ഒന്നും കാണാതെ ദുല്‍ഖര്‍ പൈസ ഇറക്കില്ലെല്ലോ! അള്‍ട്രാവയലറ്റിന്റെ കളികള്‍ ഇനി യുകെയില്‍, കൈകോര്‍ത്തത് വമ്പനുമായി

വാഹനപ്രേമികള്‍ക്ക് ഇന്ന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അള്‍ട്രാവയലറ്റ് (Ultraviolette Automotive). മലയാളികള്‍ക്ക് ഈ ബ്രാന്‍ഡ് പ്രിയപ്പെട്ടതാകാന്‍ ഒറ്റ കാരണമേ ഉള്ളൂ. അത് നമ്മുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന് (Dulquer Salmaan) നിക്ഷേപമുള്ള കമ്പനി എന്ന നിലയിലാണ്. മോളിവുഡിലെ പേരുകേട്ട വണ്ടിപ്രാന്തന്‍മാരില്‍ ഒരാളായ ദുല്‍ഖര്‍ ചുമ്മാ ഒന്നും കാണാതെ ഒരു കമ്പനിയില്‍ പണമിറക്കുമെന്ന് ഏതായാലും നമ്മളാരും കരുതുന്നില്ല. വര്‍ഷങ്ങളുടെ ഗവേഷണ-പരീക്ഷണ ഘട്ടങ്ങള്‍ താണ്ടി 2022 നവംബറിലാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ കന്നി ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചത്.

വിലയുടെ കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും അള്‍ട്രാവയലറ്റിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കായ F77-ന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. അടുത്തിടെ ടെസറാക്റ്റ് എന്ന സ്‌കൂട്ടറും ഷോക്ക്‌വേവ് എന്ന എന്‍ഡ്യൂറോ ബൈക്കും ചേര്‍ത്ത് കമ്പനി തങ്ങളുടെ വാഹന നിര വിപുലീകരിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ തങ്ങളുടെ സാന്നിധ്യം ലോകം മൊത്തം വ്യാപിപ്പിക്കുന്ന തിരക്കിലാണ് അള്‍ട്രാവയലറ്റ്.

ultraviolette to launch in united kingdom

യുകെയിലേക്കും ബെനെലക്‌സ് മേഖലയിലേക്കും ചുവടുറപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. അള്‍ട്രാവയലറ്റ് F77 മാക് 2 ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ആദ്യം യൂറോപ്യന്‍ വിപണിയില്‍ എത്തുക. 8,499 പൗണ്ട് (ഏകദേശം 9,65,458 രൂപ) പ്രാരംഭ ഓണ്‍-റോഡ് വിലയിലാണ് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 2025 ജൂണ്‍ മൂന്നാം തീയതിക്ക് മുമ്പ് പ്രീ-ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഈ വിലയില്‍ ബൈക്ക് സ്വന്തമാക്കാം. അതിന് ശേഷം വില 9,399 പൗണ്ട് ആയി (ഏകദേശം 10,68,001 രൂപ) കൂടുമെന്ന് കമ്പനി അറിയിച്ചു.

യുകെയിലും ബെനെലെക്‌സ് മേഖലയിലും സാന്നിധ്യമറിയിക്കുന്നതിനായി മോട്ടോമോണ്ടോയുമായി അള്‍ട്രാവയലറ്റ് പങ്കാളിത്തത്തില്‍ ഏര്‍പെട്ടു. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്‌സംബര്‍ഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ബെനെലക്‌സ് മേഖല. മോട്ടോമോണ്ടോ ആയിരിക്കും അള്‍ട്രാവയലറ്റിന്റെ ബൈക്കുകള്‍ ഇറക്കുമതി ചെയ്ത് ഈ മേഖലയില്‍ വിതരണം ചെയ്യുക. പ്രാദേശിക വിപണികളിലെ മോട്ടോമോണ്ടോയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് അള്‍ട്രാവയലറ്റലന്റെ പ്ലാന്‍.

'യുകെയിലേക്കും ബെനെലക്‌സ് മേഖലയിലേക്കും അള്‍ട്രാവയലറ്റ് എക്‌സ്പീരിയന്‍സ് എത്തിക്കുന്നതിനായി മോട്ടോമോണ്ടോയുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് അപ്പുറം ലോകത്തിലെ ഏറ്റവും പക്വവും വിവേകപൂര്‍ണവുമായ മോട്ടോര്‍സൈക്ലിംഗ് വിപണികളിലേക്ക് അള്‍ട്രാവയലറ്റ് വികസിപ്പിക്കുമ്പോള്‍ ഈ പങ്കാളിത്തം ഞങ്ങളുടെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു' അള്‍ട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു.

അള്‍ട്രാവയലറ്റ് F77 മാക് 2 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് ഫൈറ്റര്‍ ജെറ്റ് പ്രചോദിത ഡിസൈന്‍ ആണ് ലഭിക്കുന്നത്. F77 മാക് 2 റീകോണിന് 10.3 kWh ബാറ്ററി പായ്ക്ക് ആണ് ലഭിക്കുന്നത്. ഒപ്പം 30 kW ഇലക്ട്രിക് മോട്ടോര്‍ ബൈക്കിന് കരുത്ത് പകരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ അള്‍ട്രാവയലറ്റ് F77 മാക് 2 ഏകദേശം 323 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

പ്രീമിയം ഇലക്ട്രിക് ബൈക്കില്‍ വേണ്ട ഒട്ടുമിക്ക ഫീച്ചറുകളും ഇതില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇവിക്ക് 10 ലെവല്‍ സ്വിച്ചബിള്‍ റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകള്‍ ലഭിക്കുന്നു. മൂന്ന് റൈഡ് മോഡുകള്‍, അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് ലൈറ്റുകള്‍, ഹില്‍ ഹോള്‍ഡ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 4 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് ഇ-ബൈക്കില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍.

2016-ലാണ് നാരായണ്‍ സുബ്രഹ്‌മണ്യവും നീരജ് രാജ്‌മോഹനും ചേര്‍ന്ന് അള്‍ട്രാവയലറ്റ് സ്ഥാപിച്ചത്. ഇതിനോടകം തന്നെ കമ്പനി ഇവി പ്ലാറ്റ്ഫോമുകളിലും ബാറ്ററി സാങ്കേതികവിദ്യയിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ലിംഗോട്ടോ, ക്വാല്‍കോം വെഞ്ച്വേഴ്സ്, സോഹോ കോര്‍പ്പറേഷന്‍, ടിവിഎസ് മോട്ടോര്‍ കമ്പനി, സ്പെഷ്യല്‍ ഇന്‍വെസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി നിക്ഷേപകരുടെ പിന്തുണയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. യൂറോപ്യന്‍ വിപണി കൂടാതെ ലോകത്തെ മറ്റ് മാര്‍ക്കറ്റുകളിലും വൈകാതെ അള്‍ട്രാവയലറ്റ് കാലുകുത്തും.

More from DriveSpark

Article Published On: Wednesday, April 16, 2025, 19:07 [IST]
English summary
Ultraviolette enter into united kingdom and benelux region partnering with motomondo
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X