ലോഞ്ചുകളുടെ മാലപ്പടക്കവുമായി TVS! ഓര്‍ബിറ്ററിന് പിന്നാലെ പുത്തന്‍ സ്‌കൂട്ടര്‍ സെപ്റ്റംബര്‍ നാലിന് എത്തും

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ ഈ ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താനായി തുടരെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന തിരക്കിലാണ്. ഒന്നിലേറെ അപ്പാച്ചെ മോഡലുകളുടെ അപ്ഡേറ്റഡ് പതിപ്പുകളും ചില സ്പെഷ്യല്‍ എഡിഷനുകള്‍ക്കും ശേഷം ഇക്കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ ഓര്‍ബിറ്റര്‍ പുറത്തിറക്കിയത്. 1 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വിപണിയില്‍ എത്തിയിരിക്കുന്ന ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ സ്പോര്‍ട്ടിയര്‍ സ്‌കൂട്ടര്‍ വിഭാഗം പിടിച്ചെടുക്കാനായി ഒരു പുത്തന്‍ പോരാളിയെ ഇറക്കി വിടുകയാണ് കമ്പനി.

സ്പോര്‍ട്ടിയര്‍ സ്‌കൂട്ടര്‍ സെഗ്മെന്റിന് പുത്തന്‍ മാനം നല്‍കിയ ടിവിഎസ് എന്‍ടോര്‍ഖിന്റെ പുത്തന്‍ പതിപ്പാണ് സെപ്റ്റംബര്‍ ആദ്യവാരം പുറത്തിറങ്ങാന്‍ പോകുന്നത്. ടിവിഎസ് ഒരു പുത്തന്‍ എന്‍ടോര്‍ഖ് പുറത്തിറക്കാന്‍ പോകുകയാണെന്ന് ഈ വര്‍ഷം മെയ് മാസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവിലെ 125സിസി മോഡലിനേക്കാള്‍ ശേഷി കൂടിയ എന്‍ടോര്‍ഖ് ആണ് വരാനിരിക്കുന്നത്.

tvs ntorq 150 teaser

പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 150 (TVS Ntorq 150 Launch) അടുത്ത മാസം സെപ്റ്റംബര്‍ നാലിന് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ മോഡലിന് എന്‍ടോര്‍ഖ് 150 എന്ന് പേര് നല്‍കുമോ എന്ന കാര്യം ഉറപ്പില്ല. സ്പോര്‍ട്ടി 125സിസി സ്‌കൂട്ടറുകള്‍ക്കിടയിലെ താരമായ എന്‍ടോര്‍ഖിന്റെ ഉയര്‍ന്ന ശേഷിയുള്ള മോഡലുമായി ഒരു പടികൂടി ഉയരത്തിലേക്ക് കാലെടുത്ത് വെക്കുകയാണ് ടിവിഎസ്.

ഹീറോ സൂം 160, യമഹ എയറോക്സ് 155, അപ്രീലിയ 160 എന്നീ മോഡലുകള്‍ അണിനരക്കുന്ന 150 മുതല്‍ 160 സിസി വരെയുള്ള സ്‌കൂട്ടര്‍ വിഭാഗം ക്രമാനുഗതമായി വളര്‍ന്നുവരികയാണ്. വരാനിരിക്കുന്ന എന്‍ടോര്‍ഖ്150 എന്ന മോഡലിലൂടെ ടിവിഎസ് ഈ സെഗ്മെന്റില്‍ ഗ്രാന്‍ഡ് എന്‍ട്രി നടത്താന്‍ പോകുകയാണ്. ടിവിഎസ് എന്‍ടോര്‍ഖ് 150-നെക്കുറിച്ചും അത് എങ്ങനെയിരിക്കുമെന്നതിനെ കുറിച്ചും അധികമൊന്നും അറിയില്ല.

