ബൈക്കിനും ഇനി ഗോവ വൈബ്! റെട്രോ ഗ്രാഫിക്‌സുമായി ടിവിഎസ് റോണിന്‍ അഗോണ്ട എഡിഷന്‍ പുറത്തിറങ്ങി

ടിവിഎസ് മോട്ടോര്‍ കമ്പനി വര്‍ഷാവര്‍ഷം നടത്തുന്ന മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് കഴിഞ്ഞ ദിവസം ഗോവയില്‍ അരങ്ങുണര്‍ന്നിരിക്കുകയാണ്. എല്ലാ വര്‍ഷവും മോട്ടോസോളില്‍ ടിവിഎസ് പുതിയ എന്തെങ്കിലും വാഗ്ദാനം ചെയ്യാറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിക്കാതെ മോട്ടോസോള്‍ 2025 എഡിഷനിന്റെ ആദ്യ ദിവസം ടിവിഎസ് രണ്ട് സപെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. റോണിന്‍ അഗോണ്ട എഡിഷന്‍, അപ്പാച്ചെ RTX ആനിവേഴ്‌സറി എഡിഷനുകളാണ് ഫെസ്റ്റിവലിന്റെ ആദ്യ ദിനം കമ്പനി പുറത്തിറക്കിയത്. ഇതില്‍ ടിവിഎസ് റോണിന്‍ അഗോണ്ട എഡിഷനില്‍ (TVS Ronin Agonda Edition) എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.

റോണിന്‍ അഗോണ്ട എഡിഷന് ടിവിഎസ് 1.31 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്-ഷോറൂം വിലയാണ് ഇത്. ടിവിഎസ് റോണിന്‍ അഗോണ്ട എഡിഷന്‍ മോഡേണ്‍-റെട്രോ ഡിസൈന്‍ ഭാഷയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ ബൈക്കാണ്. ബേസ് മാഗ്മ റെഡ് വേരിയന്റിനും മിഡ് ഗ്ലേസിയര്‍ സില്‍വറിനും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന അഗോണ്ട എഡിഷന്‍ മെക്കാനിക്കലായി ബേസ് വേരിയന്റിന് സമാനമാണ്. ഗോവയിലെ പ്രശസ്തമായ അഗോണ്ട ബീച്ചില്‍ നിന്നാണ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് ആ പേര് ലഭിച്ചത്.

tvs ronin agonda edition launched

അഗോണ്ട എഡിഷനില്‍ ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ മാത്രമാണ് ടിവിഎസ് വരുത്തിയതെങ്കിലും അവ റോണിനെ കുറച്ചുകൂടി വേറിട്ടു നിര്‍ത്തുന്നു. നീല, ചുവപ്പ് ഗ്രാഫിക്‌സുകള്‍ ചേര്‍ത്ത വൈറ്റ് ബേസ് പെയിന്റ് സ്‌കീമും ഫ്യുവല്‍ ടാങ്കില്‍ അഗോണ്ട ബാഡ്ജിംഗും ബൈക്കിന് ലഭിക്കുന്നു. കറുത്ത അലോയ് വീലുകളില്‍ ടിവിഎസ് റെഡ് പിന്‍സ്‌ട്രൈപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്, ഇത് ബൈക്കിന് അല്‍പ്പം സ്‌പോര്‍ട്ടിയര്‍ വൈബ് നല്‍കുന്നു. പുതിയ സീറ്റ് കവറും അപ്ഡേറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ടിവിഎസ് റോണിന്റെ ബേസ് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ അതിന്റെ ഫ്രെയിം, സസ്പെന്‍ഷന്‍, എഞ്ചിന്‍ കോണ്‍ഫിഗറേഷന്‍ എന്നിവ മാറ്റമില്ലാതെ തുടരുന്നു.റോണിന്‍ അഗോണ്ട എഡിഷനിലും അതേ 225.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 7,750 ആര്‍പിഎമ്മില്‍ 20 bhp പവറും 3,750 ആര്‍പിഎമ്മില്‍ 19.9 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

tvs ronin agonda edition launched

എഞ്ചിനുമായി ഇണചേര്‍ത്തിരിക്കുന്ന 5-സ്പീഡ് ഗിയര്‍ബോക്സിന് അനുബന്ധമായി അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ച് നല്‍കുന്നുണ്ട്. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ബൈക്കില്‍ SmartXonnect സാങ്കേതികവിദ്യയോടൊപ്പം വരുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എബിഎസ് മോഡുകളും ഉണ്ട്. സ്ഥിരമായി ഓഫീസില്‍ പോകുകയും വാരാന്ത്യങ്ങളില്‍ ട്രിപ്പടിക്കുകയും ചെയ്യുന്ന നഗരവാസികളായ റൈഡര്‍മാര്‍ക്ക് പറ്റിയ ടൂവീലറാണ് ടിവിഎസ് റോണിന്‍.

