ഒറ്റ കൊല്ലം വാങ്ങിയത് 3 ലക്ഷം പേര്‍! വിപണി കീഴടക്കി ടിവിഎസിന്റെ ഫാമിലി സ്‌കൂട്ടര്‍

മോപ്പഡ് മുതല്‍ സ്പോര്‍ട്‌സ് ബൈക്കുകള്‍ വരെ പുറത്തിറക്കുന്ന ഇരുചക്ര വാഹന ബ്രാന്‍ഡ് ആണ് ടിവിഎസ് മോട്ടോര്‍. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാണ് ഐക്യൂബ്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് ഐക്യുബ് പുതിയ വില്‍പ്പന റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ഐക്യൂബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 6 ലക്ഷം യൂണിറ്റ് പിന്നിട്ടു. സിയാം ഇന്‍ഡസ്ട്രി ഡാറ്റ പ്രകാരം 2025 ഏപ്രില്‍ അവസാനത്തോടെ 1,345 യൂണിറ്റുകളുടെ കുറവുണ്ടായിരുന്നു. 2025 മെയ് മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഇത് കൈവരിക്കാനായി. മെയ് മാസം അവസാനിച്ചതോടെ സ്‌കൂട്ടറിന്റെ മൊത്തം വില്‍പ്പന 6,26,297 യൂണിറ്റുകളായി.

കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറും ഐക്യൂബ് ആയിരുന്നു. ഐക്യൂബിന്റെ വില്‍പ്പന വിശദമായി നോക്കിയാല്‍ ആദ്യത്തെ 1 ലക്ഷം യൂണിറ്റ് വിറ്റഴിക്കാന്‍ കമ്പനിക്ക് 3 വര്‍ഷമാണ് വേണ്ടിവന്നത്. 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷം യൂണിറ്റുകളിലേക്കുള്ള യാത്ര വെറും 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയായി. 3 ലക്ഷം യൂണിറ്റ് നാഴികക്കല്ല് താണ്ടിയത് 2024 മെയ് മാസത്തിലായിരുന്നു.

tvs iqube s

അതായത് 4 വര്‍ഷവും 4 മാസവും അല്ലെങ്കില്‍ 52 മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ അടുത്ത 3 ലക്ഷം യൂണിറ്റ് വിറ്റഴിക്കാന്‍ കമ്പനിക്ക് വെറും 1 വര്‍ഷം മാത്രമാണ് വേണ്ടി വന്നത്. 12 മാസത്തിനുള്ളില്‍ അവസാന 3,00,000 യൂണിറ്റുകള്‍ വിറ്റുവെന്ന് പറയുമ്പോള്‍ സ്‌കൂട്ടറിന്റെ ഡിമാന്‍ഡ് രാജ്യത്ത് വര്‍ധിച്ച് വരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. 2020 ജനുവരിയിലാണ് ഈ മോഡല്‍ കമ്പനി പുറത്തിറക്കിയത്.

ആഗോളതലത്തില്‍ 6,00,000 വില്‍പ്പനയിലെത്താന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 65 മാസമെടുത്തു. വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിക്ക് വെച്ചടി കയറ്റമായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അത് ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം, ടിവിഎസ് 2025 പതിപ്പ് ഐക്യൂബ് അവതരിപ്പിച്ചിരുന്നു.

നിലവില്‍ 2.2 kWh, 3.5 kWh, 5.3 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. 94 കിലോമീറ്റര്‍ മുതല്‍ 212 കിലോമീറ്റര്‍ വരെയാണ് സ്‌കൂട്ടറിന്റെ റൈഡിംഗ് റേഞ്ച്. അഞ്ച് നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ വാങ്ങാം. ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വലിയ സീറ്റും മാന്യമായ സംഭരണ ശേഷിയുമുണ്ട്. 2.2 KWh ബാറ്ററിയുമായി വരുന്ന ബേസ് ഐക്യൂബിന്റെ വില 94,434 രൂപയാണ്.

ടോപ്‌സ്‌പെക് ഐക്യൂബ് ST 5.3 kWh വേരിയന്റിന് 158834 രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഐക്യൂബുമായി ഇന്തോനേഷ്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്തോനേഷ്യയില്‍ 29.9 മില്യണ്‍ ഇന്തോനേഷ്യന്‍ റുപ്യയിലാണ് ഇവിയുടെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1.6 ലക്ഷം രൂപ വില വരും. ഇന്തോനേഷ്യയില്‍ ഐക്യൂബിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ആഗോളതലത്തില്‍ ഇരുചക്ര വാഹനങ്ങളുടെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്തോനേഷ്യ. ഐക്യൂബ് പുറത്തിറക്കുന്നതോടെ അവിടത്തെ വളര്‍ന്നുവരുന്ന ഇവി വിപണിയുടെ ഒരു പങ്ക് പിടിച്ചെടുക്കാനാണ് ഇന്ത്യന്‍ ഓട്ടോ ഭീമന്‍ ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യയിലെ ഈസ്റ്റ് കരവാങ്ങിലുള്ള പിടി ടിവിഎസ് മോട്ടോറിന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ വെച്ചാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ അസംബിള്‍ ചെയ്യുകയെന്ന് കമ്പനി അറിയിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 18, 2025, 21:17 [IST]
English summary
Tvs motor sold 3 lakh unit iqube electric scooters in a year details inside
കൂടുതല്‍... #tvs motor #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X