ഇലക്ട്രിക് കാറിനും സ്‌കൂട്ടറിനും ഒരു ചാര്‍ജര്‍ മതി! 2999 രൂപ മുടക്കിയാല്‍ മതിയെന്ന് ദുല്‍ഖറിന്റെ കമ്പനി
മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സഹ-ഉടമയായ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആണ് അള്‍ട്രാവയലറ്റ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി നിര്‍മാതാക്കള്‍ F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കുമായി ഇതിനോടകം പേരെടുത്ത് കഴിഞ്ഞു. വിദേശ രാജ്യങ്ങളിലടക്കം സാന്നിധ്യമറിയിക്കുന്ന കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്. ഇതിനിടെ ഇലക്ട്രിക് ടൂവീലര്‍ ഉടമകള്‍ക്ക് ഉപകാരപ്രദമാക്കുന്ന ഒരു ചാര്‍ജിംഗ് ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. അള്‍ട്രാവയലറ്റ് മോഡലുകളില്‍ മാത്രമല്ല, ഏത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലും ഈ ചാര്‍ജിംഗ് ഗാഡ്ജറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഇലക്ട്രിക് കാര്‍ ചാര്‍ജറുകള്‍ ഉപയോഗിച്ച് ഇലക്ട്രിക് ടൂവീലറുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന UVLYNC എന്ന പുതിയ ചാര്‍ജിംഗ് കംപോണെന്റ് ആണ് ഇപ്പോള്‍ അള്‍ട്രാവയലറ്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എസി ചാര്‍ജറുകള്‍ക്ക് വരെ അനുയോജ്യമായ ഈ ഗാഡ്ജറ്റിന്റെ വില വെറും 2999 രൂപ മാത്രമാണ്. ഇലക്ട്രിക് ടൂവീലറുകളുടെ ചാര്‍ജിംഗ് പ്രക്രിയ ലളിതമാക്കുകയും ഇലക്ട്രിക് കാറുകളുടെ വിശാലമായ ചാര്‍ജിംഗ് ശൃംഖല ഉപയോഗപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

UVLYNC ഉപയോഗപ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അട്രാവയലറ്റ് ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇത് വാങ്ങാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് വ്യപകമാണെങ്കിലും ചാര്‍ജിംഗ് എന്നത് വെല്ലുവിളിയായി തുടരുകയാണ്. എസി വാള്‍ ചാര്‍ജറുകളില്‍ അല്ലെങ്കില്‍ പ്ലഗ് പോയിന്റുകളിലേക്ക് കുത്തിയാണ് ഇലക്ട്രിക് ടൂവീലറുകള്‍ ചാര്‍ജ് ചെയ്യേണ്ടത്. ടൂ പിന്‍ അല്ലെങ്കില്‍ ത്രീ പിന്‍ സോക്കറ്റാണ് ഇതിനായി സാധാരണയായി ഉപയോഗിക്കുന്നത്. ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ ആദ്യം എസി പവറിനെ ഡിസി പവറായി മാറ്റുന്നു.
ഡിസി കറന്റ് പിന്നീട് ബാറ്ററി പായ്ക്കില്‍ സ്‌റ്റോര്‍ ചെയ്യുകയാണ് ചെയ്യുക. UVLYNC ഒരു അതുല്യമായ ടൈപ്പ് 2 ഉപകരണമാണ്. ഇതിന്റെ ഒരറ്റം ഈ ടു/ത്രീ പിന്‍ ചാര്‍ജറുകളില്‍ ഘടിപ്പിക്കുകയും മറ്റേത് ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളിലെ എസി ചാര്‍ജിംഗ് പോയിന്റുമായി ബന്ധിപ്പിക്കുകയും ചെയ്യാം. CCS2 ചാര്‍ജര്‍ പോയിന്റുകളെ അടിസ്ഥാനമാക്കി ഇവി പബ്ലിക് ചാര്‍ജറുകള്‍ എസി, ഡിസി ചാര്‍ജിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

അള്‍ട്രാവയലറ്റിന്റെ ഈ ഉപകരണം വാങ്ങിയാല്‍ ഇലക്ട്രിക് ഇരുചക്രവാഹന ഉടമകള്‍ക്ക് 4,000+ എസി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്നും 1 ലക്ഷം ടൈപ്പ് 2 എസി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതായത് UVLYNC വാങ്ങി കൈയ്യില്‍ വെച്ചാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലും ദീര്‍ഘദൂര യാത്രകള്‍ സാധ്യമാകും. ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ പബ്ലിക് ഇവി ചാര്‍ജര്‍ ഉണ്ടായാല്‍ മാത്രം മതി.
അള്‍ട്രാവയലറ്റുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കമ്പനി കഴിഞ്ഞ ദിവസം ഒരു നേക്കഡ് സ്ട്രീറ്റ് ബൈക്ക് പേറ്റന്റ് ചെയ്തിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരന്ന ഹാന്‍ഡില്‍ബാറുകള്‍, നക്കിള്‍ ഗാര്‍ഡുകള്‍, സിംഗിള്‍ പീസ് സീറ്റ, സ്പ്ലിറ്റ് ഗ്രാബ് ഹാന്‍ഡിലുകള്‍ എന്നിവയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
ഹെഡ്ലൈറ്റിന് മുന്നിലുള്ള ചെറിയ ബീക്കും ഉയര്‍ത്തിയ ഫ്രണ്ട് ഫെന്‍ഡറുകളും ഇതൊരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണോ എന്ന ചോദ്യം ഉയര്‍ത്തുന്നു. മോട്ടോര്‍സൈക്കിളില്‍ യുഎസ്ഡി ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 17 ഇഞ്ച് വീലുകളാണ് ലഭിക്കുക. രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഓഫറില്‍ ഉണ്ടാകും.
ഫുള്‍ ചാര്‍ജില്‍ 211 കിലോമീറ്റര്‍ അല്ലെങ്കില്‍ 323 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന അതേ ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ നിലനിര്‍ത്തും. F77 മാക് 2 മോഡലിന് ലഭിക്കുന്ന സവിശേഷതകളും പുത്തന്‍ ബൈക്കിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഊഹാപോഹങ്ങള്‍ പോലെ ഇത് ഒരു അഡ്വഞ്ചര്‍ മോഡല്‍ ആണെങ്കില്‍ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയും ലഭിക്കും. ഈ വര്‍ഷാവസാനമാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