ന്യായമായ വിലയില്‍ അഗോണ്ട എഡിഷന്‍ റോണിന്റെ ലുക്ക് കൂട്ടുന്നുണ്ടെങ്കിലും അര്‍ത്ഥവത്തായ അപ്ഗ്രേഡിനായി കാത്തിരിക്കുന്നവര്‍ കുറച്ചുകൂടി ക്ഷമിച്ചേ മതിയാകൂ. പുതിയ നിറം ലഭിച്ചെങ്കിലും ടിഎഫ്ടി ഡിസ്‌പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍ അല്ലെങ്കില്‍ ബേസിക് റൈഡ് മോഡുകള്‍ പോലുള്ള ഇലക്‌ട്രോണിക് എയ്ഡുകള്‍ റോണിനില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ ഒത്തിരിയാണ്. അപ്പാച്ചെ മോഡലുകളില്‍ കാണപ്പെടുന്ന ഈ ഫീച്ചറുകള്‍ സെഗ്‌മെന്റിലെ മറ്റ് മോഡലുകള്‍ പതിയെ സ്വീകരിക്കുന്നതിനാല്‍ റോണിന് അവ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ.

tvs ronin agonda edition launched

ഒരു ലൈഫ്സ്‌റ്റൈല്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ലിമിറ്റഡ് എഡിഷന്‍ ലോഞ്ച് ആയതിനാല്‍ ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയത് അപ്രതീക്ഷിതവുമല്ല. വലിയ അപ്‌ഗ്രേഡുകള്‍ നല്‍കാതെ നിലവിലുള്ള മോഡലിന് മറ്റൊരു ഭാവം നല്‍കാനാണ് ടിവിഎസ് ശ്രമിച്ചത്. അഗോണ്ട, ആനിവേഴ്സറി എഡിഷനുകള്‍ക്കൊപ്പം സ്‌മോക്ക്ഡ് ഗരാജ് ഇന്തോനേഷ്യയുമായി സഹകരിച്ച് സൃഷ്ടിച്ച റോണിന്‍ കെന്‍സായി, അപ്പാച്ചെ RR310 സ്പീഡ്ലൈന്‍ എന്നീ രണ്ട് കസ്റ്റം ബില്‍റ്റുകളും 'ആര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍' എന്ന ലിമിറ്റഡ് എഡിഷന്‍ ഹെല്‍മെറ്റ് സീരീസും ടിവിഎസ് പുറത്തിറക്കി.

റൈഡിംഗ് ആനന്ദം ആഘോഷമാക്കാന്‍ ലോകമെമ്പാടുമുള്ള 8,000-ത്തിലധികം റൈഡര്‍മാരാണ് ടിവിഎസ് മോട്ടോസോളിന് എത്തുന്നത്. പുതിയ മോട്ടോര്‍സൈക്കിള്‍, കസ്റ്റം ബില്‍റ്റുകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനൊപ്പം മോട്ടോര്‍സൈക്ലിംഗ് സംസ്‌കാരത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന ആഴത്തിലുള്ള അനുഭവങ്ങള്‍ കൂടിയാണ് മോട്ടോസോളിന്റെ ഹൈലൈറ്റ്. ടിവിഎസ് അപ്പാച്ചെയുടെ ഇരുപതാം വാര്‍ഷികാഘോഷം കൂടി അനുബന്ധമായി നടക്കുന്നതിനാല്‍ ഈ വര്‍ഷത്തെ പരിപാടി സവിശേഷമാണ്.

More from DriveSpark

Article Published On: Saturday, December 6, 2025, 11:00 [IST]
English summary
Tvs ronin agonda edition launched at motosoul 2025 price cosmetic upgrades specs features
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X