1.20 ലക്ഷം രൂപയ്ക്ക് പവർഫുൾ സ്കൂട്ടർ; സ്റ്റെൽത്ത് വിമാനത്തിൻ്റേത് പോലുളള ഡിസൈനുമായി ടിവിഎസ് Ntorq 150

സ്കൂട്ടർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടിവിഎസ് മോട്ടോർ രാജ്യത്തെ ഏറ്റവും വേഗതയേറിയ ഹൈപ്പർ സ്‌പോർട് സ്‌കൂട്ടറായ ടിവിഎസ് എൻ‌ടോർക്ക് 150 പുറത്തിറക്കിയിരിക്കുകയാണ്. 149.7 സിസി റേസ്-ട്യൂൺ ചെയ്ത എഞ്ചിനും സ്റ്റെൽത്ത് എയർക്രാഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുമായി എത്തുന്ന സ്കൂട്ടറിന് പുത്തൻ തലമുറ റൈഡറുമാരെ കൈയ്യിലെടുക്കാനുളള എല്ലാ സംവിധാനങ്ങളും കമ്പനി നൽകിയിട്ടുണ്ട്. സ്‌പോർട്ടി ലുക്ക് എടുത്തു കാണിക്കുന്ന ഡിസൈൻ കട്ടിംഗ്-എഡ്ജ് ടെക്നോളജി എന്നിവയെല്ലാം ലഭിക്കുന്ന സ്കൂട്ടറിൻ്റെ എക്സ്ഷോറൂം വില 119,000 രൂപയാണ്. മൾട്ടിപോയിന്റ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, നിറമുള്ള അലോയ് വീലുകൾ, സിഗ്നേച്ചർ മഫ്‌ളർ നോട്ട് എന്നിവ അതിന്റെ റേസിംഗ് വേരിയൻ്റിനെ കൂടുതൽ എടുത്തുകാണിക്കുന്നു.

അതിനൊപ്പം തന്നെ അലക്‌സ, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ലൈവ് ട്രാക്കിംഗ്, നാവിഗേഷൻ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ അമ്പതിൽ പരം സ്മാർട്ട് സവിശേഷതകളുള്ള ഒരു ഹൈ-റെസ് ടിഎഫ്‌ടി ക്ലസ്റ്റർ ആണ് സെഗ്മെൻ്റിലെ ഏറ്റവും മികച്ച സ്കൂട്ടറാക്കി എൻടോർക്കിനെ മാറ്റുന്നത്. ടിവിഎസ് എൻ‌ടോർക്ക് 150 തങ്ങളുടെ എല്ലാ റൈഡർമാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ പഠിച്ച് പ്രചോദനം ഉൾക്കൊണ്ടതാണെന്നും, ഇത് ഞങ്ങളുടെ സ്കൂട്ടർ പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇന്ത്യ ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞത്.

tvs launched ntorq 150 in india

പവർട്രെയിനിലേക്ക് വന്നാൽ ടിവിഎസ് എൻ‌ടോർക്ക് 150 ന് കരുത്തേകുന്നത് 149.7 സിസി, എയർ-കൂൾഡ്, O3CTech എഞ്ചിൻ ആണ്, ഇത് 7,000 rpm-ൽ 13.2 bhp കരുത്തും 5,500 rpm-ൽ 14.2 Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. വെറും 6.3 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കുകയും മണിക്കൂറിൽ 104 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന സ്കൂട്ടർ സെഗ്മെൻ്റിലെ തന്നെ ഏറ്റവും വേഗതയേറിയ സ്കൂട്ടറാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസൈൻ വശം നോക്കിയാൽ സ്റ്റെൽത്ത് എയർക്രാഫ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ടിവിഎസ് എൻ‌ടോർക്ക് 150-ൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ടെയിൽ ലാമ്പുകൾ, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, സിഗ്നേച്ചർ സൗണ്ട് ഉള്ള സ്റ്റബ്ബി മഫ്‌ളർ, നേക്കഡ് ഹാൻഡിൽബാർ, കളേർഡ് അലോയ് വീലുകൾ എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഉൾപ്പെടുന്നു. സ്കൂട്ടറിൻ്റെ എയറോഡൈനാമിക് കാര്യക്ഷമതയ്ക്കും വേഗതയ്ക്കും വേണ്ടി ഡിസൈൻ ചെയ്ത ആരോഹെഡ് ഫ്രണ്ട് വാഹനത്തെ കൂടുതൽ ഭംഗിയാക്കുന്നുണ്ട്.

