ഹിമാലയൻ്റെ ചീട്ടുകീറുമോ അൾട്രാവയലറ്റ്;കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം കടന്ന് ദുൽഖറിൻ്റെ ബൈക്ക്
ഇലക്ട്രിക് ബൈക്കുകളിൽ പുതിയ തലങ്ങൾ പരിചയപ്പെടുത്തിയ ബ്രാൻഡാണ് അൾട്രാവയലറ്റ്. F77 മാക് 2 എന്ന മോഡൽ അവതരിപ്പിച്ചതിന് ശേഷം പിന്നീട് വീണ്ടും പുതിയ മാറ്റങ്ങളുമായി മോഡൽ അവതരിപ്പിച്ചിരുന്നു. . F77 മാക് 2 മോഡലിനേക്കാള്‍ 15 ശതമാനം കൂടുതല്‍ എയറോഡൈനാമിക്കാണ് പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റ് എന്ന് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു. അതിനൊപ്പം തന്നെ പുതിയ ഹാൻഡിൽബാറാണ് മറ്റൊരു മാറ്റം. ദുൽഖർ സൽമാന് നിക്ഷപമുളള കമ്പനി കൂടിയാണ് അൾട്രാവയലറ്റ്. അള്‍ട്രാവയലറ്റ് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ F77-ന്റെ പെര്‍ഫോമന്‍സ് അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. ജെന്‍3 പവര്‍ട്രെയിന്‍ ഫേംവെയര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അപ്ഡേറ്റ് നിലവിലുള്ള എല്ലാ F77 ഉപഭോക്താക്കള്‍ക്കും നയാപൈസ ചിലവില്ലാതെ ലഭ്യമാണ്.
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇനി പറയാൻ പോകുന്നത് അൾട്രാവയലറ്റ് പുതിയതായി പുറത്തിറക്കിയ വീഡിയോയെ പറ്റിയാണ്. ഹാരിയർ ഇവിയാണ് മലകയറ്റത്തിലൂടെ പരസ്യത്തിൻ്റെ റേഞ്ച് മാറ്റിയത്. അത് കാറാണെന്ന് എങ്കിലും വിചാരിക്കാം. ഒരു ഇലക്ട്രിക് ബൈക്കുമായി ഓഫ്റോഡ് പോകുന്നത് അത്ര എളുപ്പമുളള കാര്യമാണോ. ആരും അങ്ങനെ ധൈര്യപ്പെടാറില്ല. പക്ഷേ ബ്രാൻഡിൻ്റെ പുതിയ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് വിപണി.

തുടക്കത്തിൽ റൈഡർ ഒരു കാടിനകത്തുളള റിസോർട്ടിൻ്റെ റൂമിൻ്റെ ബാൽക്കണിയിൽ ഇരിക്കുകയാണ്. അതിന് ശേഷം റൈഡിങ്ങ് ഗിയറുമായി പുറത്തേക്കിറങ്ങി ഓഫ്റോഡിങ്ങ് നടത്തുകയാണ്. അതിനിടെ പ്രകൃതിയുടെ ഭംഗി മുഴുവനായും ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ കാണാൻ സാധിക്കും. ചെളിയും കല്ലും നിറഞ്ഞ വഴിയിലൂടെ പോയതിന് ശേഷം റൈഡർ ബൈക്കിനെ വെള്ളക്കെട്ടിലേക്ക് ഇറക്കുന്നത് കാണാം. വാഹനത്തിൻ്റെ പകുതിയോളം വെളളം മൂടിയിട്ടും ഒരു തടസ്സവും കൂടാതെ ബൈക്ക് കുതിക്കുകയാണ്.
മല കടന്ന് വെള്ളച്ചാട്ടത്തിനടുത്തേക്ക് ബൈക്ക് എത്തുന്നത് കാണാം. അതിന് ശേഷം വീണ്ടും മലകയറുകയാണ്. വഴുക്കമുളളതും വളരെ അപകടം നിറഞ്ഞ മലയിലൂടെ ബൈക്ക് അനായാസം ഓടിക്കുകയാണ് റൈഡർ. മഴയും കാറ്റും നിറഞ്ഞ അന്തരീക്ഷത്തിലും വാഹനത്തിന് ഒരു തരത്തിലുളള കേടുപാടുകളോ തകരാറോ സംഭവിക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിച്ചു. ഇത് കണ്ട് ആരും ഇത്തരം പരീക്ഷണത്തിന് മുതിരരുതേ എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന്റെ ത്രോട്ടില്‍ റെസ്‌പോണ്‍സും മൊത്തത്തിലുള്ള പെര്‍ഫോമന്‍സും മെച്ചപ്പെടുത്തുന്ന തരത്തിലാണ് ജെന്‍3 ഫേംവെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ തന്നെ വയലറ്റ് എഐ സിസ്റ്റം ശേഖരിച്ച ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. റൈഡിംഗ് സമയത്ത് വയലറ്റ് എഐ സിസ്റ്റം ആക്‌സലറേഷന്‍ പാറ്റേണ്‍, ടെറെയ്ന്‍ ഇന്‍പുട്, റൈഡര്‍മാരുടെ പ്രവര്‍ത്തന രീതി എന്നിവയടക്കം 3,000-ത്തില്‍ അധികം പാരാമീറ്ററുകള്‍ നിരീക്ഷിക്കുന്നു.
ബാലിസ്റ്റിക്+ മോഡും ജെന്‍3 ഫേംവെയറും പഴയ മോഡലുകളുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നതാണ്. അള്‍ട്രാവയലറ്റ് F77 മാക് 2 മോഡലിന് 7.1kWh-ഉം മാക് 2 റീക്കണിന് 10.3kWh-മാണ് ബാറ്ററി ശേഷി. റൈഡിംഗ് റേഞ്ചില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഡ്രൈവ് സൈക്കിളില്‍ മാക് 2 വേരിയന്റിന് 211 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്.

അതേസമയം മാക്2 റീക്കോണിലെ വലിയ ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 323 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 2024-ല്‍ പുറത്തിറങ്ങിയ മാക്2 മോഡലില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 10 ലെവല്‍ അഡ്ജസ്റ്റബിലിറ്റിയുള്ള റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, വയലറ്റ് എഐ. എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








