1KM ഓടാന്‍ ചിലവ് വെറും 95 പൈസ! 84KM മൈലേജുള്ള ഈ സ്‌കൂട്ടര്‍ പെട്രോളോ ഇവിയോ അല്ല

ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ബജാജ് ഓട്ടോ ചരിത്രം സൃഷ്ടിച്ചിരുന്നു. 2024 ജൂലൈയില്‍ പുറത്തിറങ്ങിയ ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്ക് ഈ വര്‍ഷം പകുതിയോടെ തന്നെ 75000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ കാറുകളില്‍ മാത്രമല്ല ഇരുചക്ര വാഹനങ്ങളിലും സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് കൂടുതല്‍ കമ്പനികള്‍ ഈ വിഭാഗത്തിലേക്ക് വരുന്നു. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (കംപ്രസ്ഡ് നാചുറല്‍ ഗ്യാസ്) കിറ്റുമായി വരുന്ന രാജ്യത്തെ ആദ്യ സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഈ സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതൊരു കണ്‍സെപ്റ്റ് മോഡല്‍ ആയിരുന്നെങ്കിലും, ഏറെക്കുറെ പ്രൊഡക്ഷന്‍ നിലവാരത്തിലാണ് കാണപ്പെട്ടത്. ഇതില്‍ നിന്ന് ചെറിയ ചില മെച്ചപ്പെടുത്തലുകള്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇപ്പോള്‍ ടിവിഎസിന്റെ കന്നി സിഎന്‍ജി സ്‌കൂട്ടറിന്റെ ലോഞ്ച് സംബന്ധിച്ച് പുത്തന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

tvs jupiter cng scooter

2026 ഫെബ്രുവരിയോടെ കമ്പനി പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുമെന്ന് ലൈവ് ഹിന്ദുസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റോടു കൂടി വരുന്ന ആദ്യത്തെ സ്‌കൂട്ടററിന്റെ ലോഞ്ച് തീയതിയെ കുറിച്ച് ടിവിഎസ് ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നായ ടിവിഎസ് ജുപ്പിറ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും സിഎന്‍ജി മോഡല്‍ പണിയുക.

പെട്രോളിലും സിഎന്‍ജിയിലും ഓടുന്ന തരത്തില്‍ ബൈ-ഫ്യുവല്‍ ഓപ്ഷനിലായിരിക്കും ജുപ്പിറ്റര്‍ സിഎന്‍ജി വരിക. ഇതിന്റെ മൈലേജിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റ് സിഎന്‍ജി വാഹനങ്ങളെ പോലെ തന്നെ സിഎന്‍ജി സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം മൈലേജ് തന്നെയായിരിക്കും. സ്‌കൂട്ടറുകള്‍ വളരെ പ്രായോഗികമണെങ്കിലും കമ്മ്യൂട്ടര്‍ ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവയ്ക്ക് ഇന്ധനക്ഷമത കുറവാണ്. സാധാരണ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ലിറ്ററിന് 45 മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് മൈലേജ് ലഭിക്കാറുള്ളത്.

എന്നാല്‍, സിഎന്‍ജി സ്‌കൂട്ടറിന്റെ കാര്യത്തില്‍ ഇത് കൂടുമെന്ന് പറയേണ്ടതില്ലെല്ലോ. കമ്പനിയുടെ കണക്കനുസരിച്ച് ഒരു കിലോ സിഎന്‍ജി നിറച്ചാല്‍ ഈ സ്‌കൂട്ടര്‍ 84 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് പറയപ്പെടുന്നത്. ഇന്ന് (28 ഒക്‌ടോബര്‍ 2025) കേരളത്തില്‍ ഒരു കിലോ സിഎന്‍ജിയുടെ വില ഏകദേശം 88 രൂപയാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ ഏകദേശം 90 പൈസ മാത്രമാണ് ചെലവ് വരുന്നത്.

സ്‌കൂട്ടറിന് 1.4 കിലോഗ്രാം സിഎന്‍ജി ടാങ്കിനൊപ്പം 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും ലഭിക്കും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പെട്രോള്‍ മോഡില്‍ നിന്ന് സിഎന്‍ജിയിലേക്കും തിരിച്ചും മാറാന്‍ സാധിക്കുമെന്നതിനാല്‍ ഉപയോഗം വളരെ എളുപ്പമാണ്. പെട്രോളും സിഎന്‍ജിയും ചേര്‍ത്ത് സ്‌കൂട്ടര്‍ മൊത്തം 226 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

tvs jupiter cng scooter

ഈ സ്‌കൂട്ടറില്‍ 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുക. ഈ മോട്ടോര്‍ 5.3 കിലോവാട്ട് പവറും 9.4 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 80.5 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. വലിയ സീറ്റുകള്‍ ലഭിക്കുന്നതിനാല്‍ സവാരി സുഖകരമായിരിക്കും.

മാക്‌സ് മെറ്റല്‍ ബോഡി, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, മുന്‍വശത്ത് മൊബൈല്‍ ചാര്‍ജര്‍, സെമി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബോഡി ബാലന്‍സ് ടെക്‌നോളജി, വിശാലമായ ലെഗ് സ്‌പേസ്, ഇടിഎഫ്‌ഐ ടെക്‌നോളജി, ഇന്റലിഗോ ടെക്‌നോളജി, ഓള്‍ ഇന്‍ വണ്‍ ലോക്ക്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ ഉള്‍പ്പെടെ കൈനിറയെ ഫീച്ചറുകളും ഇതിന് ലഭിക്കും. ഏകദേശം 1 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

tvs jupiter cng scooter

സിഎന്‍ജി വാഹനം ആയതിനാല്‍ അതിന്റെ സുരക്ഷയെ കുറിച്ച് ജനങ്ങള്‍ക്ക് ചെറിയ ആശങ്കയുണ്ടാകും. ഫ്രീഡം മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയപ്പോള്‍ ബജാജ് ചെയ്ത പോലെ സ്‌കൂട്ടറിന്റെ സുരക്ഷ തെളിയിക്കുന്ന എന്തെങ്കിലും സംഗതികള്‍ ടിവിഎസ് ചെയ്യുന്നത് നന്നാകും. ഫ്രീഡം മോട്ടോര്‍സൈക്കിളിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോ പുറത്തുവിട്ടാണ് ബജാജ് സേഫ്റ്റി ആശങ്കകള്‍ കാറ്റില്‍ പറത്തിയത്. ടിവിഎസും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, October 29, 2025, 7:00 [IST]
English summary
Tvs motor to launch indias first cng scooter based on jupiter in february 2026 reports
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X