ദുൽഖറിൻ്റെ ബ്രാൻഡിന് വേണ്ടി സായിപ്പൻമാർ ക്യൂ നിൽക്കും; അൾട്രാവയലറ്റ് രണ്ട് മോഡലുകൾ യുകെയിൽ ലോഞ്ച് ചെയ്തു

ഒരു പുതിയ വാഹന ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്കിടയിൽ വിശ്വാസം നേടിയെടുക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ അതിന് മുന്നിൽ ജനപ്രിയ നടനും അതിലുപരി വലിയ വാഹനപ്രേമിയും കൂടിയായ ഒരാളുണ്ടെങ്കിലോ. അതേ അങ്ങനെ അൾട്രാവയലറ്റ് എന്ന ബ്രാൻഡ് മലയാളികളുടെ ഇടയിൽ പ്രശസ്തി നേടിയത് യുവാക്കളുടെ ഹരമായ ദുൽഖർ സൽമാന് കൂടി പങ്കാളിത്തമുണ്ട് എന്ന് അറിഞ്ഞപ്പോഴാണ്. ആരേയും കൊതിപ്പിക്കുന്ന ഡിസൈൻ,ലുക്ക്, പെർഫോമൻസ് എന്നിങ്ങനെയെല്ലാം കൊണ്ട് തന്നെ ജനങ്ങൾ ബ്രാൻഡിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തെ പല ഓട്ടോ എക്സ്പോയിലും അൾട്രാവയലറ്റ് ചർച്ചാവിഷയമായി.

ഇപ്പോഴിതാ ബ്രാൻഡിൻ്റെ രണ്ട് പെർഫോമൻസ് മോഡലുകളായ F77 MACH 2 RECON, F77 സൂപ്പർസ്ട്രീറ്റ് RECON യുകെയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുകയാണ്.കമ്പനിയുടെ അന്താരാഷ്ട്ര വളർച്ചയിൽ ഒരു സുപ്രധാന നാഴികക്കല്ല് ആയി തന്നെ ഇതിനെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.വ്യോമയാന ലോകത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അൾട്രാവയലറ്റിന്റെ F77 സീരീസ് ബ്രിട്ടീഷ് റോഡുകളിലേക്ക് എത്തുമ്പോൾ അത് വലിയൊരു മാറ്റത്തിന് തന്നെയാണ് തുടക്കം കുറിക്കുന്നത്.

Ultraviolette Officially Launched F77 Mach 2 Recon And F77 Superstreet

ഈ വർഷം ആദ്യം, യൂറോപ്പിലുടനീളം F77-കൾ പുറത്തിറക്കിയതോടെ ബ്രാൻഡ് ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു, തുടർന്ന് EICMA-യിൽ തങ്ങളുടെ ഭാവി ഉൽപ്പന്ന നിരയുടെ പ്രദർശനവും നടന്നു. പ്രശസ്തമായ മോട്ടോർസൈക്ലിംഗ് പൈതൃകത്തിന് പേരുകേട്ട ഒരു രാജ്യമായ യുണൈറ്റഡ് കിംഗ്ഡത്തിൽ F77 ഔദ്യോഗികമായി ലോഞ്ച് ചെയ്തതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും യുകെയിലുടനീളമുള്ള റൈഡർമാർക്ക് കൂടുതൽ മികച്ച പ്രകടനവും അഡ്വാൻസ്ഡ് ടെ്നോളജി ഞങ്ങൾ നൽകുമ്പോൾ ഇത് ഞങ്ങൾക്ക് അഭിമാനകരമായ ഒരു നിമിഷമാണിതെന്നുമാണ് ബ്രാൻഡിൻ്റെ സിഇഒ ലോഞ്ച് ചടങ്ങിൽ പറഞ്ഞത്.

രണ്ട് വ്യത്യസ്ത മോട്ടോർസൈക്കിൾ സെഗ്‌മെന്റുകളെ സംയോജിപ്പിക്കുന്ന ഒരു അതുല്യ മോട്ടോർസൈക്കിളായ X-47ക്രോസ്ഓവറിന്റെ അവതരണവും പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലുടനീളം വൈവിധ്യത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന X-47, ആധുനിക മോട്ടോർസൈക്കിളിംഗിൽ സുരക്ഷയ്ക്കും നവീകരണത്തിനും ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്ന സംയോജിത റഡാർ സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്ന അതിന്റെ ക്ലാസിലെ ആദ്യത്തേതാണ്.

Ultraviolette Officially Launched F77 Mach 2 Recon And F77 Superstreet

ഒരു സ്ട്രീറ്റ് ഫൈറ്ററിനും അഡ്വഞ്ചർ മോട്ടോർസൈക്കിളിനും ഇടയിലുള്ള ഒരു ക്രോസ്ഓവർ ആയാണ് അൾട്രാവയലറ്റ് X-47 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024 EICMA മോട്ടോർസൈക്കിൾ ഷോയിൽ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് എക്‌സിനെ അടിസ്ഥാനമാക്കിയുള്ള ഇവി F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചെടുത്തിരിക്കുന്നതും. പക്ഷേ വ്യത്യസ്തമായ ഷാസിയും സബ്-ഫ്രെയിമുമാണ് ഉപയോഗിക്കുന്നത്.

റഡാർ സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ മോട്ടോർസൈക്കിളാണിത്. ബ്ലൈൻഡ്‌സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ-ചേഞ്ച് അലേർട്ട്, റിയർ കൊളീഷൻ ഡിറ്റക്ഷൻ ശേഷി തുടങ്ങിയ സവിശേഷതകളാണ് കമ്പനി ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്. റിയല്‍-ടൈം ഫ്രണ്ട്, റിയര്‍ ക്യാമറ ഫീഡിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ഓപ്ഷണല്‍ ഡ്യുവല്‍ ഡിസ്‌പ്ലേ സജ്ജീകരണവും ഇവിയിലുണ്ട്.

ബീക്ക്-സ്‌റ്റൈല്‍ ഫെന്‍ഡര്‍, സ്‌കള്‍പ്‌ചേര്‍ഡ് ടാങ്ക്, കാസ്റ്റ് അലുമിനിയം സബ്-ഫ്രെയിമുള്ള ഒരു റാക്ക്ഡ് ടെയില്‍ സെക്ഷന്‍ എന്നിവയുമാതി വരുന്ന അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവറിന്റെ സ്‌റ്റൈലിംഗും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. റിയര്‍ ലഗേജ് റാക്ക്, സാഡില്‍ സ്റ്റേകള്‍, സോഫ്റ്റ്/ഹാര്‍ഡ് പാനിയറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഡസേര്‍ട്ട് വിംഗ് സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റും അൾട്രാവയലറ്റിന്റെ പുതിയ X-47 ഇലക്ട്രിക് ബൈക്കിന് ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 18, 2025, 15:07 [IST]
English summary
Ultraviolette officially launched f77 mach 2 recon and f77 superstreet recon in uk details inside
കൂടുതല്‍... #electric bike #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X