ടിവിഎസിൻ്റെ വണ്ടി വാങ്ങിയാൽ കാശ് ഇങ്ങോട്ട് കിട്ടും; കിടിലൻ ഓഫറുകളുമായി ബ്രാൻഡ്
ടിവിഎസിൻ്റെ വിൽപ്പന കണക്കിൽ മുന്നിൽ തന്നെ നിൽക്കുന്ന മോഡലാണ് ഐ ക്യൂബ് ഇലക്ട്രിക് സ്കൂട്ടർ. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടിവിഎസ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ടിവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഐക്യൂബ് മോഡലിന് 89,999 രൂപയാണ് വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 1,85,373 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ബേസ് ഐക്യൂബ് മോഡലില്‍ 2.2 kWh, 3.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ ലഭ്യമാണ്. ഫുള്‍ ചാര്‍ജില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ നിരവധി ആകര്‍ഷകമായ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. മിഡ്-ലെവല്‍ ടിവിഎസ് ഐക്യൂബ് S മോഡലിനെക്കുറിച്ച് പറയുമ്പോള്‍ ഇതിന്റെ വില 1,44,420 രൂപയാണ്. ഐക്യൂബ് S മോഡലിലെ 3.4 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. ഈ ബാറ്ററി പായ്ക്ക് 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം.

ടോപ് എന്‍ഡ് ടിവിഎസ് ഐക്യൂബ് ST മോഡലിന്റെ വില തുടങ്ങുന്നത് 155,555 രൂപ മുതലാണ്. ഇതിന് ഫുള്‍ ചാര്‍ജില്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. ഇപ്പോൾ പുതിയ സ്കൂട്ടർ വാങ്ങിയാൽ നിങ്ങൾക്ക് 17000 രൂപ മുതൽ 20000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറാണ് ലഭിക്കുന്നത്. നിങ്ങളുടെ അടുത്തുള്ള ടിവിഎസ് ഷോറൂമുകളിൽ പോയി ഈ ഓഫർ ഇപ്പോഴും ലഭ്യമാണോ എന്ന് അന്വേഷിക്കാൻ മറക്കരുതേ.
7 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, വോയ്സ് അസിസ്റ്റ്, അലക്സ സ്‌കില്‍സെറ്റ്, ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതിലുണ്ട്. മികച്ച റേഞ്ചും ആകര്‍ഷകമായ രൂപവും കാരണമാണ് പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സെലിബ്രിറ്റികളുടെ ഇടയിലും ഇതിന് നല്ല സ്വീകാര്യത ലഭിക്കുന്നത്. 2025 ജനുവരിയില്‍ ടിവിഎസ് 23,788 ഐക്യൂബ് ഇ-സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഓല ഇലക്ട്രിക്കിന്് (24,330 യൂണിറ്റ്) പിന്നില്‍ രണ്ടാമതാണ് ടിവിഎസ്.
വാഹനത്തിൻ്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.4 kW പവർ ഉത്പാദിപ്പിക്കാനാവുന്ന മോട്ടോറാണ് ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 140 Nm വരെ പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്നു. ടിവിഎസിന്റെ ഫാമിലി ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്ററാണ്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ, 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, വെഹിക്കിൾ ക്രാഷ് ആൻഡ് ടൗ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, പാർക്ക് അസിസ്റ്റ്, റിമോട്ട് ചാർജിംഗ് സ്റ്റാറ്റസ് എന്നിവയെല്ലാമാണ് ഐക്യൂബിലെ പ്രധാന ഫീച്ചറുകൾ.
വാൽനട്ട് ബ്രൗൺ, പേൾ വൈറ്റ് ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഐക്യൂബ് 2.2 kWh ഓപ്ഷൻ വിപണനത്തിന് എത്തുന്നത്. ബ്രേക്കിംഗിനായി 220 mm ഫ്രണ്ട് ഡിസ്‌ക്കും 130 mm റിയർ ഡ്രമ്മുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 157 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ഇലക്‌ട്രിക് സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഓല S1, ബജാജ് ചേതക്, ഏഥർ റിസ്‌ത, തുടങ്ങിയ വമ്പൻമാരുമായാണ് ഐക്യൂബ് മത്സരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ 70 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടിരിക്കുകയാണ് ടിവിഎസ് ജുപ്പിറ്റർ. ആദ്യം 110 സിസി മോഡലായും പിന്നീട് 125 സിസി പതിപ്പിലും അവതരിപ്പിച്ച മോഡൽ 71,40,927 യൂണിറ്റുകളുടെ വിൽപ്പനയാണ് കഴിഞ്ഞ വർഷം നവംബർ വരെ പൂർത്തിയാക്കിയിരിക്കുന്നത്. ടിവിഎസ് മോട്ടോർ കമ്പനിയുടെ മൊത്തം സ്കൂട്ടർ വിൽപ്പനയായ 11.48 ദശലക്ഷം യൂണിറ്റുകളുടെ 62 ശതമാനവും ജുപ്പിറ്ററാണ് സംഭാവന ചെയ്യുന്നതും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








