80 Km മൈലേജ്, വില്‍ക്കുന്നത് 47000 രൂപക്ക്! എന്നിട്ടും ഈ ടൂ-വീലറിന്റെ വില്‍പ്പനയില്‍ ഇടിവ്

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഒരു ജനപ്രിയ ഇരുചക്ര വാഹനമാണ് ടിവിഎസ് XL 100. മോപ്പെഡ് വിഭാഗത്തില്‍ പെടുന്ന ഈ ഒരു മോഡലിന് ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വലിയ സ്വീകാര്യതയുണ്ട്. കുറഞ്ഞ വിലയും മികച്ച മൈലേജുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട വാഹനമായി ഇത് മാറി. നിലവില്‍ ഐസി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന മോപ്പഡുകള്‍ ഇന്ത്യയില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. ഇലക്ട്രിക് മോപ്പെഡുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും അവ വാങ്ങാനുള്ള ധൈര്യം ഭൂരിഭാഗത്തിനും ഇതുവരെ ആയിട്ടില്ല.

മൈലേജും വിലയും മാത്രമല്ല ചെറിയ രീതിയില്‍ ചരക്ക് ഗതാഗതത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിനാല്‍ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും കച്ചവടക്കാര്‍ക്ക് ടിവിഎസ് XL 100 പ്രിയപ്പെട്ടതാണ്. മാത്രമല്ല ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെലവുകള്‍ കുറവാണെന്ന് മാത്രമല്ല എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതുമാണെന്ന മെച്ചവുമുണ്ട്. എന്നാല്‍ 2025 ജൂണ്‍ മാസം ടിവിഎസ് XL 100 മോപ്പെഡിനെ സംബന്ധിച്ച് അത്ര നല്ല മാസം ആയിരുന്നില്ല.

tvs xl 100 handle bar

കഴിഞ്ഞ മാസം ടിവിഎസ് XL 100 മോപ്പെഡിന്റെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. 2024 ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ ടിവിഎസ് XL 100-ന്റെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി. 12 മാസം മുമ്പ് 2024 ജൂണില്‍ ടിവിഎസ് 40,397 യൂണിറ്റ് XL 100 വിറ്റഴിച്ചിരുന്നു. അതേസമയം 2025 ജൂണില്‍ വില്‍പ്പന 33,349 യൂണിറ്റായി കുറഞ്ഞു. കണക്കുകള്‍ പ്രകാരം വാര്‍ഷികാടിസ്ഥാനത്തില്‍ 17.45% ഇടിവാണ് നേരിട്ടിരിക്കുന്നത്.

കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ടിവിഎസ് മോപ്പെഡിന്റെ വില്‍പ്പന ഏകദേശം 7,048 യൂണിറ്റ് കുറഞ്ഞു. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള പലരും ഉത്സവകാലത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാറുണ്ട്. ഉത്സവകാലം ഇങ്ങ് അടുത്ത് എത്തിയതിനാല്‍ ടിവിഎസ് XL 100 താളംവീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഒരു വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും ടിവിഎസിന് പദ്ധതിയുണ്ടെന്ന് അണിയറസംസാരമുണ്ട്.

tvs xl 100

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നാല് വ്യത്യസ്ത വേരിയന്റുകളിലാണ് ടിവിഎസ് XL 100 വില്‍പ്പനക്കെത്തുന്നത്. ഇതില്‍ ഹെവി ഡ്യൂട്ടി വേരിയന്റിന് 47,754 രൂപയും, ഹെവി ഡ്യൂട്ടി ഐ-ടച്ച് സ്റ്റാര്‍ട്ട് വേരിയന്റിന് 60,405 രൂപയുമാണ് വില. അതേസമയം ഹെവി ഡ്യൂട്ടി ഐ-ടച്ച് സ്റ്റാര്‍ട്ട് വിന്‍ എഡിഷന്‍ വേരിയന്റിന് 63,347 രൂപയും ടോപ്പ് വേരിയന്റായ കംഫര്‍ട്ട് ഐ-ടച്ച് സ്റ്റാര്‍ട്ട് വേരിയന്റിന് 63,705 രൂപയുമാണ് മുടക്കേണ്ടി വരിക. ഈ വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്.

ടിവിഎസ് XL 100 മോപ്പെഡിന്റെ എല്ലാ വേരിയന്റുകളിലും 99.7 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ ഈ വാഹനം ഏകദേശം 80 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്ന് ചില ഉടമകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ധന വില മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഇക്കാലത്ത് ഇത്രയും കുറഞ്ഞ വിലയില്‍ ഇത്രയും ഉയര്‍ന്ന മൈലേജ് തരുന്ന ഇരുചക്ര വാഹനങ്ങള്‍ കുറവാണ്. അത് തന്നെയാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.

tvs xl 100

കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് ലഭിക്കുന്നതിനൊപ്പം കൂടുതല്‍ ഭാരം കൊണ്ടുപോകാന്‍ സാധിക്കുന്നതുമായ ഒരു വാഹനം അന്വേഷിക്കുന്നവര്‍ക്ക് ടിവിഎസ് XL 100 ഒരു നല്ല ചോയ്‌സ് ആയിരിക്കും. ടിവിഎസ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് XL 100. കേരളത്തില്‍ ഇതിന് വലിയ ഡിമാന്‍ഡ് ഇല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ടിവിഎസ് XL 100 നല്ല രീതിയില്‍ വിറ്റുപോയിരുന്നു. അതുകൊണ്ട് തന്നെ വരുംമാസങ്ങളില്‍ ഇത് തിരിച്ചുവരവ് നടത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 22, 2025, 10:29 [IST]
English summary
Tvs xl 100 recorded 33349 unit sales in 2025 june 17 45 per cent down
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X