5 ലക്ഷം രൂപ കൈയിലുണ്ടേൽ ഈ ബൈക്കുകൾ വാങ്ങാം; ലിസ്റ്റിൽ ഡ്യൂക്ക് മുതൽ യമഹ വരെ

ഫോർവീലറുകളേക്കാലും ആളുകൾക്ക് എപ്പോഴും പ്രിയം ഇരുചക്രവാഹനങ്ങളോടാണ്. അത് കൊണ്ട് തന്നെ ടൂവീലർ വിപണിയിൽ വലിയ മാന്ദ്യമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. പവറും മൈലേജും ഒത്തുപോകുന്ന നിരവധി മോഡലുകളാണ് വിപണിയിലുളളത്. 5 ലക്ഷത്തിൽ താഴെ 40 bhp കരുത്തുള്ള നിരവധി ബൈക്കുകളുണ്ട്. യുവാക്കളുടെ ഹരമായ ബൈക്കുകൾ ഏതൊക്കെയാണ് അല്ലെങ്കിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഏതൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. 5 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ എന്ന് പറയുമ്പോൾ സ്ട്രീറ്റ് നേക്കഡ്, അഡ്വഞ്ചർ ടൂററുകൾ മുതൽ ഫുള്ളി ഫെയർഡ് സ്‌പോർട്‌സ് ബൈക്കുകൾ വരെ ഉൾപ്പെടുന്നവയാണ്.

ലിസ്റ്റിൽ ആദ്യത്തെ വാഹനമെന്ന് പറയുന്നത് കെടിഎം 390 അഡ്വഞ്ചറാണ്. 450 ഡക്കാർ റാലി ബൈക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് 390 അഡ്വഞ്ചർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഉയർന്ന ഫ്രണ്ട് ഫെൻഡർ, അതിനൊത്ത വലിപ്പമുള്ള വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം എന്നിവയാണ് കെടിഎമ്മിന്റെ അഡ്വഞ്ചർ ബൈക്കിനെ കിടിലമാക്കുന്നത്.

two wheelers buy for 5 lakh

390 ഡ്യൂക്കിൽ നിന്ന് കടമെടുത്ത 399 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് 2025 കെടിഎം 390 അഡ്വഞ്ചറിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 45.3 bhp പവറിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും സ്ലിപ്പർ ക്ലച്ചുമുള്ള 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നതും. 3.68 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

അടുത്തത് റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ 650 ആണ്.3.09 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ കൊമ്പന് കരുത്ത് പകരുന്നത് 648 സിസിയുളള എയർ ഓയിൽ കൂൾഡ് എഞ്ചിനാണ്. 7250 ആർപിഎമ്മിൽ 46.8 bhp കരുത്തും 52.3 ടോർക്കും പകരാൻ ഈ എഞ്ചിന് സാധിക്കും. 320 mm ഫ്രണ്ട് ഡിസ്കും 240 mm റിയർ ഡിസ്കും ഘടിപ്പിച്ച 18 ഇഞ്ച് അലോയ് അല്ലെങ്കിൽ സ്പോക്ക് വീലുകൾ ഡ്യുവൽ-ചാനൽ ABS സപ്പോർട്ട് ചെയ്യുന്നവയാണ്.

two wheelers buy for 5 lakh

ലിസ്റ്റിൽ അടുത്തത് യമഹയുടെ കിടിലൻ മോഡലാണ്. 4.65 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ലഭിക്കുന്ന ഫുള്‍ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് യമഹ R3. മികച്ച ഷാസി, എഞ്ചിനില്‍ നിന്നുള്ള മികച്ച ടോപ്പ് എന്‍ഡ് പെര്‍ഫോമന്‍സ്, അതിശയിപ്പിക്കുന്ന ഡിസൈന്‍ എന്നിവയുടെ സംയോജനമാണ് ഈ മോഡൽ. ഹെഡ്ലാമ്പിനുള്ള എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍-ചാനല്‍ എബിഎസ്, ബ്ലൂടൂത്ത് ഇല്ലാത്ത എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള ബേസിക് ഫീച്ചറുകള്‍ മാത്രമാണ് യമഹ R3 സ്പോര്‍ട്സില്‍ ഒരുക്കിയത്.

321 സിസി, ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് യമഹ R3 മോഡലിന് കരുത്ത് പകരുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 41.4 bhp പവറില്‍ പരമാവധി 29.6 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. മുന്നില്‍ അപ് സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും (USD) പിന്നില്‍ മോണോഷോക്കും ആണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. മുന്നിലും പിന്നിലും സിംഗിള്‍ ഡിസ്‌കാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്.

two wheelers buy for 5 lakh

പെർഫോമൻസിൻ്റെ കാര്യത്തിൽ അപ്രീലിയ വേറെ ലെവൽ തന്നെയാണല്ലോ. നിലവിൽ 4.17 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് അപ്രീലിയ RS 457 മോഡലിനുള്ളത്. ഇന്ത്യയിലെ സബ്-500 സിസി സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R3, കവസാക്കി നിഞ്ച 500, കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 RR എന്നീ പുലിക്കുട്ടൻമാരുമായാണ് അപ്രീലിയയുടെ സിംഹക്കുട്ടി മത്സരിക്കുന്നത്.

മഹാരാഷ്ട്രയിലെ ബാരാമതി പ്ലാൻ്റിൽ നിർമിച്ച് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന അപ്രീലിയ RS 457 ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 20, 2025, 21:04 [IST]
English summary
Two wheelers you can buy for rs 5 lakh all you need to know
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X