165 കി.മീ റേഞ്ച്, കാട്ടിലും റോഡിലും ഓടിക്കാവുന്ന ഇ-ബൈക്കുമായി ദുല്‍ഖറിന്റെ കമ്പനി; വില 1.50 ലക്ഷം മാത്രം

ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ മുന്‍നിരക്കാരാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. നിലവില്‍ F77 എന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന്റെ രണ്ട് പതിപ്പുകളാണ് അള്‍ട്രാവയലറ്റ് വാഗ്ദാനം ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് ടൂവീലറുകളിലെ മറ്റ് സെഗ്‌മെന്റുകളിലേക്ക് കൂടി തങ്ങള്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന് അള്‍ട്രാവയലറ്റ് പ്രഖ്യാപിച്ചിരുന്നു. ഓലയടക്കമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ടിവിഎസ്, ബജാജ്, ഹീറോ, ഹോണ്ട എന്നീ പരമ്പരാഗത ടൂവീലര്‍ ബ്രാന്‍ഡുകളെയും ഞെട്ടിച്ച് കൊണ്ട് അള്‍ട്രാവയലറ്റ് തങ്ങളുടെ കന്നി ഇലക്ട്രിക് സ്‌കൂട്ടറായ ടെസറാക്റ്റ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അഡ്വാന്‍സ്ഡ് ആയ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് ഇതിനെ അള്‍ട്രാവയലറ്റ് വിശേഷിപ്പിക്കുന്നത്.

ബുധനാഴ്ച ബാംഗ്ലൂരില്‍ വെച്ച് നടന്ന ഇവന്റില്‍ വെച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി ടെസറാക്റ്റ് ഇവിക്കൊപ്പം തങ്ങളുടെ ആദ്യത്തെ ഡ്യുവല്‍ പര്‍പ്പസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളും പുറത്തിറക്കി. സിറ്റി, ഓഫ്‌റോഡ് ആവശ്യങ്ങള്‍ക്ക് ഈ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കാം. വിപണിയില്‍ വന്‍ ഓളം തീര്‍ക്കാന്‍ ഉറച്ചെത്തുന്ന ഈ ഇലക്ട്രിക് ബൈക്കിന് അള്‍ട്രാവയലറ്റ് 'ഷോക്ക്‌വേവ്' എന്നാണ് പേരിട്ടിരിക്കുന്നത്.

ultraviolette shockwave launched

മോളിവുഡ് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റലിന്റെ വിപുലീകരണ പദ്ധതി പ്രകാരം സമീപഭാവിയില്‍ ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ആദ്യത്തെ രണ്ട് ലോഞ്ചുകളാണ് ഇന്ന് ബാംഗ്ലൂരില്‍ അരങ്ങേറിയത്. 1.50 ലക്ഷം രൂപ ആമുഖ വിലയിലാണ് അള്‍ട്രാവയലറ്റ് ഷോക്ക്‌വേവ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ വിലയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുകയെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ശേഷം വില 1.75 ലക്ഷം രൂപയായി ഉയരും. എക്‌സ്‌ഷോറൂം വിലകളാണിത്.

യെല്ലോ/ബ്ലാക്ക്, വൈറ്റ്/റെഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ബൈക്ക് ലഭ്യമാകും. അള്‍ട്രാവയലറ്റ് ഷോക്ക്‌വേവിനെ കുറിച്ച് പറയുമ്പോള്‍ ഭാരം കുറഞ്ഞ 'ഫണ്‍ഡല്‍റോ' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരുന്ന ആദ്യത്തെ രണ്ട് ബൈക്കുകളില്‍ ഒന്നാണ്. ഇരട്ട ഉദ്ദേശ്യം മുന്‍നിര്‍ത്തി വരുന്ന ബൈക്കിന് വളരെ സ്ലിം ആയ ഡിസൈനിലാണ് വരുന്നത്.

ultraviolette shockwave design

ഹൈ ബീക്കും ലംബമായി അടുക്കിയ ഹെഡ്ലാമ്പും ഡ്യുവല്‍-പ്രൊജക്ടര്‍ എല്‍ഇഡി ലൈറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച ഹാന്‍ഡ്‌ലിംഗ് സാധ്യമാക്കുന്ന ഹൈ ഹാന്‍ഡില്‍ ബാറുകളും റാലി ബൈക്കുകളില്‍ സാധാരണയായി കാണുന്ന തരത്തിലുള്ള സീറ്റുകളും ഷോക്ക്‌വേവിന് ലഭിക്കുന്നു. സീറ്റ് സ്ലിം ടെയില്‍ സെക്ഷനുമായി നന്നായി ലയിച്ച് ചേരുന്നു.

120 കിലോഗ്രാം ഭാരമുള്ള അള്‍ട്രാവയലറ്റ് ഷോക്ക്‌വേവിന് 14.5 bhp പവറും 505 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. പെര്‍ഫോമന്‍സ് നോക്കിയാല്‍ അള്‍ട്രാവയലറ്റ് ഷോക്ക്‌വേവിന് 2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ultraviolette shockwave

ഷോക്ക്‌വേവിന് 165 കിലോമീറ്റര്‍ ഐഡിസി റേഞ്ച് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പക്ഷേ നിലവില്‍ അതിന്റെ ബാറ്ററി ശേഷി വെളിപ്പെടുത്തിയിട്ടില്ല. ഫ്രണ്ടില്‍ 37mm അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. യഥാക്രമം 200mm, 180mm എന്നിങ്ങനെയാണ് സസ്പെന്‍ഷന്‍ ട്രാവല്‍.

സ്‌പോക്ക് വീലുകളാണ് ബൈക്കിന് കമ്പനി നല്‍കിയിരിക്കുന്നത്. 90/90-R19 (ഫ്രണ്ട്), 110/90-R17 (ബാക്ക്) വലിപ്പത്തിലുള്ള ടയറുകളിലാണ് ബൈക്ക് ഓടുക. 70mm ഫ്രണ്ട് ഡിസ്‌കും 220mm റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു. അള്‍ട്രാവയലറ്റ് ഷോക്ക്‌വേവിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു. 2026 ആദ്യ പാദത്തില്‍ ഡെലിവറി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 5, 2025, 14:05 [IST]
English summary
Ultraviolette shockwave dual purpose electric motorcycle launched in india price range details
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X