ഓഫറല്ല, 28000 രൂപ കുറച്ചു! 145 കി.മീ റേഞ്ചുള്ള 'കമ്പനി' ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാലോ?

ടിവിഎസിനെയും ബജാജിനെയും പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ തുനിഞ്ഞിറങ്ങിയതോടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇപ്പോള്‍ മത്സരം കടുത്തിരിക്കുകയാണ്. മാസങ്ങളോളം സെഗ്മെന്റില്‍ ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല ഇലക്ട്രിക് ആയിരുന്നെു. എന്നാല്‍ ഇപ്പോള്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ സിംഹാസത്തില്‍ ബജാജും ടിവിഎസും മാറി മാറി ഇരിക്കുകയാണ്. 2025 ഏപ്രിലില്‍ ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കള്‍ ടിവിഎസ് ആയിരുന്നു. വാഹന്‍ ഡേറ്റ പ്രകാരം കഴിഞ്ഞ മാസം ടിവിഎസ് 19736 സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. 2024 ഏപ്രിലില്‍ വിറ്റ 7762 യൂണിറ്റിനെ അപേക്ഷിച്ച് 154 ശതമാനമാണ് വില്‍പ്പന വളര്‍ച്ച നേടിയിരിക്കുകയാണ്.

ഇപ്പോള്‍ സെഗ്മെന്റിലെ മേധാവിത്തം ഊട്ടിയുറപ്പിക്കാന്‍ ഐക്യൂബ് റേഞ്ചില്‍ കാര്യമായ മാറ്റങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ് ടിവിഎസ്. സ്‌കൂട്ടറില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ നടത്തി പുറത്തിറക്കിയതിനൊപ്പം കമ്പനി ഇപ്പോള്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ്. ഐക്യൂബ് S, ST വേരിയന്റുകളില്‍ വിലക്കുറവ് പ്രഖ്യാപിച്ചതിനൊപ്പം ബ്രാന്‍ഡ് ബാറ്ററി ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഐക്യൂബിലെ പുതിയ മാറ്റങ്ങള്‍ വിശദമായി ചുവടെ വായിക്കാം.

tvs iqube

ഐക്യൂബ് S-ന്റെ ബാറ്ററി പായ്ക്ക് ശേഷി ഇപ്പോള്‍ 0.1kWh വര്‍ധിപ്പിച്ചിരിക്കുകയാണ്. 3.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ മോഡലിന്റെ വില 1.18 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഐക്യൂബ് ST മോഡലിനും അതേ 3.5kWh ബാറ്ററി പായ്ക്ക് അപ്‌ഗ്രേഡ് ലഭിക്കുന്നു. അതേസമയം ഹൈ-സ്പെക്ക് ST മോഡലിന് 0.2kWh ബാറ്ററി അപ്‌ഗ്രേഡ് ലഭിക്കുന്നു. ഇപ്പോള്‍ 5.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഈ പതിപ്പിന്റെ വില 1.60 ലക്ഷം രൂപയാണ്.

ടിവിഎസ് സാധാരണ ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST (ബേസ്) എന്നിവയുടെ ബാറ്ററി കപാസിറ്റി 0.1kWh വര്‍ധിപ്പിച്ചു. ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഇപ്പോഴത്തെ IDC ക്ലെയിംഡ് റേഞ്ച് 145 കിലോമീറ്ററാണ്. ഐക്യൂബ് S, ഐക്യൂബ് ST എന്നിവ ഇപ്പോള്‍ വേഗതയേറിയ 950W ചാര്‍ജറുമായി വരുന്നു. ഇപ്പോള്‍ ബാറ്ററി 0-80% ചാര്‍ജ് ചെയ്യാന്‍ വെറും 3 മണിക്കൂര്‍ മതിയാകും. എന്നിരുന്നാലും, ബേസ് ഐക്യൂബില്‍ ഇപ്പോഴും സ്ലോ ചാര്‍ജറാണ് ലഭിക്കുന്നത്.

3.5 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ബേസ് ഐക്യൂബിന്റെ വില ഇപ്പോള്‍ 18,000 രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ ഈ വേരിയന്റിന്‍െ വില 1.09 ലക്ഷം രൂപയായി. 26,000 രൂപ കുറഞ്ഞതോടെ ഐക്യൂബ് S വേരിയന്റിന്റെ വില ഇപ്പോള്‍ 1.18 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില കുറഞ്ഞിരിക്കുന്നത് ഐക്യൂബ് ST ബേസ് 3.5kWh വേരിയന്റിനാണ്. 28,000 രൂപ വിലക്കുറവ് ലഭിച്ചതോടെ ഈ വേരിയന്റിന്റെ വില 1.28 ലക്ഷം രൂപയായി.

വലിയ ബാറ്ററി പായ്ക്കുമായി വരുന്ന ഐക്യൂബ് ST വേരിയന്റിന്റെ ശേഷി 0.2kWh വര്‍ധിച്ചിട്ടുണ്ട്. മുമ്പത്തെ ബാറ്ററി പായ്ക്കിന് പരമാവധി 5.1kWh ശേഷി ഉണ്ടായിരുന്നു. അതേസമയം പുതുക്കിയ മോഡലിന് 5.3kWh പായ്ക്കാണുള്ളത്. വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഈ മോഡല്‍ ഇപ്പോള്‍ വെറും 4 മണിക്കൂറും 18 മിനിറ്റും കൊണ്ട് 0-80% ചാര്‍ജ്. പക്ഷേ ക്ലെയിംഡ് IDC റേഞ്ച് ഇപ്പോഴും 212 കിലോമീറ്ററാണ്.

ഐക്യൂബ് ST-ക്ക് ബീജ് നിറത്തിലുള്ള ഇന്നര്‍-ആപ്രോണ്‍, പില്യണ്‍ ബാക്ക്‌റെസ്റ്റ്, ഫ്ലൈസ്‌ക്രീന്‍ എന്നിവയും ലഭിക്കുന്നു. ഐക്യൂബ് ST 5.3kWh വേരിയന്റിന് 25,000 രൂപ കുറഞ്ഞിട്ടുണ്ട്. മുമ്പ് 1.85 ലക്ഷം രൂപയായിരുന്ന ഈ വേരിയന്റിന്റെ വില 1.60 ലക്ഷം രൂപയായി. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായ ഐക്യൂബ് കുറഞ്ഞ വിലയില്‍ കിട്ടുന്ന അവസരം ഇ-സ്‌കൂട്ടര്‍ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, May 18, 2025, 16:00 [IST]
English summary
Tvs iqube electric scooter gets up to rs 28000 price cut details inside
കൂടുതല്‍... #tvs motor #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X