റൊണാൾഡോയുടെ നാട്ടുകാര്‍ ഇനി ഓടിക്കുക ഇന്ത്യന്‍ ഇവി! അരങ്ങേറ്റം ഗംഭീരമാക്കി ഡിക്യുവിന്റെ ബ്രാന്‍ഡ്

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡ് ആയ അള്‍ട്രാവയലറ്റ് അവരുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്ന തിരക്കിലാണ്. ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സല്‍പ്പേര് നേടിയ കമ്പനി ഇപ്പോള്‍ യൂറോപ്യന്‍സിനെ ഇവികളിലേക്ക് മാറ്റുന്ന തിരക്കിലാണ്. ഇപ്പോള്‍ നൂറ്റാണ്ടുകള്‍ ഇന്ത്യയെ കോളനിവല്‍ക്കരിച്ച് ഭരിച്ച പോര്‍ചുഗലിനെ വൈദ്യുതീകരിക്കാനുള്ള ലക്ഷ്യവുമായി അള്‍ട്രാവയലറ്റ് പറങ്കിമണ്ണില്‍ കാലുകുത്തിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് (16 ഒക്‌ടോബര്‍ 2025) അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പോര്‍ച്ചുഗല്‍, സ്‌പെയിന്‍ വിപണികളില്‍ എത്തിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ വിപണികളിലെ വിജയകരമായ അരങ്ങേറ്റങ്ങള്‍ക്ക് ശേഷമാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ ആകാശം വലുതാക്കിയിരിക്കുന്നത്.

ആഗോള തലത്തില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും യൂറോപ്പിലെ അതിവേഗം വളരുന്ന ഇവി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. എക്‌സ്‌ക്ലൂസീവ് വിതരണ പങ്കാളിയായ റിനോ ഇലക്ട്രിക് മോട്ടോര്‍സ് വഴിയായിരിക്കും ഐബീരിയന്‍ ഉപദ്വീപില്‍ അള്‍ടാവയലറ്റ് F77 വിപണനം ചെയ്യുക. 12 യൂറോപ്യന്‍ വിപണികളില്‍ സാന്നിധ്യമറിയിക്കാനുള്ള കമ്പനിയുടെ വമ്പന്‍ പ്ലാനിന്റെ ഭാഗമായാണ് സ്‌പെയിനിലേക്കും പോര്‍ച്ചുഗലിലേക്കുമുള്ള അള്‍ട്രാവയലറ്റിന്റെ കടന്നുവരവ്.

ultraviolette launches in spain

'ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, മറ്റ് യൂറോപ്യന്‍ വിപണികളിലുടനീളമുള്ള ഞങ്ങളുടെ ആദ്യ ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം തികച്ചും അസാധാരണമാണ്. ആ ആവേശത്തില്‍, സ്‌പെയിനിലും പോര്‍ച്ചുഗലിലും അള്‍ട്രാവയലറ്റ് F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്' അള്‍ട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു. ഐബീരിയന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിക്ക് അള്‍ട്രാവയലറ്റ് ഒരു ഗെയിം ചേഞ്ചറാണെന്ന് റിനോ ഇലക്ട്രിക് മോട്ടോഴ്സ് വക്താവ് ജോര്‍ജ് ബിയാലേഡ് പറഞ്ഞു.

മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന് പേരുകേട്ട ഈ വിപണികളില്‍ ഇവി സ്വീകാര്യത കൂടിക്കൊണ്ടിരിക്കുകയാണ്. അള്‍ട്രാവയലറ്റിന്റെ ആഗോള വിപുലീകണ തന്ത്രങ്ങളില്‍ ഈ രണ്ട് വിപണികള്‍ക്കും സുപ്രധാന റോളുണ്ട്. പങ്കാളിയായ റിനോ ഇലക്ട്രിക് മോട്ടോര്‍സ് ആയിരിക്കും മേഖലയില്‍ ഇറക്കുമതി, വിതരണം, വില്‍പ്പന, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുക. F77 മാക് 2, F77 സൂപ്പര്‍സ്ട്രീറ്റ് എന്നീ രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി ഐബീരിയന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ultraviolette launches in spain

ത്രോട്ടില്‍ തിരിച്ചാല്‍ ആവേശം തരുന്ന പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന F77 മാക് 2 ഒരു റേസ്-ഓറിയന്റഡ് ഡിസൈനിലാണ് വരുന്നത്. അതേസമയം F77 സൂപ്പര്‍സ്ട്രീറ്റ് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ്. അള്‍ട്രാവയലറ്റിന്റെ പെര്‍ഫോമന്‍സ് ഫോക്കസ്ഡ് ഡിഎന്‍എയുള്ള രണ്ട് മോഡലുകളിലും നൂതനമായ ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 10.3 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് F77 പവര്‍ എടുക്കുന്നത്. ഇത് 40 hp പവറും 100 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

മണിക്കൂറില്‍ 155 കിലോമീറ്ററാണ് ഇതിന്റെ ടോപ് സ്പീഡ്. വെറും 2.8 സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. അള്‍ട്രാവയലറ്റിന്റെ Violette A.I. സിസ്റ്റം, ബോഷ് ഡ്യുവല്‍-ചാനല്‍ എബിഎസ്, 10 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗ്, 4 ട്രാക്ഷന്‍ കണ്‍ട്രോള്‍ സെറ്റിംഗ്‌സ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ സവിശേഷതകളും ഈ ഇവികളില്‍ നല്‍കിയിട്ടുണ്ട്. സിറ്റിയിലും ഹൈവേകളിലും മികച്ച പെര്‍ഫോമന്‍സിനൊപ്പം അതീവ സുരക്ഷയും നല്‍കാന്‍ ഇവ സഹായിക്കുന്നു.

dulquer salmaan daughter ultraviolette f77 paris

ഇനി മുതല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നാട്ടുകാര്‍ ഒരു ഇന്ത്യന്‍ ഇവിയില്‍ ചുറ്റിക്കറങ്ങുന്നത് നമുക്ക് കാണാനാകും. സ്‌പെയിനിലും പോര്‍ച്ചുഗലിലുമുള്ള അള്‍ട്രാവയലറ്റിന്റെ എന്‍ട്രി ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ ആഗോളതലത്തിലുള്ള ഉയര്‍ച്ചയെ എടുത്തുകാണിക്കുന്നതാണ്. ഡിസൈന്‍, സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ്, വികാരം എന്നിവ ലയിപ്പിച്ചുകൊണ്ട് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മൊബിലിറ്റി സുസ്ഥിരം മാത്രമല്ല ആവേശകരം കൂടിയാണെന്ന് തെളിയിക്കുന്നു. അള്‍ട്രാവയലറ്റ് ഓരോ പുതിയ വിപണി കീഴടക്കുമ്പോള്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ മാലോകര്‍ക്ക് മുന്നില്‍ കൈയ്യടി ഏറ്റുവാങ്ങുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 17, 2025, 13:27 [IST]
English summary
Ultraviolette expanded global footprint entering spain portugal with f77 mach 2 f77 superstreet
കൂടുതല്‍... #electric bike #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X