tvs launched ntorq 150 in india

മികച്ച ലൈറ്റിങ്ങ് വാഗ്ദാനം ചെയ്യുന്ന മൾട്ടിപോയിന്റ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ,സിഗ്നേച്ചർ 'ടി' ടെയിൽ ലാമ്പ്, വ്യത്യസ്തവും മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി രൂപകൽപ്പന ചെയ്‌തതുമാണ്. ഗെയിമിംഗ് കൺസോൾ-പ്രചോദിത ഹൈ-റെസ് TFT കൂടുതൽ വ്യക്തത നൽകുന്നുണ്ട്. സ്‌പോർട്-ട്യൂൺ ചെയ്‌ത സസ്‌പെൻഷൻ നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നു, ഭാരം കുറഞ്ഞ അലോയ്‌കൾ എന്നിവെല്ലാമാണ് പുതിയ ടിവിഎസ് എൻടോർക്കിൻ്റെ എടുത്തു പറയേണ്ട ഹൈലൈറ്റുകൾ.

സുരക്ഷയുടെ കാര്യത്തിലും ഒരു കുറവും വരുത്തിയിട്ടില്ല. എബിഎസ്, അതിനൊപ്പം തന്നെ സെഗ്മെൻ്റിലെ തന്നെ ആദ്യമായിട്ടുളള ട്രാക്ഷൻ കൺട്രോൾ, ക്രാഷ് ആൻഡ് തെഫ്റ്റ് അലേർട്ടുകൾ, ഹസാർഡ് ലാമ്പുകൾ, എമർജൻസി ബ്രേക്ക് വാണിംഗ്, ഫോളോ-മി ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം പുത്തൻ എൻടോർക്കിൽ ലഭിക്കുന്നുണ്ട്. ടെലിസ്കോപ്പിക് സസ്‌പെൻഷൻ, ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവറുകൾ, പേറ്റന്റ് നേടിയ ഇ-സെഡ് സെന്റർ സ്റ്റാൻഡ്, 22 ലിറ്റർ സ്റ്റോറേജ് എന്നിവയെല്ലാം കംഫർട്ട് കൂട്ടുന്ന ഘടകങ്ങളാണ്.

tvs launched ntorq 150 in india

രണ്ട് വേരിയൻ്റുകളിലായി നാന് കളർ ഓപ്ഷനുകളിലാണ് പുതിയ ടിവിഎസ് എൻടോർക്ക് 150 ലഭിക്കുന്നത്. ടിവിഎസ് എൻ‌ടോർക്ക് 150 വേരിയൻ്റിനൊപ്പം സ്റ്റെൽത്ത് സിൽവർ, റേസിംഗ് റെഡ്, ടർബോ ബ്ലൂവേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ ടി‌എഫ്‌ടി ക്ലസ്റ്ററോടുകൂടിയ ടിവിഎസ് എൻ‌ടോർക്ക് 150 വേരിയൻ്റിൽ നൈട്രോ ഗ്രീൻ, റേസിംഗ് റെഡ്, ടർബോ ബ്ലൂ എന്നിങ്ങനെയാണ് കളർ ഓപ്ഷനുകൾ ലഭിക്കുന്നത്.

tvs launched ntorq 150 in india

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 4, 2025, 15:54 [IST]
English summary
Tvs launched new ntorq 150 first hyper sport scooter in india all you need to know
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X