ലോണെടുത്ത് ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ; എങ്കിൽ ഇതും കൂടെ അറിഞ്ഞിട്ട് പോയാൽ പറ്റിക്കപ്പെടില്ല

ഏതൊരു ചെറുപ്പക്കാരൻ്റേയും ആഗ്രഹമാണ് ഒരു ജോലിയൊക്കെ കിട്ടിയതിന് ശേഷം പുതിയ ബൈക്ക് വാങ്ങുക എന്നത്, എന്നാൽ ആഗ്രഹത്തിനോളം സാമ്പത്തികം കൈയ്യിൽ കാണില്ലെങ്കിൽ ആകെയുള്ള പോംവഴി ലോൺ എടുത്ത് വാങ്ങുക എന്നതാണ്. എന്നാൽ ലോൺ എടുക്കാൻ ചെല്ലുമ്പോൾ പലർക്കും സംശയമാണ്. എങ്ങനെ, എപ്പോൾ എന്നുളളത്. സ്വന്തമായി ബാങ്കിൽ പോയി അപേക്ഷിക്കുകയോ, അല്ലെങ്കിൽ ഷോറൂമിൽ നിന്ന് തന്നെ നിങ്ങൾക്ക് ലോൺ തയ്യാറാക്കി തരികയും ചെയ്യും. കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് എളുപ്പമുളള തവണകളായി അടയ്ക്കാനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്. എന്നാൽ നിങ്ങൾ വാങ്ങുന്ന വാഹനമനുസരിച്ച് വ്യത്യസ്ത ലോണുകളൊന്ന് പരിചയപ്പെട്ടാലോ.

ആദ്യമായി പുതിയ ബൈക്ക് ലോൺ പരിചയപ്പെടാം. പുത്തൻ ബൈക്ക് അല്ലെങ്കിൽ സ്കൂട്ടർ വാങ്ങാനുപയോഗിക്കുന്ന ലോൺ ആണിത്.ബാങ്കുകളും അത് പോലെ തന്നെ എൻ‌ബി‌എഫ്‌സികളും ഓൺ-റോഡ് വിലയുടെ 85-95 ശതമാനം വരെ നിങ്ങൾക്ക് വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട് അതും ഏറ്റവും കുറഞ്ഞ പലിശ നിരക്കും 1-5 വർഷത്തെ കാലാവധിയു ലഭിക്കുന്നുണ്ട്. പുതിയ ബൈക്ക് വാങ്ങാൻ ലോൺ എടുക്കുന്നവർക്ക് ഇതൊരു സുരക്ഷിതമായ ലോൺ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

different loans available for bikes

ഇനി പുതിയ വാഹനം വാങ്ങാൻ സാമ്പത്തിക സ്ഥിതിയില്ല എങ്കിൽ എല്ലാവരും ഒരു സെക്കൻഡ് ഹാൻഡ് വാഹനമായിരിക്കും വാങ്ങുക, അതിനും നിങ്ങൾക്കും ലോൺ ലഭ്യമാണ്. എന്നാൽ പുതിയ വാഹനം വാങ്ങാൻ ലഭിക്കുന്ന ലോണിനേക്കാൾ അൽപ്പം വ്യത്യസ്തമാണിത്. പുതിയ ബൈക്ക് വായ്പകളേക്കാൾ പലിശ നിരക്കുകൾ കൂടുതലായിരിക്കാനുളള സാധ്യത കൂടുതലാണ്, അതോടൊപ്പം തന്നെ ലഭിക്കുന്ന വായ്പ തുക ബൈക്കിന്റെ ആയുസ്സിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും. വാഹനത്തിൻ്റെ കണ്ടീഷൻ മോശമാണെങ്കിൽ വായ്പ തുകയും കുറവായിരിക്കും.

മറ്റൊരു ലോൺ സംവിധാനം സീറോ ഡൗൺ പേയ്‌മെന്റ് ലോൺ ആണ്. അതായത് വാഹനത്തിൻ്റെ ഓൺ റോഡ് വിലയുടെ 100 ശതമാനം തുക വരെ നിങ്ങൾക്ക് ലഭ്യമാക്കും എന്നതാണ് ഈ ലോണിൻ്റെ പ്രത്യേകത. എന്നാൽ ഈ ലോണിന് പലിശനിരക്ക് അൽപ്പം കൂടുതലായിരിക്കും. പക്ഷേ വാഹനം വാങ്ങാൻ ഒരു തരത്തിലുമുളള സേവിങ്ങ്സും ഇല്ലാത്തവർ ഈ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നത്.

different loans available for bikes

മറ്റൊരു തരത്തിലുളള ലോൺ എന്നത് ഡീലർഷിപ്പും ബാങ്കുകളും തമ്മിലുളള ടൈപ്പ് ലോണുകളാണ്. ഇതിൻ്റെ ഗുണമെന്താണെന്ന് വച്ചാൽ എല്ലാ പേപ്പർ വർക്കുകളും ഡീലർഷിപ്പ് തന്നെ ചെയ്യുമെന്നതാണ്. അത് കൊണ്ട് തന്നെ ഓഫീസുകൾ കയറി ഇറങ്ങുന്ന തലവേദന ഒഴിവാകുന്നു. അതിനൊപ്പം തന്നെ ലോൺ അപ്രൂവ് ആകാനുളള സാധ്യതയും കൂടുതലാണെന്നതും പ്രത്യേകതയാണ്.

കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ മൊത്തം പലിശ കുറയ്ക്കാനാകും. അതേസമയം കൂടുതല്‍ വര്‍ഷത്തേക്ക് തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിച്ചാല്‍ പ്രതിമാസ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ സാധിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കാര്‍ വായ്പ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു ഒരു ലളിതമായ തന്ത്രമാണ് എല്ലാ വര്‍ഷവും ഒരു അധിക ഇഎംഐ അടയ്ക്കുക എന്നത്. 'പാര്‍ട്ട് പ്രീപെയ്മെന്റ്' എന്നറിയപ്പെടുന്ന ഈ രീതിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയും.

different loans available for bikes

ഓരോ അധിക ഇഎംഐ പേയ്മെന്റും വായ്പയുടെ പ്രിന്‍സിപ്പല്‍ തുക കുറയ്ക്കാന്‍ നേരിട്ട് സഹായിക്കുന്നു. പലിശ കണക്കാക്കുന്നത് നിലവിലുള്ള പ്രിന്‍സിപ്പല്‍ തുകയുടെ അടിസ്ഥാനത്തിലായതിനാല്‍ നേരത്തെ അധികമായി അടയ്ക്കുന്ന ഓരോ രൂപയും ഭാവിയിലെ പലിശ ബാധ്യത കുറയ്ക്കും. ഇത് മൊത്തത്തില്‍ ഗണ്യമായ പലിശ ലാഭിക്കാനും വായ്പാ കാലാവധി കുറയ്ക്കാനും സഹായിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, September 28, 2025, 10:00 [IST]
English summary
Types of loan for two wheeler buyers all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X