ഇത് വെറും ബൈക്കല്ല,സാധാരണക്കാരുടെ ഉറ്റതോഴൻ, എന്നിട്ടും നവംബർ മാസം കണ്ണീരിലായി TVS XL100

ഇന്ത്യയിലെ ഗ്രാമീണ റോഡുകളുടെ സ്ഥിരസാന്നിധ്യമായ TVS XL100 വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെ, ഈ ജനപ്രിയ മോപെഡിന്റെ വിപണി നിലയിൽ ചെറിയ മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം 44,971 യൂണിറ്റ് ടിവിഎസ് എക്സ്എൽ 100 മോപെഡുകളാണ് വിറ്റഴിച്ചത്. 2024 നവംബറിലെ 45,923 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം 952 യൂണിറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് TVS XL100 മോപെഡിന്റെ വിൽപ്പനയിൽ 2.07 ശതമാനം ഇടിവ് സൂചിപ്പിക്കുന്നുണ്ടെന്നാണ് റഷ്‌ലെയ്ൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹീറോ സ്പ്ലെൻഡർ, ഹോണ്ട ആക്ടിവ, ഹോണ്ട ഷൈൻ, ടിവിഎസ് ജൂപ്പിറ്റർ, ബജാജ് പൾസർ, ഹീറോ എച്ച്എഫ് ഡീലക്സ്, സുസുക്കി ആക്സസ്, ടിവിഎസ് അപ്പാച്ചെ എന്നിവയാണ് ഈ പട്ടികയിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ച ഇരുചക്ര വാഹനങ്ങൾ. ടിവിഎസ് എക്സ്എൽ 100 മോപെഡിന്റെ പ്രാരംഭ വേരിയൻ്റ് വില 43,150 രൂപയാണ്. ടോപ്പ് വേരിയൻ്റ് 60,250 രൂപയ്ക്കും ലഭ്യമാണ്. ഈ വിലകൾ ടിവിഎസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എക്സ്-ഷോറൂം വിലകളാണ്.

tvs xl100 sales drop

ഔദ്യോഗിക കണക്കുകൾ പ്രകാരം, ടിവിഎസ് എക്സ്എൽ 100 ഒരു ലിറ്റർ ഇന്ധനത്തിൽ 80 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. എന്നാൽ, ഓടിക്കുന്ന രീതിയും റോഡിന്റെ അവസ്ഥയുമനുസരിച്ച് യഥാർത്ഥ മൈലേജ് വ്യത്യാസപ്പെടാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട് കേട്ടോ. കുറഞ്ഞ വില, ഉയർന്ന മൈലേജ്, സാധനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യം എന്നിവയാണ് ടിവിഎസ് എക്സ്എൽ 100-നെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങൾ.

മോപ്പഡ് ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഇതിന്റെ താങ്ങാനാവുന്ന വിലയും ഉയർന്ന മൈലേജും പ്രായോഗികതയുമാണ് ആളുകൾ വാങ്ങാൻ കാരണം. 80 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന XL100, ഇന്ധനച്ചെലവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. പച്ചക്കറി വ്യാപാരം മുതൽ ചെറുകിട ബിസിനസ്സുകൾ വരെ, സാധനസാമഗ്രികൾ കൊണ്ടുപോകാൻ സാധിക്കുന്നതാണ് ഈ മോപെഡിന്റെ പ്രധാന ശക്തിയാണ്. കരുത്തുറ്റ ഫ്രെയിമും ഉയർന്ന ലോഡ് കപ്പാസിറ്റിയും ഇതിനെ തൊഴിലാളികളുടെ ഇഷ്ടവാഹനമാക്കുന്നു.

tvs xl100 sales drop

നഗരങ്ങളിൽ സ്കൂട്ടറുകളും ബൈക്കുകളും വളർന്നിട്ടും, ഗ്രാമീണ മേഖലകളിൽ XL100-ന്റെ ഡിമാൻഡ് കുറയുന്നില്ല. മോശം റോഡുകളിലും എളുപ്പത്തിൽ ഓടിക്കാനാകുന്ന സസ്പെൻഷനും, പരിപാലന ചെലവ് വളരെ കുറഞ്ഞതുമാണ് ഇതിന്റെ വലിയ നേട്ടങ്ങൾ. ആദ്യമായി വാഹനം വാങ്ങുന്നവർക്കും ഇത് ആത്മവിശ്വാസം നൽകുന്നുണ്ട് എന്നതാണ് പ്രത്യേകതയായി എടുത്തു പറയേണ്ടത്.

ലാളിത്യം തന്നെയാണ് ടിവിഎസ് XL100-ന്റെ ഏറ്റവും വലിയ ഫീച്ചർ. വലിയ സ്ക്രീനുകളോ കണക്റ്റഡ് ടെക്നോളജിയോ ഇല്ലെങ്കിലും, ദിനംപ്രതി ജോലി ചെയ്യുന്ന ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാം ഈ മോപെഡിലുണ്ട്. വിശ്വാസ്യതയും ചെലവുകുറവും തേടുന്നവർക്ക് XL100 ഇന്നും ഒരു മികച്ച ഓപ്ഷനാണ് എന്നതാണ് ടിവിഎസ് XL100 മോപ്പഡിൻ്റെ പ്രത്യേകത.

tvs xl100 sales drop

പ്രധാനമായും തമിഴ്നാട്ടിലാണ് ടിവിഎസ് മോപ്പഡിന് ഡിമാൻ്റ് കൂടുതലുളളത്. സാധസാമഗ്രികൾ മാത്രമല്ല ഒരു കുടുംബത്തെ മൊത്തമായി തന്നെ മോപ്പഡിൽ യാത്ര ചെയ്യുന്നത് കാണാം. 1980-കളിലാണ് വിപണിയിലെത്തുന്നത്. ലളിതമായ രൂപകൽപ്പനയും കരുത്തുറ്റ നിർമ്മാണവും ലക്ഷ്യമിട്ട് അവതരിപ്പിച്ച ടിവിഎസ് 50, ഇന്ത്യയിലെ സാധാരണക്കാരന് സ്വന്തം വാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വഴിയൊരുക്കി. കുറഞ്ഞ വിലയും എളുപ്പത്തിലുള്ള പരിപാലനവും മോപെഡിനെ അതിവേഗം ജനകീയമാക്കി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 30, 2025, 15:15 [IST]
English summary
Tvs xl100 sales drop november 2025 india explained in malayalam
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X