ശരവേഗം 2 മില്യണ്‍ വില്‍പ്പന! ഫ്രീക്കന്‍മാരെ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങിപ്പിച്ച ടിവിഎസ് ചുണക്കുട്ടന്റെ കുതിപ്പ്

ഇന്ത്യന്‍ യുവതയെ സ്‌പോര്‍ട്ടിയര്‍ സ്‌കൂട്ടറുകളിലേക്ക് അടുപ്പിച്ച ഒരു മോഡല്‍ ആണ് ടിവിഎസ് എന്‍ടോര്‍ഖ്. അതുവരെ ഹോണ്ട ഡിയോ അടക്കിവാണിരുന്ന ഈ വിഭാഗത്തില്‍ ഇന്ന് തല ഉയര്‍ത്തി നില്‍ക്കുകയാണ് എന്‍ടോര്‍ഖ്. ടിവിഎസ് മോട്ടോര്‍ കമ്പനി 2018-ലാണ് ആദ്യത്തെ എന്‍ടോര്‍ഖ് 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഈ സ്‌കൂട്ടര്‍ പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ ഏകദേശം 7 വര്‍ഷമായി. ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിലൂടെ ഇന്ത്യയില്‍ ഒരു പുത്തന്‍ില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ എന്‍ടേര്‍ഖിന്റെ വില്‍പ്പന രണ്ട് ദശലക്ഷം അതായത് 20 ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്.

അതുപോലെ, ഈ സ്‌കൂട്ടറിന്റെ 3 ലക്ഷം യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുമുണ്ട്. ലോഞ്ച് ചെയ്ത അന്ന് മുതല്‍ 2025 മെയ് വരെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ ആകെ 20,06,038 എന്‍ടോര്‍ഖുകളാണ് വിറ്റുപോയത്. ആദ്യത്തെ 10 ലക്ഷം സ്‌കൂട്ടര്‍ വില്‍ക്കാന്‍ ടിവിഎസ് നാല് വര്‍ഷമെടുത്തു. എന്നാല്‍ അടുത്ത 10 ലക്ഷം എന്‍ടോര്‍ഖ് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ മൂന്ന് വര്‍ഷം മാത്രമാണ് വേണ്ടിവന്നത്.

tvs ntorq 125 race edition

ടിവിഎസ് മോട്ടോര്‍ കമ്പനി 2018 മുതല്‍ ഇന്ത്യയില്‍ 87 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റു. ഇതില്‍ എന്‍ടോര്‍ഖ് സ്‌കൂട്ടറിന് മാത്രം 23 ശതമാനം വില്‍പ്പന വിഹിതമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനി ആകെ 3,34,414 എന്‍ടോര്‍ഖ് സ്‌കൂട്ടറുകള്‍ വിറ്റു. 2024 സാമ്പത്തിക വര്‍ഷം വിറ്റ 3,31,865 യൂണ്ിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന 6 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍ടോര്‍ഖിന്റെ വില്‍പ്പന വിഹിതം ഗണ്യമായി കുറഞ്ഞു. ജൂപ്പിറ്റര്‍ (61 ശതമാനം), ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ (15) എന്നിവയാണ് വില്‍പ്പന വിഹിതം ഉയര്‍ത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടറാണ് എന്‍ടോര്‍ഖ്. 25.2 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവയാണ് ഒന്നാമത്.

ടിവിഎസ് ജുപ്പിറ്റര്‍ 11 ലക്ഷം യൂണിറ്റുമായി രണ്ടാം സ്ഥാനത്തും 7.27 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി സുസുക്കി ആക്സസ് മൂന്നാം സ്ഥാനത്തുമെത്തി. വെറും 13194 യൂണിറ്റിന്റെ കുറവുമായി 3,21,220 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ഡിയോ എന്‍ടോര്‍ഖിന്റെ പിന്നിലുണ്ട്. 2025 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെട്ട നാലാമത്തെ സ്‌കൂട്ടറും എന്‍ടോര്‍ഖ് (64988 യൂണിറ്റ്) ആണ്.

ഈ സ്‌പോര്‍ട്ടിയര്‍ സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ പവര്‍ഫുളായ 125 സിസി എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ സ്‌കൂട്ടര്‍ 5 വേരിയന്റുകളിലാണ് വില്‍ക്കുന്നത്. ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍, റേസ് XP, XT എന്നീ പതിപ്പുകളിലാണ് ഇത് വില്‍ക്കുന്നത്. ഈ എഞ്ചിന്‍ 10.2 bhp പവറും 10.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

ഈ സ്‌കൂട്ടറിന്റെ റേഞ്ച് ടോപിംഗ് XT വേരിയന്റില്‍ മാത്രമേ ടിഎഫ്ടി ഡിസ്‌പ്ലേ ഉള്ളൂ. മറ്റ് വേരിയന്റുകളില്‍ എല്‍സിഡി ഡിസ്‌പ്ലേ മാത്രമേയുള്ളൂ. ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ മാത്രമേ വ്യത്യാസമായി ഉള്ളൂ. എന്‍ടോര്‍ഖ് 125 പ്രാരംഭ വില 97101 രൂപയാണ്. റേഞ്ച് ടോപ്പിംഗ് XT വേരിയന്റിന്റെ വില 1,13,821 രൂപയാണ്. തിരുവനന്തപുരത്തെ എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

എന്‍ടോര്‍ഖ് 125 സ്‌കൂട്ടര്‍ പുറത്തിറക്കിയപ്പോള്‍ ടിവിഎസിന് ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സ്‌കൂട്ടര്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍ ജൂപ്പിറ്റര്‍ ആണെങ്കിലും യുവാക്കളുടെ ഇടയില്‍ ഇന്നും ഡിമാന്‍ഡ് എന്‍ടോര്‍ഖിന് തന്നെയാണ്. ഈ വര്‍ഷം ഉത്സവ സീസണില്‍ കമ്പനി എര്‍ടോര്‍ഖ് 150 പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങിനെ വന്നാല്‍ സ്വാഭാവികമായും വില്‍പ്പന കൂടും.

More from DriveSpark

Article Published On: Monday, June 23, 2025, 16:20 [IST]
English summary
Tvs ntorq 125 crossed 20 lakh unit sales milestone in india details inside
കൂടുതല്‍... #tvs motor #tvs ntorq 125 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X