1.20 ലക്ഷത്തിന്റെ അള്‍ട്രാവയലറ്റ് ഇ-സ്‌കൂട്ടറിനായി കാത്തിരിക്കണോ? എതിരാളികളുമായി മാറ്റുരച്ച് നോക്കാം

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കിയ വാഹന നിര്‍മാതാക്കളാണ് അള്‍ട്രാവയലറ്റ് (Ultraviolette). ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അള്‍ട്രാവയലറ്റിന്റെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ആഴ്ച വിപണിയില്‍ എത്തി. ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് മാത്രം പുറത്തിറക്കിയിരുന്ന കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിലേക്ക് കൂടി സാന്നിധ്യം അറിയിച്ചതായിരുന്നു അതില്‍ ശ്രദ്ധേയം. പ്രീമിയം ലുക്കും നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുമായി വരുന്ന അള്‍ട്രാവയലറ്റ് ടെസറാക്റ്റ് (Ultraviolette Tesseract ) ഇതിനോടകം ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ 1.20 ലക്ഷം രൂപയ്ക്ക് നല്‍കുമെന്നായിരുന്നു അള്‍ട്രാവയലറ്റ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെറും 48 മണിക്കൂര്‍ കൊണ്ട് ടെസറാക്റ്റ് 20000 ബുക്കിംഗ് വാരിക്കൂട്ടി. ഇതോടെ ആദ്യത്തെ 50000 കസ്റ്റമേഴ്‌സിന് ആമുഖ വിലയില്‍ ഇ-സ്‌കൂട്ടര്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. നിങ്ങള്‍ അള്‍ട്രാവയലറ്റ് ടെസറാക്റ്റ് വാങ്ങാന്‍ പദ്ധതിയുന്ന വ്യക്തിയാണെങ്കില്‍ ഇ-സ്‌കൂട്ടറിനെ അതിന്റെ എതിരാളികളുമായി നടത്തിയ താരതമ്യം ഒന്ന് വായിക്കുക.

ultraviolette tesseract vs rivals

അള്‍ട്രവയലറ്റിന്റെ നെക്‌സ്റ്റ് ജെന്‍ പ്ലാറ്റ്‌ഫോമിലാണ് ടെസറാക്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഇ-സ്‌കൂട്ടറിന് പരമാവധി 20.1 bhp വരെ പവര്‍ ഔട്ട്പുട്ട് ലഭിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. 3.5kWh, 5kWh, 6kWh എന്നിങ്ങനെ 3 വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളില്‍ വാങ്ങാം. ബാറ്ററി പായ്ക്കിന് അനുസരിച്ച് ഫുള്‍ ചാര്‍ജില്‍ 261 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വെറും 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഓല S1 പ്രോ+: ഓല ഇലക്ട്രിക്കിന്റെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടർ 4kWh, 5.3kWh എന്നീ ബാറ്ററി ഓപ്ഷനുകളില്‍ വാങ്ങാം. 242 മുതല്‍ 320 കിലോമീറ്ററും വരെയാണ് റേഞ്ച് പറയുന്നത്. 13 kW പീക്ക് പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. മണിക്കൂറില്‍ 141 കിലോമീറ്ററാണ് പരമാവധി വേഗത. വെറും 2.1 സെക്കന്‍ഡില്‍ 0-40 kmph വേഗത കൈവരിക്കും. വില 1.43 ലക്ഷം മുതല്‍ 1.70 ലക്ഷം രൂപ വരെയാണ്.

athe 450 apex

ഏഥര്‍ 450 അപെക്‌സ്: അള്‍ട്രാവയലറ്റ് ടെസറാക്റ്റിന്റെ മറ്റൊരു എതിരാളിയാണ് ഏഥര്‍ 450 അപെക്‌സ്. 3.7kWh ബാറ്ററിയുമായി വരുന്ന ഇവിക്ക് 157 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. ണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത് പായും. 0-40 kmph വേഗതയിലെത്താന്‍ 2.9 സെക്കന്‍ഡ് മതി. പവര്‍ഫുള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 1.99 ലക്ഷം രൂപയാണ് വില.

ഹീറോ വിഡ V2 പ്രോ: ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ള മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറിന് 3.9kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് ഫുള്‍ചാര്‍ജില്‍ 165 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 0-40 kmph വേഗത കൈവരിക്കാന്‍ 2.9 സെക്കന്‍ഡ് മതി. വിഡ മോഡലിന് 1.15 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

river indie

റിവര്‍ ഇന്‍ഡി: വ്യത്യസ്തമായ ഡിസൈനില്‍ വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. ഇതില്‍ ഘടിപ്പിച്ച 4kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ പരമാവധി 161 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. 3.7 സെക്കന്‍ഡില്‍ 0-40 kmph വേഗത തൊടുന്ന ഇന്‍ഡിക്ക് 1.43 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറും വിലകളാണിത്.

എതിരാളികളായി വിവിധ വില നിലവാരത്തില്‍ മുന്‍നിര കമ്പനികളില്‍ നിന്ന് ഒത്തിരി മോഡലുകള്‍ ഉണ്ടെങ്കിലും അതിന്റെ വലിപ്പവും രൂപഭംഗിയും കൊണ്ട് ടെസറാക്റ്റ് വേറിട്ട് നില്‍ക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കുറഞ്ഞ വിലയാണ്. എന്നാല്‍ ഡെലിവറി അടുത്ത വര്‍ഷം മാത്രമാണ് ആരംഭിക്കുന്നത് എന്നതിനാല്‍ തന്നെ റിവ്യൂ അറിഞ്ഞ ശേഷം വാങ്ങുന്നത് കഷ്ടമാകും. അതുകൊണ്ട് ഈ മോഡല്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ 999 രൂപ നല്‍കി ഉടന്‍ ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Monday, March 10, 2025, 10:44 [IST]
English summary
Ultraviolette tesseract compared with ola s1 pro plus ather 450 apex vida v2 pro river indie
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X