നമ്പര്‍ 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സകല വിവരങ്ങളും കൈത്തണ്ടയില്‍! നേയ്‌സുമായി കൈകോര്‍ത്ത് ടിവിഎസ്
നിലവില്‍ ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഐക്യൂബ്. ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഓരോ മാസവും മത്സരം കടുക്കുന്നതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പറ്റാവുന്ന പണികളെല്ലാം പയറ്റുകയാണ് കമ്പനികള്‍. ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഇവി-സ്മാര്‍ട്ട് വാച്ച് സംയോജനത്തിതിനായി ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ കണക്റ്റഡ് ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ നോയ്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ കൂട്ടുകെട്ടിന്റെ ഫലമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ നോയ്സ് സ്മാര്‍ട്ട് വാച്ചുമായി ബന്ധിപ്പിക്കുന്നു. ഇത് തത്സമയ റൈഡ് ഡാറ്റയും സേഫ്റ്റി അലേര്‍ട്ടുകളും റൈഡറുടെ കൈത്തണ്ടയിലേക്ക് നേരിട്ട് നല്‍കുന്നു.
ബാറ്ററി സ്റ്റാറ്റസ്, ടയര്‍ പ്രഷര്‍, ചാര്‍ജിംഗ് പുരോഗതി, റേഞ്ച്, സുരക്ഷാ അലേര്‍ട്ടുകള്‍ തുടങ്ങിയ നിര്‍ണായക അപ്ഡേറ്റുകള്‍ ഒറ്റനോട്ടത്തില്‍ നിരീക്ഷിക്കാന്‍ ഈ സംയോജനം റൈഡര്‍മാരെ അനുവദിക്കുന്നു. ടിവിഎസും നോയ്‌സും തമ്മില്‍ പങ്കാളിത്തത്തില്‍ ഏര്‍പെട്ട് കൊണ്ടുവരുന്ന ഇവി സ്മാര്‍ട്ട്‌വാച്ച് ഇന്റഗ്രേഷനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

വെഹിക്കിള്‍ സ്റ്റാറ്റസ് മോണിറ്റര്‍, സ്‌റ്റേറ്റ് ഓഫ് ചാര്‍ജ്, ഡിസ്റ്റന്‍സ് ടു എംറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, ടോ/തെഫ്റ്റ് അലേര്‍ട്ടുകള്‍, ക്രാഷ് ഡിറ്റക്ഷന്‍, ജിയോഫെന്‍സ് നോട്ടിഫിക്കേഷന്‍, ലോ/ഫുള്‍ ചാര്‍ജ് അലേര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സവാരിക്കിടെ റൈഡറുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കാനായി ലളിതമായ വിഷ്വല്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കൊപ്പം സേഫ്റ്റി അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
ഈ സംരംഭം സുരക്ഷിത API-കളെയും ഉപയോക്തൃ അനുമതികളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി പറയുന്നു. വിപുലമായ കണക്റ്റഡ് മൊബിലിറ്റി അനുഭവം നല്‍കുമ്പോള്‍ തന്നെ സ്വകാര്യതയും ഉറപ്പാക്കുന്നു. ഇവി-സ്മാര്‍ട്ട്‌വാച്ച് സംയോജനത്തിന്റെ ഫീച്ചറുകളും അവയുടെ വിശദീകരണവും ചുവടെ കാണുന്ന പട്ടികയിലുണ്ട്.
