ഓലയുടെ കഥ കഴിഞ്ഞോ? തുടര്‍ച്ചയായി രണ്ടാം മാസവും നമ്പര്‍ 1 ആയി ഇന്ത്യക്കാരുടെ സ്വന്തം ഫാമിലി സ്‌കൂട്ടര്‍
റെക്കോഡ് വില്‍പ്പന നേടിയ 2025 ഏപ്രിലിന് ശേഷം മെയ് മാസത്തിലും ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിന്് മികച്ച മാസമായിരുന്നു. ഏപ്രിലില്‍ 92,345 യൂണിറ്റായിരുന്നു മൊത്തം വില്‍പ്പനയെങ്കില്‍ മെയില്‍ അത് 1,00,266 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ 77,330 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 30% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2025 മെയ് മാസത്തില്‍ 26144 യൂണിറ്റുകള്‍ വിറ്റ് ടിവിഎസ് മോട്ടോര്‍ ഒന്നാം സ്ഥാന നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ടാം മാസമാണ് ടിവിഎസ് ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
2024 മെയ് മാസത്തില്‍ വിറ്റ 11,866 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഷിക വളര്‍ച്ച 107% ആണ്. ഐക്യൂബ് ഇലക്ട്രിക്കിനുള്ള ശക്തമായ ഡിമാന്‍ഡ് മൂലം 25% വിപണി വിഹിതം നേടാന്‍ ടിവിഎസിന് സാധിച്ചു. 2025 ജനുവരി മുതല്‍ മെയ് വരെ ടിവിഎസ് വിറ്റ ഇലക്ട്രിക് ടൂവീലറുകളുടെ എണ്ണം 1,18,225 യൂണിറ്റാണ്.

ടിവിഎസിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബജാജ് ഓട്ടോയാണ്. 2024 മെയ് മാസത്തില്‍ 9,249 യൂണിറ്റ് മാത്രം വില്‍പ്പനയുണ്ടായിരുന്ന ബജാജ് കഴിഞ്ഞ മാസം വിറ്റത് 21,770 ചേതക് സ്‌കൂട്ടറുകളാണ്. വാര്‍ഷിക വളര്‍ച്ച 135%. വിപണി വിഹിതം 22% ആണ്. 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ബജാജ് 1,19,153 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റിട്ടുണ്ട്.
ഒരുകാലത്ത് വിപണിയില്‍ മുന്‍നിരയിലായിരുന്ന ഓല ഇലക്ട്രിക്കിന്റെ മോശം പെര്‍ഫോമന്‍സ് തുടരുകയാണ്. മെയ് മാസത്തില്‍ 18,499 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്താണ് ഓല. വിപണി വിഹിതം കുത്തനെ കുറഞ്ഞ് 18 ശതമാനമായിരുന്നു. ഒരു കാലത്ത് ഓലയുടെ വിപണി വിഹിതം 50 ശതമാനത്തിനടുത്ത് എത്തിയിരുന്നു.

ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ ഓലയ്ക്ക് 94925 യൂണിറ്റുകളാണ് വില്‍ക്കാനായത്. ഒരു മാസം 50000 യൂണിറ്റിന് മുകളില്‍ വിറ്റിരുന്ന നിലയില്‍ നിന്നാണ് ഓലയുടെ പതനം. മെയ് മാസം അവസാനമാണ് ഓല റോഡ്‌സ്റ്റര്‍ ത ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചത്. ഇത് അടുത്ത മാസത്തെ വില്‍പ്പന കണക്കുകളില്‍ പ്രതിഫലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഓലയ്ക്ക് തൊട്ടുപിറകില്‍ നാലാം സ്ഥാനത്തുള്ളത് ഏഥര്‍ എനര്‍ജിയാണ്. മെയില്‍ 12,840 യൂണിറ്റുകള്‍ വിറ്റഴിച്ച് ഏഥര്‍ 13% വിപണി വിഹിതം സ്വന്തമാക്കി. 2024 മെയ് മാസത്തിലെ 6,155 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ 109 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഈ കലണ്ടര്‍ വര്‍ഷത്തിലെ അഞ്ച് മാസം കൊണ്ട് ഏഥര്‍ 66,864 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ വരവ് ഏഥറിന് കരുത്തായിട്ടുണ്ട്.

7,164 യൂണിറ്റ് വില്‍പ്പനയുമായി ഹീറോ മോട്ടോകോര്‍പാണ് ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 2024 മെയ്മാസത്തില്‍ 2,460 യൂണിറ്റ് വില്‍പ്പന മാത്രമുണ്ടായിരുന്ന വിഡ സ്‌കൂട്ടറുകള്‍ 191% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിലവില്‍ 7% വിപണി വിഹിതമാണ് ഹീറോയ്ക്കുള്ളത്. 2025 ജനുവരി മുതല്‍ മെയ് വരെ മൊത്തം 25,673 വിഡ സ്‌കൂട്ടറുകള്‍ വിറ്റഴിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറുകള്‍ വരുന്നതോടെ വില്‍പ്പന ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലെ ഈ വളര്‍ച്ച എല്ലാ ബ്രാന്‍ഡുകള്‍ക്കും ഒരു പോലെ ശുഭസൂചനയാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവി ടൂവീലറുകളുടെ വളര്‍ച്ച മുരടിക്കുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാന്‍ താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുകയാണ് പോംവഴിയെന്ന് എല്ലാ ബ്രാന്‍ഡുകളും തിരിച്ചറിഞ്ഞു.

ടിവിഎസിന്റെ വരാനിരിക്കുന്ന താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്തിടെ കര്‍ണാടകയില്‍ പരീക്ഷണയോട്ടം നടത്തുന്നത് അടുത്തിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഈ ഉത്സവ സീസണില്‍ ഇത് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ, താങ്ങാനാവുന്ന വിലയുള്ള നിരവധി സ്‌കൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്നു EL എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ഏഥര്‍ എനര്‍ജി.
ബജാജ് ഓട്ടോ അടുത്തിടെ ചേതക്കിന്റെ പുതിയ താങ്ങാനാവുന്ന വേരിയന്റ് പുറത്തിറക്കിയിരുന്നു. വമ്പന്‍ ബ്രാന്‍ഡുകളായ ഹോണ്ടയും സുസുക്കിയും തങ്ങളുടെ സ്‌കൂട്ടറുകളുടെ ലോഞ്ച് ഉടന്‍ നടത്തും. സുസുക്കി ഇ ആക്‌സസ് ഈ മാസം വിപണിയില്‍ എത്തുമെന്നാണ് സൂചന. ഹരിയാനയിലെ കമ്പനി പ്ലാന്റില്‍ ഈ മോഡലിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മത്സരം അനുദിനം ശക്തമാകുന്ന സാഹചര്യത്തില്‍ ടിവിഎസിന് ഈ മാസം മേധാവിത്തം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








