6 മാസം കൊണ്ട് വാങ്ങിയത് 8.36 ലക്ഷം പേര്‍! 90KM മൈലേജുളള മോഡല്‍ വരുന്നത് ഇത്ര കുറഞ്ഞ വിലയിലെന്നോ

ഇന്ത്യയില്‍ സ്‌കൂട്ടര്‍ എന്നതിന്റെ പര്യായമായി മാറിയ മോഡല്‍ ആണ് ഹോണ്ട ആക്ടിവ. ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പലരുടെയും ആദ്യ ചോയ്‌സ് ഇന്നും ഹോണ്ട ആക്ടിവയാണ്. ഇപ്പോഴും ജാപ്പനീസ് ഓട്ടോ ഭീമന്റെ വില്‍പ്പനയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്ന ആക്ടിവയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍. എന്നിരുന്നാലും ഇപ്പോള്‍ സെഗ്‌മെന്റില്‍ ആക്ടിവയുടെ ഏകാധിപത്യ ഭരണമല്ല നിലനില്‍ക്കുന്നത്. ഹോണ്ട ആക്ടിവയുമായി കട്ടയ്ക്ക് മത്സരിക്കുന്നില്ല ഒന്നിലേറെ എതിരാളികള്‍ ഇന്നുണ്ട്. അതില്‍ പ്രധാനിയാണ് ടിവിഎസ് ജുപ്പിറ്റര്‍. 2013-ലാണ് തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിവിഎസ് മോട്ടോര്‍ ജുപ്പിറ്റര്‍ എന്ന മോഡല്‍ കളത്തിലിറക്കിയത്.

വിപണിയില്‍ എത്തി 12 വര്‍ഷം പിന്നിടുമ്പോള്‍ മികച്ച വില്‍പ്പനയുമായി ജുപ്പിറ്റര്‍ ആക്ടിവക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ ഓരോ മാസവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഹോണ്ട ആക്ടിവയ്ക്ക് പിന്നില്‍ സ്ഥിരമായി രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത് ടിവിഎസ് ജുപ്പിറ്ററാണ്. 2025-26 സാമ്പത്തിക വര്‍ഷത്തിലും ഈ ട്രെന്‍ഡ് വ്യക്തമാണ്.

tvs jupiter 110 side

2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ 8,36,465 ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറുകള്‍ വിറ്റഴിക്കപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസമായ ഏപിലില്‍ 1,02,588 യൂണിറ്റായിരുന്നു വില്‍പ്പന. മെയ് മാസത്തില്‍ 97,606 യൂണിറ്റുകളും, ജൂണില്‍ 1,07,980 യൂണിറ്റുകളും, ജൂലൈയില്‍ 1,24,876 യൂണിറ്റുകളും, ഓഗസ്റ്റില്‍ 1,42,411 യൂണിറ്റുകളും, സെപ്റ്റംബറില്‍ 1,42,116 യൂണിറ്റുകളും, ഒക്ടോബറില്‍ 1,18,888 യൂണിറ്റുകളും വിറ്റഴിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഹോണ്ട ആക്ടിവയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടിവിഎസ് ജുപ്പിറ്റര്‍. റഷ്ലൈന്‍ പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ഹോണ്ട ആക്ടിവ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ കാലയളവില്‍ 16,14,716 ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്.

ടിവിഎസ് ജുപ്പിറ്റര്‍ നിലവില്‍ 110cc, 125CC എന്നിങ്ങനെ രണ്ട് മോഡലുകളിലായി ലഭ്യമാണ്. ഇതില്‍ ആദ്യത്തെ ജുപ്പിറ്റര്‍ 110 വേരിയന്റില്‍ 113.3 സിസി എഞ്ചിനാണ് വരുന്നത്. ഈ വേരിയന്റില്‍ 'ഫോളോ മി ഹോം' ഹെഡ്ലാമ്പ്, എമര്‍ജന്‍സി ബ്രേക്ക് വാര്‍ണിംഗ്, ടേണ്‍ സിഗ്‌നല്‍ ലാമ്പ് റീസെറ്റ്, ഹസാര്‍ഡ് ലാമ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു.ഈ മോഡലിന്റെ ബേസ് വേരിയന്റിന് 74,850 രൂപയും ടോപ്പ് വേരിയന്റിന് 87,650 രൂപയുമാണ് വില.

മറുവശത്ത്, ജുപ്പിറ്റര്‍ 125-ല്‍ വോയിസ് അസിസ്റ്റോടുകൂടിയ നാവിഗേഷന്‍, 'ഫോളോ മി ഹോം' ഹെഡ്ലാമ്പ്, സിങ്ക് ബ്രേക്കിംഗ് സാങ്കേതികവിദ്യയോടുകൂടിയ ഡിസ്‌ക് ബ്രേക്ക്, മുന്‍വശത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. ഈ ഘടകങ്ങളാണ് ജൂപ്പിറ്ററിനെ ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട മോഡലാക്കുന്നത്. 75,950 രൂപ മുതല്‍ 86,900 രൂപ വരെയാണ് ജുപ്പിറ്റര്‍ 125 മോഡലിന്റെ വിലകള്‍ പോകുന്നത്. ഇവ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ എക്‌സ്-ഷോറൂം വിലകളാണ്.

tvs jupiter 125

പണത്തിനൊത്ത മൂല്യം നല്‍കുന്ന ഒരു സ്‌കൂട്ടര്‍ ആയതിനാലും കാലികമായി സ്‌കൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാലുമാണ് ജുപ്പിറ്ററിന് ഈ രീതിയില്‍ ഒരു വിജയം നേടാന്‍ സാധിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുത്തന്‍ ഡിസൈനും ഫീച്ചറുകളുമായി ജുപ്പിറ്റര്‍ ടിവിഎസ് ഉടച്ചുവാര്‍ത്തത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജൂപ്പിറ്റര്‍ സ്‌കൂട്ടറിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. 124.76 സിസി എഞ്ചിനായിരിക്കും ഇതിലുണ്ടാവുക.

ലോകത്തിലെ ആദ്യത്തെ സിഎന്‍ജി സ്‌കൂട്ടറെന്ന ഖ്യാതിയോടെയാകും ഇത് വിപണിയിലെത്തുക. ഈ മോഡലിന് ഒരു കിലോ സിഎന്‍ജിയില്‍ ഏകദേശം 90 കിലോമീറ്റര്‍ മൈലേജ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ വില ഏകദേശം 90,000 രൂപയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബജാജ് ഫ്രീഡം 125 മോട്ടോര്‍സൈക്കിളിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പോകുന്ന സിഎന്‍ജി ടൂവീലര്‍ ആയിരിക്കും ഇത്.

tvs jupiter cng

ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ക്ക് സൃഷ്ടിച്ചിട്ടുണ്ട്. സിഎന്‍ജി പതിപ്പ് പുറത്തിറങ്ങുന്നതോടെ ടിവിഎസ് ജൂപ്പിറ്ററിന്റെ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജി ഇന്ത്യയില്‍ വില്‍ക്കുന്നതിനൊപ്പം വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ജുപ്പിറ്ററിനെ കൂടാതെ ആക്‌സസിന്റെ സിഎന്‍ജി/ബിഎന്‍ജി പതിപ്പുകള്‍ സുസുക്കിയും വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നത് ആക്ടിവയ്ക്കാണെന്ന് മാത്രം.

More from DriveSpark

Article Published On: Friday, November 28, 2025, 13:39 [IST]
English summary
Tvs jupiter recorded 836465 unit sales during first 7 months of fy26 details
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X