രണ്ടാം വരവ് രണ്ടും കൽപ്പിച്ച് തന്നെ! എതിരാളികളെ വിറപ്പിക്കാൻ ഹീറോ മാവ്‌റിക് 440 ഉടനെത്തും
ഇന്ത്യൻ ബൈക്ക് പ്രേമികളുടെ ഇടയിൽ ചർച്ചയാകപ്പെട്ട ഒരു വാർത്തയായിരുന്നു വിൽപ്പന കുറവായതിനാൽ മുമ്പ് നിർത്തലാക്കിയ ഹീറോ മാവ്‌റിക് 440 ഇന്ത്യയിൽ തിരിച്ചുവരവിന് ഒരുങ്ങുന്നു എന്നത്, മാത്രവുമല്ല മാവ്‌റിക് 440 ഔദ്യോഗിക ലോഞ്ചിന് അധികം കാത്തിരിക്കേണ്ടി വരില്ല എന്നൊരു സൂചനയും കിട്ടിയിട്ടുണ്ട്. ഹീറോ മാവ്‌റിക് 440 മോഡലിൻ്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രീമിയം മോട്ടോർസൈക്കിൾ പ്രേമികളെ ആകർഷിക്കുന്നതിനായി ഡിസൈനിലും, ഫീച്ചറിലും, പെർഫോമൻസിലും അപ്‌ഡേറ്റ് ചെയ്‌ത മോഡൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വേണ്ടി തുടർന്ന് വായിക്കാന മറക്കരുതേ.
2026 ഹീറോ മാവ്‌റിക് 440-ൽ പുതുക്കിയതും ആധുനികവുമായ ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്. പരമ്പരാഗത ടെലിസ്‌കോപ്പിക് യൂണിറ്റുകൾക്ക് പകരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗോൾഡൻ അപ്‌സൈഡ്-ഡൗൺ (USD) ഫ്രണ്ട് ഫോർക്കുകൾ എന്നിവയൊക്കെയാണ് പ്രധാന അപ്‌ഗ്രേഡുകളിൽ ഉൾപ്പെടുന്നത്. മാത്രവുമല്ല ഉയർന്ന നിലവാരമുള്ള ലുക്ക് നൽകുന്നതിനായി ശ്രദ്ധേയമായ ബ്രോൺസ് എഞ്ചിൻ കവറും ഈ ബൈക്കിലുണ്ട്. ഇത് ബൈക്കിൻ്റെ ലുക്ക് വർധിപ്പിക്കുമെന്നത് കട്ടായമാണ്.

പുതിയ മാറ്റ് ഗ്രേ പെയിൻ്റ് സ്കീംമിലാണ് ആളിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് മാവ്‌റിക് 440 യെ സമകാലികവും ലളിതവുമായ ഒരു ലുക്ക് നൽകാൻ സഹായിക്കുന്നുണ്ട്. കൂടാതെ ഡിജിറ്റൽ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മെച്ചപ്പെട്ട ദൃശ്യപരതയ്‌ക്കായി പൂർണ്ണ LED ലൈറ്റിംഗ്, ഡയമണ്ട്-കട്ട് ഫിനിഷുള്ള അലോയ് വീലുകൾ എന്നിവയാണ് രണ്ടാം വരവിനൊരുങ്ങുന്ന ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ. ഈ ഡിസൈൻ അപ്‌ഗ്രേഡുകൾ മാവ്‌റിക് 440-നെ കൂടുതൽ ആകർഷകമാക്കുകയും മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യാൻ സഹായിക്കും.
പെർഫോമൻസിൻ്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഹാർലി-ഡേവിഡ്‌സണുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 440 സിസി സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് 2026 ഹീറോ മാവ്‌റിക് 440-ന് കരുത്ത് പകരുന്നത്. ഇത് ഏകദേശം 27 bhp പവറും 36 nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വളരെ കരുത്തുറ്റതും എന്നാൽ വളരെ സുഗമമായി ഓടിച്ച് പോകാൻ സാധിക്കുന്ന ഒരു ബൈക്കായിരിക്കും ഇത്.

എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സും അസിസ്റ്റ്, സ്ലിപ്പർ ക്ലച്ചുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. അതിനാൽ ഗിയർ ഷിഫ്റ്റുകളും പെട്ടെന്നുള്ള ഡൗൺഷിഫ്റ്റുകളിൽ നിന്നും വാഹനത്തിന് മികച്ച നിയന്ത്രണവും ഉറപ്പാക്കുന്നുണ്ട്. പരമാവധി വേഗതയായ മണിക്കൂറിൽ 150 കിലോമീറ്ററും ലിറ്ററിന് 34 കിലോമീറ്ററും എന്ന മൈലേജ് നൽകാനും മാവ്‌റിക് 440 -ക്ക് സാധിക്കും.
സുരക്ഷ മുൻനിർത്താൻ ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ ABS, സുഗമമായ ഡൗൺഷിഫ്റ്റുകൾ ഉറപ്പാക്കുകയും വീൽ ലോക്കപ്പ് തടയുകയും ചെയ്യുന്ന സ്ലിപ്പർ ആൻഡ് അസിസ്റ്റ് ക്ലച്ചും വാഗ്ദാവം ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് സുരക്ഷാ അറിയിപ്പുകൾ പോലുള്ള അലേർട്ടുകൾ കാണിക്കുന്ന ഒരു ഡിജിറ്റൽ ടിഎഫ്ടി ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മികച്ച നിയന്ത്രണവും റൈഡർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന നൂതന സുരക്ഷാ സംവിാനങ്ങളെല്ലാം അപ്‌ഡേറ്റ് ചെയ്‌ത 2026 ഹീറോ മാവ്‌റിക് 440-യിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ ഫ്രണ്ട്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, സ്ഥിരതയുള്ള ട്രെല്ലിസ് ഫ്രെയിം, അപകട മുന്നറിയിപ്പ് സിഗ്നൽ എന്നിവയ്‌ക്കൊപ്പം, സിറ്റി ഡ്രൈവിനായാലും ഹൈവേകളിലായാലും സുരക്ഷിതവും ആസ്വാദ്യകരവുമായ റൈഡിംഗ് അനുഭവം അപ്‌ഡേറ്റ് ചെയ്‌ത മാവ്‌റിക് 440 വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








