ടിവിഎസിന്റെ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെയെത്തും! ആവേശമുണര്‍ത്തി ടീസര്‍
കാര്യക്ഷമവും സൗകര്യപ്രദവുമായ മൊബിലിറ്റി സൊല്യൂഷന്‍സ് തേടുന്ന അര്‍ബന്‍, സെമി അര്‍ബന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അവരുടെ ഉല്‍പ്പന്ന ശ്രേണി വികസിപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാര്‍. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിന്റെ തലപ്പത്താണ് ടിവിഎസ് മോട്ടോര്‍ കമ്പനി സ്ഥാനം പിടിച്ചിരിക്കുന്നത്. ഐക്യൂബ് എന്ന ഒറ്റ മോഡലിന്റെ ബലത്തില്‍ സമീപകാലത്തായി സെഗ്‌മെന്റ് ലീഡര്‍ സ്ഥാനം സ്വന്തമാക്കിയ കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്. നാളെ (28 ഓഗസ്റ്റ് 2025) അവതരിപ്പിക്കാന്‍ പോകുന്ന പുത്തന്‍ സ്‌കൂട്ടറിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
ടീസറിന്റെ അടിക്കുറിപ്പില്‍ കമ്പനി 'ഇലക്ട്രിഫൈയിംഗ്' എന്ന വാക്ക് ഉപയോഗിച്ചതിനാലാണ് വരാന്‍ പോകുന്നത് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരിക്കുമെന്ന് പറയാന്‍ കാരണം. ഓര്‍ബിറ്റര്‍ എന്നായിരിക്കും ഇതിന്റെ പേര്. നേരത്തെ തന്നെ ടിവിഎസ് 'ഓര്‍ബിറ്റര്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഓര്‍ബിറ്ററിന് പുറമേ, 'ഇവി-വണ്‍സ്', 'ഒ' എന്നീ നെയിംപ്ലേറ്റുകള്‍ക്കും ടിവിഎസ് പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ഇവയില്‍ ഒരു പേര് ആയിരിക്കും ലഭിച്ചേക്കുക.

പുതിയ മോഡല്‍ ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് സവിശേഷതകളുടെയും വിലയുടെയും കാര്യത്തില്‍ കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഇത് ഐക്യുബിന് താഴെയായിരിക്കും. ഫയല്‍ ചെയ്ത ഡിസൈന്‍ പേറ്റന്റ് അനുസരിച്ച്, പുതിയ സ്‌കൂട്ടറിനെ ബ്രാന്‍ഡിന്റെ ഐക്യുബ് ലൈനപ്പുമായി ബന്ധിപ്പിക്കാന്‍ ഐക്യുബിന്റെ ചില ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഡിസൈന്‍ സിമ്പിളും സ്ലിമ്മുമാണ്.
മുന്‍വശത്ത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുമായി സംയോജിപ്പിച്ച ഒരു പുതിയ എല്‍ഇഡി ഹെഡ്ലാമ്പ് ഉണ്ടാകും. ഇത് ഐക്യൂബിനെ അനുസ്മരിപ്പിക്കുന്ന ഒരു ഫാമിലി സ്‌കൂട്ടര്‍ ലുക്ക് നല്‍കുന്നു. എക്യൂബ് വളരെ ബോക്സിയും അപ്‌റൈറ്റ് സ്റ്റാന്‍സുമായിട്ടാണ് വരുന്നതെങ്കിലും പുതിയ സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ ഡിസൈന്‍ പേറ്റന്റ് നേടിയ സ്‌കൂട്ടറില്‍ സ്മൂത്ത് ലൈനുകളും മുന്‍വശത്തെ ഫ്‌ലോര്‍ബോര്‍ഡ് മുതല്‍ പിന്‍ഭാഗം വരെ നീളുന്ന എയറോഡൈനാമിക് പാനലുകളും കാണാം.

മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ മാറ്റങ്ങളെല്ലാം സഹായിക്കും. ദൈനംദിന ഉപയോഗത്തിന് പറ്റിയ നല്ല റേഞ്ചും പെര്‍ഫോമന്‍സും ഒപ്പം താങ്ങാനാകുന്ന വിലയുമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തിരയുന്നവരെയാണ് പുതിയ സ്‌കൂട്ടര്‍ വഴി ടിവിഎസ് ലക്ഷ്യം വെക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഹബ്-മൗണ്ടഡ് സജ്ജീകരണങ്ങള്‍ക്ക് വിരുദ്ധമായി, പുതിയ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ടിവിഎസ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ശാന്തമായ റൈഡ്, കാര്യക്ഷമമായ പ്രകടനം, മികച്ച ഭാരം വിതരണം എന്നിവയാണ് മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന്റെ ഗുണങ്ങള്‍. ടിവിഎസ് ഐക്യൂബ് 3.1 കിലോവാട്ട് വേരിയന്റ് അടുത്തിടെ 1.03 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ പുറത്തിറക്കിയിരുന്നു. ദൈനംദിന യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് മോട്ടോറിന് 3.1 കിലോവാട്ട് ബാറ്ററിയാണ് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 123 കിലോമീറ്റര്‍ ഐഡിസി റേഞ്ച് ഇത് നല്‍കുന്നു.

വരാനിരിക്കുന്ന ടിവിഎസ് ഓര്‍ബിറ്റര്‍ ഐക്യൂബിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. അതുകൊണ്ട് തന്നെ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ഇത് ലഭ്യമാകും. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ ഇവിയായി മാറുന്നതിനാല്‍ ഇതിന്റെ വില 1 ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോള്‍ ടിവിഎസ് ഓര്‍ബിറ്റര്‍ ബജാജ് ചേതക് ഓല S1 X എന്നിവയുടെ താഴ്ന്ന വേരിയന്റുകളുമായി മത്സരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








