സ്ത്രീകള്‍ക്കും തുടക്കക്കാര്‍ക്കും പറ്റിയ പുത്തന്‍ സ്‌കൂട്ടറുമായി TVS! കുറഞ്ഞ വിലയില്‍ നൂതന ഫീച്ചറുകള്‍

തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ സ്‌കൂട്ടി സെസ്റ്റിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. പുതിയ സ്‌കൂട്ടി സെസ്റ്റ് SXC 75,500 രൂപ എക്‌സ്-ഷോറൂം വിലയിലാണ് വിപണിയിലെത്തിയത്. SXC വേരിയന്റിന് നിലവിലുള്ള മാറ്റ് സീരീസ് വേരിയന്റിനേക്കാള്‍ ഏകദേശം 3,330 രൂപ അധികം മുടക്കണം. ദീര്‍ഘകാലമായി വിപണിയിലുള്ള 110സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് പുതിയ സ്‌റ്റൈലിംഗും സാങ്കേതികവിദ്യയും നിറങ്ങളും ചേര്‍ത്തിട്ടുണ്ട് ടിവിഎസ്. സ്‌കൂട്ടി സെസ്റ്റ് SXC വേരിയന്റിന് ഇപ്പോള്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിച്ചിട്ടുണ്ട്. മോഡലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്.

വേഗത, ഫ്യുവല്‍ ലെവല്‍, ഓഡോമീറ്റര്‍, ട്രിപ്പ് റീഡിംഗുകള്‍ തുടങ്ങിയ വിവിരങ്ങള്‍ ഇതില്‍ ദൃശ്യമാകും. ടിവിഎസ് കണക്ട് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയും കോള്‍, എസ്എംഎസ് അലര്‍ട്ടുകളും ഇത് നല്‍കുന്നു. ഈ പുതിയ കണ്‍സോള്‍ സ്‌കൂട്ടിയെ കൂടുതല്‍ മോഡേണും ആകര്‍ഷകവുമാക്കുന്നു.

tvs scooty zest sxc bold black

ഗ്രാഫൈറ്റ് ഗ്രേ, ബോള്‍ഡ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളും പരിഷ്‌കരിച്ച ഡെക്കലുകളും ടിവിഎസ് സെസ്റ്റ് 110 സ്‌കൂട്ടറിന് പുതുമയുള്ള രൂപം സമ്മാനിക്കുന്നു. പുതിയ ബോഡി ഗ്രാഫിക്‌സ് അതിന്റെ ഒതുക്കമുള്ള രൂപം മെച്ചപ്പെടുത്തുകയും പരിചിതമായ ഘടനയില്‍ മാറ്റം വരുത്താതെ മോഡണ്‍ സ്പര്‍ഷം നല്‍കുകയും ചെയ്യുന്നു. ടിവിഎസ് സ്‌കൂട്ടി സെസ്റ്റിന്റെ എഞ്ചിനിലും മെക്കാനിക്കല്‍ ഘടകങ്ങളിലും മാറ്റം വരുത്തിയിട്ടില്ല.

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഈ മോഡലിന് ശക്തി പകരുന്നത്. ഇത് 7.8 PS പവറും 8.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതിന്റെ സുഗമമായ ത്രോട്ടില്‍ റെസ്‌പോണ്‍സ് ഹ്രസ്വദൂര യാത്രകള്‍ക്കും തിരക്കേറിയ സിറ്റികളിലൂടെയുള്ള സവാരിക്കും അനുയോജ്യമാണ്. സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ് സംവിധാനങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

tvs scooty zest sxc seat height

ടിവിഎസ് സെസ്റ്റ് SXC-ക്ക് മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറും ഉണ്ട്. ഇരുവശത്തും ഡ്രം ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. ട്യൂബ്‌ലെസ് ടയറുകളില്‍ പൊതിഞ്ഞ 10 ഇഞ്ച് അലോയ് വീലുകളിലാണ് ഇത് ഓടുക. 103 കിലോഗ്രാം ഭാരവും 760 mm സീറ്റ് ഉയരവുമുള്ള സ്‌കൂട്ടി സെസ്റ്റ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ്.

ഇത് ഉയരം കുറഞ്ഞ റൈഡേഴ്‌സിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറെ സുഖകരമാണ്. ആദ്യമായി സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കും ദൈനംദിന യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമുള്ള ടൂവീലര്‍ തേടുന്നവര്‍ക്കും ഇത് ട്രാഫിക്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. എല്‍ഇഡി ഡിആര്‍എല്ലുകള്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലിംഗ്, 19 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ സവിശേഷതകളും ഈ സ്‌കൂട്ടറില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

tvs scooty zest sxc smartxonnect

ഫൈബര്‍ ബോഡി പാനലുകളും ഒതുക്കമുള്ള ഫ്രെയിമും ഭാരം കുറയ്ക്കാനും എളുപ്പത്തില്‍ ഓടിക്കാനും സഹായിക്കുന്നു.സെസ്റ്റില്‍ ബ്ലൂടൂത്ത്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയത് കണക്റ്റഡ് സ്‌കൂട്ടറുകളിലേക്ക് ടിവിഎസ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നതിന്റെ തെളിവാണ്. ബ്രാന്‍ഡിന്റെ മോഡല്‍ നിരയില്‍ ജുപ്പിറ്ററിന്റെ താഴെ സ്ഥാനം പിടിക്കുന്ന സ്‌കൂട്ടി സെസ്റ്റി ഇപ്പോള്‍ എന്‍ടോര്‍ഖ്, ഐക്യൂബ് തുടങ്ങിയ മോഡലുകള്‍ക്കൊപ്പം ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ വാഗ്ദാനം ചെയ്യുന്നു.

110സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഹോണ്ട ഡിയോ, ഹീറോ പ്ലെഷര്‍+, യമഹ ഫാസിനോ എന്നിവയാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റിന്റെ പ്രധാന എതിരാളികള്‍. പുതിയ സാങ്കേതികവിദ്യയും കളര്‍ ഓപ്ഷനും ഉപയോഗിച്ച് സെസ്റ്റിനെ നവീകരിച്ചതിലൂടെ ടിവിഎസ് സ്‌കൂട്ടി സെസ്റ്റിനെ കോംപാക്റ്റ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ മത്സരക്ഷമതയോടെ നിലനിര്‍ത്തുകയാണ്.

More from DriveSpark

Article Published On: Monday, October 13, 2025, 9:03 [IST]
English summary
Tvs scooty zest sxc launched at rs 75500 with new colour updated technology refreshed styling
കൂടുതല്‍... #tvs motor #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X