വിലയുടെ കാര്യത്തിൽ ഇവർ സെയിം സെയിം! ടിവിഎസ് റോണിനും ഹണ്ടറും ഒരു താരതമ്യം

തലക്കെട്ടിൽ പറഞ്ഞത് പോലെ വിലയുടെ കാര്യത്തിൽ ഇവർ ഒരുപോലെയാണ്, പക്ഷേ പവറിന്റെ കാര്യത്തിലും ലുക്കിന്റെ കാര്യത്തിലും അവർ വ്യത്യസ്തരാണ് എന്നതാണ് പ്രത്യേകത. റോയൽ എൻഫീൽഡിൻ്റെ വേട്ടക്കാരനായ ഹണ്ടർ 350 മോഡലും ടിവിഎസ് റോണിനും തമ്മിൽ ഒരു താരതമ്യം നടത്തി നോക്കിയാലോ. യുവാക്കളുടെ പ്രിയപ്പെട്ട രണ്ട് മോഡലുകളാണ് ഇത്. സ്ക്രാംബ്ലർ ബൈക്കുകളോടെ സാമ്യമുള്ള ഒരു ക്രോസ്ഓവർ ബ്രീഡാണ് റോണിൻ. നല്ല മൈലേജും, സിറ്റിയിലും ഹൈവേയിലും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള പെർഫോമൻസുമാണ് റോണിൻ്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്ന്. ജിഎസ്ടി ഇളവ് വന്നതോടെ രണ്ട് മോഡലുകൾക്കും വില കുറഞ്ഞിട്ടുണ്ട്. ഇതിൽ രണ്ട് പേരിൽ ആരാണ് മികച്ചതെന്നും മോഡലുകളുടെ പ്രത്യേകതകളും ഒന്ന് പരിശോധിച്ചാലോ.

1,35,990 രൂപ വിലയുണ്ടായിരുന്ന ടിവിഎസ് റോണിൻ ബേസ് ലൈറ്റ്നിംഗ് ബ്ലാക്ക് മോഡലിന് ഇപ്പോൾ 1,24,790 രൂപയായി പ്രാരംഭ എക്സ്ഷോറൂം വില. അതായത് മുമ്പത്തെ വിലയേക്കാൾ 11,200 രൂപയുടെ നേരിട്ടുള്ള കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ചുരുക്കം. നിയോ-റെട്രോയുടെ മാഗ്മ റെഡ് ബേസിന്റെ മുമ്പത്തെ 1,38,520 രൂപയിൽ നിന്ന് 1,27,090 രൂപയായി ഇത്തവണ കുറഞ്ഞിട്ടുണ്ട്. അതായത് 11,430 രൂപ ലാഭിക്കാമെന്ന് സാരം.

tvs ronin vs royal enfield hunter

ടിവിഎസ് റോണിന്റെ ടോപ്പ് വേരിയന്റുകൾക്ക് മുമ്പ് 1,73,720 രൂപയായിരുന്നു എക്സ്ഷോറൂം വിലയുണ്ടായിരുന്നത്. നിംബസ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ എന്നിവ ഇപ്പോൾ 1,59,390 രൂപയ്ക്ക് വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. അതായത് ജിഎസ്‌ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചതോടെ നേരിട്ട് 14,330 രൂപയുടെ കുറവ് സംഭവിച്ചുവെന്ന് സാരം. അങ്ങനെ ബൈക്കിന്റെ ഓൺ-റോഡ് വില വരെ 2 ലക്ഷം ബജറ്റിൽ എത്തുന്നുണ്ടെന്ന് ചുരുക്കം.

2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 സ്വന്തമാക്കാൻ യുവാക്കൾക്ക് പ്രത്യേക ആഗ്രഹമുണ്ട്. അത് കൊണ്ട് തന്നെ വിൽപ്പനയിൽ ഒരു കുറവും വന്നിട്ടില്ല ഇതു വരെ. ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് റോയൽ എൻഫീൽഡ് ഹണ്ടറിനെ പുറത്തിറക്കിയത്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുന്നത്. 17 ഇഞ്ച് വീലുകളുമായി വരുന്ന എൻഫീൽഡിന്റെ ആദ്യ ബൈക്കാണിത് എന്നതാണ് വലിയൊരു പ്രത്യേകത.

tvs ronin vs royal enfield hunter

പരമ്പരാഗത എൻഫീൽഡ് (Royal Enfield) മോട്ടോർസൈക്കിളുകളിൽ നിന്നും വ്യത്യസ്‌തമായി റൈഡിംഗിലും ഹാൻഡിലിംഗിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഹണ്ടർ അവതരിപ്പിച്ചത്. റോയൽ എൻഫീൽഡ് അടുത്തിടെ പുറത്തിറക്കിയ എല്ലാ 350 സിസി മോട്ടോർസൈക്കിളുകളുടെയും അടിസ്ഥാനമായ പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹണ്ടർ 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.

എഞ്ചിൻ്റെ കാര്യത്തിലാണെങ്കിൽ പരിചിതമായ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹണ്ടറിന്റെ ഹൃദയം. ബൈക്കിന്റെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായി ഈ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. സിംഗിൾ സിലിൻഡർ ജെ സീരീസ് ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

tvs ronin vs royal enfield hunter

ഇനി ടിവിഎസ് റോണിന് കരുത്ത് പകരുന്നത് നോക്കിയാൽ 0.4 bhp പവറിൽ പരമാവധി 19.93 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 225.9 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനുമായാണ് ടിവിഎസ് റോണിൻ വിപണിയിൽ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന 5-സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിലുള്ളത്. കൂടാതെ USD ഫോർക്കുകൾ, എൽഇഡി ലൈറ്റിംഗ്, കണക്റ്റിവിറ്റി ഫീച്ചറുകൾ തുടങ്ങിയ നിരവധി സവിശേഷതകളും നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ മൊഞ്ച് വർധിപ്പിക്കുന്നുണ്ട്.

മിഡ് വേരിയന്റുകൾ മുതൽ ഡ്യുവൽ-ചാനൽ എബിഎസ്, 300 mm ഫ്രണ്ട്, 240 mm റിയർ ഡിസ്ക് ബ്രേക്കുകൾ, എഎസ്ജി (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) സിസ്റ്റം എന്നിവയും ടിവിഎസ് റോണിനിൽ ഒരുക്കിയിട്ടുണ്ട്. ഡബിൾ ക്രാഡിൽ സ്പ്ലിറ്റ് സിൻക്രോ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന് 14 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 159 കിലോഗ്രാം ഭാരവും 181 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 6, 2025, 12:30 [IST]
English summary
Tvs ronin vs royal enfield hunter 350 detailed comparison all you need to know
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X