TVS എന്‍ടോര്‍ഖ് 125 സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍ പുറത്തിറങ്ങി! വിലയും സവിശേഷതകളും അറിയാം...

ഇന്ത്യന്‍ യൂത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌പോര്‍ട്ടി സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് എര്‍ടോര്‍ഖ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂട്ടറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വരുന്നതായി ടീസറിലൂടെ കമ്പനി അറിയിച്ചിരുന്നു. ഇപ്പോള്‍ ടിവിഎസ് പുതിയ സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷനിലൂടെ എന്‍ടോര്‍ഖ് ശ്രേണിയില്‍ പുതിയൊരു പതിപ്പ് കൂടി പുറത്തിറക്കിയിരിക്കുകയാണ്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന് 98,117 രൂപയാണ് എക്‌സ്-ഷോറൂം വില. സൂപ്പര്‍ സ്‌ക്വാഡ് എഡിഷന് ശേഷം അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിയിലെ സൂപ്പര്‍ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ച് മാര്‍വല്‍ സീരീസിനെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന രണ്ടാമത്തെ എന്‍ടോര്‍ഖ് 125 വേരിയന്റാണ് സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍.

ടിവിഎസ് എന്‍ടോര്‍ഖ് 125 സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷനിന്റെ മാറ്റങ്ങളും പ്രത്യേകതകളും നമുക്ക് നോക്കാം. 2020-ല്‍ പുറത്തിറങ്ങിയതും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരവുമായ ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്റെ പുനരാവിഷ്‌കരണമാണ് ഈ സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍. ജെന്‍ സീ റൈഡേഴ്‌സിനെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കാമോ-ഇന്‍സ്‌പൈര്‍ഡ് തീമാണ് ഇതിന് നല്‍കിയിരിക്കുന്നത്.

tvs ntorq super soldier edition launched

പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 സൂപ്പര്‍ സോള്‍ജിയര്‍ എഡിഷനില്‍ ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, വീതിയേറിയ 100/80-12 ടയറുകള്‍ എന്നിവയുണ്ട്. റൈഡര്‍ സുരക്ഷയും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കുന്നതിന് 220 mm റോട്ടോ പെറ്റല്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നു. ടെക് റിച്ച് ആയ ഈ സ്‌കൂട്ടറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഗെയിമിംഗ് കണ്‍സോള്‍-പ്രചോദിത സ്പീഡോമീറ്റര്‍ ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് നാവിഗേഷന്‍, റൈഡ് വിവരങ്ങള്‍, അലേര്‍ട്ടുകള്‍ എന്നിവയ്ക്കായി റൈഡര്‍മാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നു. സൗകര്യത്തിനും പ്രായോഗികതയ്ക്കും വേണ്ടി എന്‍ടോര്‍ഖില്‍ യുഎസ്ബി ചാര്‍ജറുള്ള 20 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഡാംപറുകളുള്ള കോയില്‍ സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. ഇത് വ്യത്യസ്ത റോഡ് സാഹചര്യങ്ങളില്‍ സുഖകരമായ യാത്ര നല്‍കുന്നു.

tvs ntorq super soldier edition launched

ഫ്യുവല്‍ ടാങ്ക് ശേഷി 5.8 ലിറ്ററാണ്. 124.8 സിസി, 3-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 7000 ആര്‍പിഎമ്മില്‍ പരമാവധി 9.39 bhp പവറും 5500 ആര്‍പിഎമ്മില്‍ 10.6 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. വെറും 8.9 സെക്കന്‍ഡിനുള്ളില്‍ 060 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

ഈ മാസം അവസാനത്തോടെ ഈ പുതിയ എന്‍ടോര്‍ഖ് വേരിയന്റ് എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും.നേരത്തെ ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, സ്‌പൈഡര്‍-മാന്‍ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക ലിവറികളുള്ള മോഡലുകള്‍ ടിവിഎസ് പുറത്തിറക്കിയിരുന്നു. ഈ പുതിയ പതിപ്പോടെ എന്‍ടോര്‍ഖ് 125 ഇപ്പോള്‍ ആറ് വേരിയന്റുകളില്‍ ലഭ്യമാണ്.

tvs ntorq super soldier edition launched

ഡിസ്‌ക്, സൂപ്പര്‍ സോള്‍ജ്യര്‍, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍, റേസ് XP, XT എന്നിവയാണ് അവ. 94,645 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പോകുന്നത്. സൗന്ദര്യവര്‍ധകമായ മാറ്റങ്ങളാണ് ഡിസ്‌ക്, സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം.

റേസ് XP എഡിഷന്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുമ്പോള്‍ XT ട്രിമ്മില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കും. സ്‌റ്റൈലിംഗ്, ഫീച്ചര്‍, പെര്‍ഫോമന്‍സ് എന്നിങ്ങനെ ടിവിഎസ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിൽ തങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിന് അനുസരിച്ചുള്ള വേരിയന്റ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

More from DriveSpark

Article Published On: Friday, July 25, 2025, 18:27 [IST]
English summary
Tvs ntorq 125 super soldier edition launched in india at rs 98117 check whats new
കൂടുതല്‍... #tvs motor #tvs ntorq 125 #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X