| ഫീച്ചറുകള്‍ | വിശദീകരണം |
| വെഹിക്കിൾ സ്റ്റാറ്റസ് മോണിറ്ററിംഗ് | ലോക്ക്ഡ്, അണ്‍ലോക്ക്ഡ്, ഓണ്‍റൈഡ്, ചാര്‍ജിംഗ്ചാര്‍ജിംഗ്് ക്ംപ്ലീറ്റ് എന്നീ വിവരങ്ങള്‍ സ്മാര്‍ട്ട്‌വാച്ചില്‍ പ്രദര്‍ശിപ്പിക്കുന്നു |
| സ്‌റ്റേറ്റ് ഓഫ് ചാര്‍ജ് (SoC) | ചാര്‍ജിംഗ് സ്റ്റാറ്റസിനും ലോ ബാറ്ററി അലേര്‍ട്ടിനും (20% താഴെ) വിഷ്വല്‍ സൂചനകളോട് കൂടി ബാറ്ററി ശതമാനം അറിയാം. |
| ഡിസ്റ്റന്‍സ് ടു എംറ്റി (DTE): | യാത്രകളും ചാര്‍ജിംഗ് സ്റ്റോപ്പുകളും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതിന് വ്യത്യസ്ത റൈഡ് മോഡുകളില്‍ കണക്കാക്കിയ റേഞ്ച് കാണിക്കുന്നു. |
| ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് (TPMS | ടയര്‍ പ്രഷര്‍ മോണിറ്ററിംഗും തിരഞ്ഞെടുത്ത മോഡലുകളില്‍ അലേര്‍ട്ടുകളും ഉള്ള രണ്ട് ടയറുകളുടെയും ലൈവ് പ്രഷര്‍ വാല്യു. |
| ചാര്‍ജിംഗ് പ്രോഗ്രസ് | ചാര്‍ജിംഗ് പൂര്‍ത്തിയാക്കാനുള്ള സമയം, 'ചാര്‍ജിംഗ് കംപ്ലീറ്റ്' നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ റിയല്‍ടൈം ചാര്‍ജിംഗ് അപ്ഡേറ്റുകള്‍. |
| ടോ/തെഫ്റ്റ് അലേര്‍ട്ട് | വാഹനം ഓടന്നേതായി കണ്ടെത്തിയാല്‍ ഹാപ്റ്റിക്സും വിഷ്വല്‍ പ്രോംപ്റ്റുകളും സജീവമാകുന്നു. തുടര്‍ന്ന് ഒരു മൊബൈല്‍ ആപ്പ് നോട്ടിഫിക്കേഷനും ലഭിക്കും. |
| ക്രാഷ്/ഫാള്‍ ഡിറ്റക്ഷന്‍ | ക്രാഷോ അല്ലെങ്കില്‍ വീഴ്ച സംഭവിക്കുമ്പോള്‍ ഒരു ഓണ്‍-റിസ്റ്റ് അലര്‍ട്ടും തുടര്‍ന്ന് ആപ്പ് നോട്ടിഫിക്കേഷനും നല്‍കുന്നു. |
| ജിയോഫെന്‍സിംഗ് നോട്ടിഫിക്കേഷന്‍ | വാഹനം മുന്‍കൂട്ടി നിശ്ചയിച്ച ജിയോഫെന്‍സിംഗ് അതിര്‍ത്തി കടക്കുമ്പോള്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കുന്നു. |
| ലോ/ഫുള്‍ ചാര്‍ജ് അലേര്‍ട്ട് | ബാറ്ററി ലെവലിനെ അടിസ്ഥാനമാക്കി ചാര്‍ജര്‍ കണക്റ്റ് ചെയ്യാനോ അല്ലെങ്കില്‍ വിച്ഛേദിക്കാനോ ഉള്ള നോട്ടിഫിക്കേഷനുകള്‍. |
ദൈനംദിന റൈഡിംഗ് ആവശ്യങ്ങളെ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനായാണ് ഈ സ്മാര്‍ട്ട് വാച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസ് ഐക്യൂബ് അടുത്തിടെ ഇന്ത്യയില്‍ 6.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇവി സ്‌കൂട്ടര്‍ വിഭാഗത്തില്‍ തങ്ങളുടെ നേതൃസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ടിവിഎസിന്റെ ഇനിയുള്ള ശ്രമം.
സ്മാര്‍ട്ട് വാച്ച് സംയോജനത്തിലൂടെ ടിവിഎസ് അതിന്റെ കണക്റ്റഡ് ഇക്കോസിസ്റ്റം വികസിപ്പിക്കാനും റൈഡര്‍മാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ടിവിഎസ് ഐക്യൂബ് നോയ്സ് സ്മാര്‍ട്ട് വാച്ച് ടിവിഎസ് ഐക്യൂബ് വെബ്സൈറ്റിലൂടെ വാങ്ങാം. ഇപ്പോള്‍ ഇത് 2,999 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 12 മാസത്തെ നോയ്സ് ഗോള്‍ഡ് സബ്സ്‌ക്രിപ്ഷനും ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.
ഇരുചക്ര വാഹന നിർമാതാക്കളുടെ ഇടയിൽ ജിഎസ്ടിയിലെ നിരക്ക് കുറച്ചിരിക്കുന്നതിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബ്രാൻഡായി ടിവിഎസ് മോട്ടോർസ് മാറിയിരുന്നു. ടിവിഎസ് റോണിൻ മുതൽ സെസ്റ്റ് 110 എന്നീ മോഡലുകളുടെ ലൈനപ്പിൽ 6007 മുതൽ 10,546 രൂപ വരെയുള്ള വ്യത്യാസമാണ് ടിവിഎസ് മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.


Click it and Unblock the Notifications








