന്നിവയിൽ നിന്നുള്ള വലിയ വെല്ലുവിളികൾ പോലും നിഷ്പ്രയാസം പൊളിച്ചടുക്കു കൊടുക്കാൻ സാധിച്ചു എന്നതിൻ്റെ തെളിവാണ് ഇത്. 2020 ജനുവരിയിൽ വിപണിയിലെത്തിയതു മുതൽ മൊത്ത വിൽപ്പന 718,824 യൂണിറ്റായിരുന്നു. ടിവിഎസ് വിദേശ വിപണികളിലേക്ക് 4,045 ഐക്യൂബുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. 2020 സാമ്പത്തിക വർഷം മുതൽ 2025 സെപ്റ്റംബർ വരെയുള്ള മൊത്തം ഐക്യൂബ് ഉൽപ്പാദനം 724,561 യൂണിറ്റുകളാണ്.
നിലവില്‍ 2.2 kWh, 3.5 kWh, 5.3 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. 94 കിലോമീറ്റര്‍ മുതല്‍ 212 കിലോമീറ്റര്‍ വരെയാണ് സ്‌കൂട്ടറിന്റെ റൈഡിംഗ് റേഞ്ച്. അഞ്ച് നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ വാങ്ങാം. ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വലിയ സീറ്റും മാന്യമായ സംഭരണ ശേഷിയുമുണ്ട്. 2.2 KWh ബാറ്ററിയുമായി വരുന്ന ബേസ് ഐക്യൂബിന്റെ വില 94,434 രൂപയാണ്.

S, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2025 ടിവിഎസ് ഐക്യൂബ് പുതുക്കിപണിതിരിക്കുന്നത്. S പതിപ്പിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സ്കൂട്ടറിന് അല്പം വലിയ ബാറ്ററി പായ്ക്കാണ് ഇത്തവണ ലഭിക്കുന്നത്. അതായത് 3.3kWh ശേഷിയിൽ നിന്ന് 3.5kWh ശേഷിയുള്ള ബാറ്ററിയാണ് വേരിയന്റിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. തൽഫലമായി IDC കണക്കനുസരിച്ച് ഇവിയുടെ റേഞ്ച് സിംഗിൾ ചാർജിൽ 145 കിലോമീറ്ററായി ഉയർന്നു.
മറുവശത്ത് ടിവിഎസ് ഐക്യൂബ് ST വേരിയന്റിന്റെ ബാറ്ററി ശേഷിയിലും വർധനവ് സംഭവിച്ചിട്ടുണ്ട്. 5.1kWh ശേഷിയിൽ നിന്നും 2025 മോഡൽ ഇയറിൽ ബാറ്ററി പായ്ക്ക് 5.3kWh ആയി ഉയർന്നിട്ടുണ്ട്. അങ്ങനെ ഫുൾ ചാർജിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് ഇപ്പോൾ 212 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതുക്കിയ ഐക്യൂബ് S പതിപ്പിന്റെ 5 ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്‌പ്ലേയുള്ള വേരിയന്റിന് 1.09 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

അതേസമയം ഇതേ വേരിയന്റിന്റെ 7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയുള്ള വേരിയന്റിന് 1.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഏറ്റവും പുതിയ 2025 മോഡൽ ടിവിഎസ് ഐക്യൂബ് ST വേരിയന്റിന്റെ 3.5kWh ബാറ്ററി ഘടിപ്പിച്ച പതിപ്പിന് 1.28 ലക്ഷം രൂപയിൽ നിന്നും 5.3kWh ബാറ്ററിയുള്ള സ്‌കൂട്ടറിന് 1.59 ലക്ഷം രൂപയുമായാണ് ഇന്ത്യൻ വിപണിയിൽ ചെലവാക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഇത് കൂടാതെ വലിയ ബാറ്ററിക്ക് പുറമേ ബീജ് നിറമുള്ള ഇന്നർ പാനലുകൾ, ഡ്യുവൽ ടോൺ സീറ്റ്, ഭംഗിയായി സംയോജിപ്പിച്ച പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവ പോലുള്ള നവീകരണങ്ങളും ടിവിഎസിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ടോപ്പ്-സ്പെക്ക് ഐക്യൂബ് ഇലക്ട്രിക്കും നന്നായി സജ്ജീകരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനായി ടച്ച്‌സ്‌ക്രീൻ ടിഎഫ്ടി ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

1.09 ലക്ഷം രൂപ വിലയുള്ള വേരിയന്റിന് 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റ് എടുക്കും. മറുവശത്ത് പ്രീമിയം വേരിയന്റ് വെറും 3 മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 3.5 kWh ബാറ്ററിയുള്ള എൻട്രി ലെവൽ വേരിയന്റിൽ പേൾ വൈറ്റ്, വാൽനട്ട് ബ്രൗൺ, കോപ്പർ ബ്രൗൺ ബീജ്, സ്റ്റാർലൈറ്റ് ബ്ലൂ ബീജ്, സെലിബ്രേഷൻ ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








