4 ദിവസം മാത്രം കാത്തിരിപ്പ്! ₹1 ലക്ഷത്തില്‍ താഴെ വിലയില്‍ പുതിയ TVS ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക്

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ്. സമീപകാലത്ത് ഒന്നിലേറെ മാസങ്ങളില്‍ ഐക്യൂബ് ഒന്നാം സ്ഥാനം നേടിയിരുന്നു. ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ വിപണി വിഹിതം ഉയര്‍ത്താനായി കമ്പനി ഒരു പുത്തന്‍ സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പോകുകയാണ്. കാരണം ടീസര്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വലിയ 'O' അക്ഷരം കാണാം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ടിവിഎസ് പുതിയ 'ഓര്‍ബിറ്റര്‍' (TVS Orbiter) എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു, ഇത് വരാനിരിക്കുന്ന ഇവിക്ക് ഈ നെയിംപ്ലേറ്റ് ഉപയോഗിക്കാമെന്ന് കൂടുതല്‍ സ്ഥിരീകരിച്ചു.

ലോഞ്ച് ചെയ്യുമ്പോള്‍ തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏറ്റവും വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബിന് താഴെയായിരിക്കും ഇവി സ്ഥാനം പിടിക്കുക. നിലവില്‍ ടിവിഎസ് ഐക്യൂബ് ശ്രേണിയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഏകദേശം 1 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 1.59 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

tvs orbiter teaser

വരാനിരിക്കുന്ന ടിവിഎസ് ഓര്‍ബിറ്റര്‍ ഐക്യൂബിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. അതുകൊണ്ട് തന്നെ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ഇത് ലഭ്യമാകും. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ ഇവിയായി മാറുന്നതിനാല്‍ ഇതിന്റെ വില 1 ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോള്‍ ടിവിഎസ് ഓര്‍ബിറ്റര്‍ ബജാജ് ചേതക് ഓല S1 X എന്നിവയുടെ താഴ്ന്ന വേരിയന്റുകളുമായി മത്സരിക്കും .

ഈ വര്‍ഷം ജൂണില്‍ ടിവിഎസ് ഇന്തോനേഷ്യന്‍ വിപണിയില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ പുറത്തിറക്കുന്ന അതേ ഇലക്ട്രിക് സ്‌കൂട്ടര്‍ തന്നെയായിരിക്കും ഇതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും, ഇപ്പോള്‍ ഒന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഇരുചക്ര വാഹനത്തിന് ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഭാഷയും സ്ലീക്ക് സ്റ്റാന്‍സും ഉള്ളതായി പേറ്റന്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, പരമ്പരാഗത ഹെഡ്ലാമ്പ് പൊസിഷന്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഹൊറിസോണ്ടല്‍ എല്‍ഇഡി ഡിആര്‍എല്‍ എന്നിവയടങ്ങുന്നതാണ് ഇവിയുടെ മുന്‍വശം. ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ്, സ്ലീക്ക് ബോഡി പാനലുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ എന്നിവ നമുക്ക് കാണാന്‍ കഴിയും.

ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഈ ഡിസൈന്‍ ഘടകങ്ങള്‍ നമുക്ക് കാണാന്‍ സാധിച്ചേക്കും. സാധാരണയായി ഉപയോഗിക്കുന്ന ഹബ്-മൗണ്ടഡ് സജ്ജീകരണങ്ങള്‍ക്ക് വിരുദ്ധമായി, പുതിയ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ടിവിഎസ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശാന്തമായ റൈഡ്, കാര്യക്ഷമമായ പ്രകടനം, മികച്ച ഭാരം വിതരണം എന്നിവയാണ് മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന്റെ ഗുണങ്ങള്‍.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നായാണ് ഉത്സവ സീസണ്‍ കണക്കാക്കപ്പെടുന്നത്. അതിനാല്‍ ടിവിഎസ് ഓര്‍ബിററ്ററിന്റെ ലോഞ്ച് ഉത്സവ സീസണിന് തൊട്ടുമുമ്പ് നിശ്ചയിച്ചത് കമ്പനിയുടെ തന്ത്രപരമായ നീക്കമാണ്. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചോടെ വില്‍പ്പനയും വിപണി വിഹിതവും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ടിവിഎസ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ സബ്സിഡികള്‍ കുറയുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മത്സരാധിഷ്ഠിത വിലകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാതെ രക്ഷയില്ലെന്ന നിലയിലാണ് വാഹന നിര്‍മാതാക്കള്‍. പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ടിവിഎസ് അത് വൃത്തിക്ക് ചെയ്യുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നാല് ദിവസത്തിനുള്ളില്‍ ഓഗസ്റ്റ് 28-ാം തീയതി അറിയാം.

More from DriveSpark

Article Published On: Sunday, August 24, 2025, 14:00 [IST]
English summary
Tvs orbiter electric scooter to launch in india on 28th august expected price design specs details
കൂടുതല്‍... #tvs motor #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X