ഇത് ഒരു മാക്സി-സ്‌കൂട്ടര്‍ ഡിസൈന്‍ അല്ലെങ്കില്‍ ഒരു വലിയ സ്പോര്‍ട്ടി ഫോര്‍മാറ്റ് സ്‌കൂട്ടര്‍ ഡിസൈനിലായിരിക്കും വരിക സ്‌കൂട്ടറിന്റെ മുന്‍വശത്തെ ആപ്രോണ്‍ കാണിക്കുന്ന ഒരു ടീസര്‍ ചിത്രം മാത്രമേ ടിവിഎസ് ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. സ്പ്ലിറ്റ് ഡിസൈനുള്ള ബോള്‍ഡ് ക്വാഡ്-എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ ഇതില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വലിയ എന്‍ടോര്‍ഖ് അതിന്റെ 125 സിസി പതിപ്പിന്റെ അഗ്രസീവ് പെര്‍ഫോമന്‍സ് സ്റ്റൈലിംഗ് നിലനിര്‍ത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

150 സിസിക്ക് മുകളിലുള്ള സ്‌കൂട്ടറുകള്‍ക്ക് ബാധകമായ വലിയ എഞ്ചിനും ചട്ടങ്ങളും കാരണം, എന്‍ടോര്‍ക്ക് 150 ല്‍ കുറഞ്ഞത് സിംഗിള്‍-ചാനല്‍ എബിഎസും ഉണ്ടായിരിക്കും. സ്‌പോര്‍ട്ടി സ്‌കൂട്ടറുകള്‍ക്കിടയില്‍ പൊതുവായുള്ളത് 14 ഇഞ്ച് അലോയ് വീല്‍ പ്ലാറ്റ്‌ഫോമാണ്. ഇത് ടിവിഎസും നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.കമ്പനിയുടെ മുന്‍നിര ഐസി എഞ്ചിന്‍ സ്‌കൂട്ടര്‍ ആയതിനാല്‍ ടിവിഎസ് എന്‍ടോര്‍ഖ് 150-യില്‍ കമ്പനി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലൂടൂത്ത് സഹിതമുള്ള ഫുള്‍ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേ, ടിവിഎസ് സ്മാര്‍ട്ട്എക്‌സണക്റ്റ് വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, കോള്‍, ടെക്സ്റ്റ് അലേര്‍ട്ടുകള്‍, സര്‍വീസ് അലേര്‍ട്ടുകള്‍, നാവിഗേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. വരാന്‍ പോകുന്ന സ്‌കൂട്ടറിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.വിപണിയിലെ ട്രെന്‍ഡുകള്‍ കണക്കിലെടുക്കുമ്പോള്‍ ടിവിഎസ് ലിക്വിഡ് കൂളിംഗ് തിരഞ്ഞെടുത്ത് കഴിയുന്നത്ര പവര്‍ എടുക്കാന്‍ സാധ്യതയുണ്ട്.

അതേസമയം എയര്‍-കൂള്‍ഡ് യൂണിറ്റ് അതിന്റെ വില മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ സഹായിക്കും. യമഹ എയ്‌റോക്സ് 155, ഹീറോ സൂം 160 തുടങ്ങിയ മോഡലുകളില്‍ ലിക്വിഡ് കൂള്‍ഡ് പവര്‍ട്രെയിന്‍ ആണ് വരുന്നത്. അതേസമയം അപ്രീലിയയില്‍ എയര്‍-കൂള്‍ഡ് സജ്ജീകരണമാണെങ്കിലും പക്ഷേ ഉയര്‍ന്ന 175 സിസി ഡിസ്‌പ്ലേസ്‌മെന്റുമുണ്ട്.

യമഹ എയറോക്സ് 155-ന് 1.51 ലക്ഷം രൂപയും ഹീറോ സൂം 160-ന് 1.49 ലക്ഷം രൂപയുമാണ് വില. അതിനാല്‍, എന്‍ടോര്‍ഖ് 150 മോഡലിനെ ടിവിഎസ് ഇതേ പ്രൈസ് റേഞ്ചില്‍ തന്നെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ഇതാദ്യമായാണ് ടിവിഎസ് ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റ് സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് കടക്കുന്നത്. ഇതിനകം തന്നെ ജനപ്രിയമായ എന്‍ടോര്‍ഖ് ബ്രാന്‍ഡ് കാരണം ഇത് ഒരു ജനപ്രിയ ഓഫറായി ഉയര്‍ന്നുവരാന്‍ സാധ്യത കാണുന്നു.

More from DriveSpark

Article Published On: Friday, August 29, 2025, 19:03 [IST]
English summary
Tvs ntorq 150 set to launch in india on september 4 here is what we can expect
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X