ഡിമാന്‍ഡ് കാരണം റീലോഞ്ചായ ബൈക്ക്! ഇനി പിടിച്ചിടത്ത് നില്‍ക്കും, 'ത്രില്‍ മെഷീന്' അപ്‌ഡേറ്റുമായി ബജാജ്

ഇന്ത്യന്‍ വിപണിയിലെത്തിയ ഒരു ഐക്കോണിക് പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍ 220F (Bajaj Pulsar 220F). പെര്‍ഫോമന്‍സ്, സ്‌പോര്‍ട്ടി സ്റ്റൈലിംഗ്, ദൈനംദിന ഉപയോഗക്ഷമത എന്നിവ സമന്വയിപ്പിക്കുന്ന 220F ഐക്കണിക് പള്‍സര്‍ നെയിംപ്ലേറ്റിന് കീഴില്‍ ഏറ്റവും ജനപ്രിയമായ മോഡല്‍ നാമങ്ങളില്‍ ഒന്നാണ്. 'ദി ലെജന്‍ഡ്', 'ത്രില്‍ മെഷീന്‍' എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഈ മോട്ടോര്‍സൈക്കിള്‍ പ്രീമിയം സെഗ്മെന്റിലേക്ക് കടക്കാതെ തന്നെ കഴിവുറ്റ മോട്ടോര്‍സൈക്കിള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കിടിലന്‍ ചോയ്സാണ്. പവറിന്റെയും പ്രായോഗികതയുടെയും സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ സിറ്റിയിലും ഹൈവേയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

2022 ഏപ്രിലില്‍ ബജാജ് ഓട്ടോ പള്‍സര്‍ 220F നിര്‍ത്തലാക്കിയെങ്കിലും അതിന്റെ ജനപ്രീതിയും ഡിമാന്‍ഡും കാരണംബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 2023 ഫെബ്രുവരിയില്‍ തിരികെയെത്തിച്ചു. ഇപ്പോള്‍ രണ്ട് പുതിയ നിറങ്ങളും ഗ്രാഫിക്സും നല്‍കി ബജാജ് ജനപ്രിയ മോഡല്‍ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. 2025 ഡിസംബര്‍ 19 മുതല്‍ 20 വരെ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ ഇത് പ്രദര്‍ശിപ്പിക്കും. വില പ്രഖ്യാപനവും ഇവന്റില്‍ വെച്ച് നടക്കുമെന്നാണ് സൂചന.

bajaj pulsar 220f

ഡ്യുവല്‍ ചാനല്‍ എബിഎസ്

പുതിയ ബജാജ് പള്‍സര്‍ 220F-ലെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് ഡ്യുവല്‍-ചാനല്‍ എബിഎസ് (ABS) ചേര്‍ത്തതാണ്. മുമ്പ് ഫ്രണ്ട് വീലില്‍ മാത്രമായി സിംഗിള്‍-ചാനല്‍ എബിഎസ് ആയിരുന്നു ബൈക്കിന് ലഭിച്ചിരുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സാന്നിധ്യം ഉയര്‍ന്ന വേഗതയിലും നനഞ്ഞ പ്രതലങ്ങളിലും വീല്‍ ലോക്കിംഗ് തടഞ്ഞ് റൈഡര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

പുതിയ നിറം

ഇതിനോടകം ഡീലര്‍ഷിപ്പുകളില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോട്ടോര്‍സൈക്കിളിന്റെ മൊത്തം രൂപകല്‍പ്പനയില്‍ മാറ്റമില്ലെങ്കിലും പുതിയ ലിവറിയും സ്ട്രൈപ്പുകളും പള്‍സര്‍ 220F മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നുണ്ട്. റിം സ്ട്രൈപ്പുകള്‍, അപ്ഡേറ്റഡ് ഗ്രാഫിക്സ്, കാര്‍ബണ്‍ ഫൈബര്‍ തീമിലുള്ള സൈഡ് പാനലുകള്‍, ഫെയറിംഗുകള്‍ എന്നിവയും ബജാജ് ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്. അടിസ്ഥാന നിറം സിഗ്നേച്ചര്‍ ബ്ലാക്ക് തന്നെയാണ്.

bajaj pulsar 220f

സെമി-ഫെയര്‍ഡ് ഫ്രണ്ട് എന്‍ഡും വലിയ എയറോഡൈനാമിക് വൈസറും ബൈക്കില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്റ്റൈലിഷ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, 17 ഇഞ്ച് 5-സ്പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് 2025 ബജാജ് പള്‍സര്‍ 220F മോട്ടോര്‍സൈക്കിളില്‍ വരുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

പവര്‍ട്രെയിന്‍

സുപരിചിതമായ 220 സിസി, എയര്‍-ഓയില്‍ കൂൾഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കും. 5 സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 20.6 bhp പവറും 18.55 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഫ്രണ്ട് ടെലിസ്‌കോപിക് സസ്പെന്‍ഷന്‍, പിന്നില്‍ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ട്വിന്‍ സസ്പെന്‍ഷന്‍, 280/230 mm ഫ്രണ്ട്/റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ മറ്റ് സൈക്കിള്‍ പാര്‍ട്സുകളില്‍ ഉള്‍പ്പെടുന്നു. വീതിയേറിയ ട്യൂബ്ലെസ് ടയറുകളിലാണ് പള്‍സര്‍ 220F ഓടുക.

bajaj pulsar 220f digital cluster

ഫീച്ചറുകള്‍

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍, റൈഡ് കണക്റ്റ് ആപ്പ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കാള്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള സൗകര്യം, ക്ലോക്ക് ടൈമര്‍, ഡിസ്റ്റന്‍സ് ടു എംറ്റി ഡാറ്റ എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പള്‍സര്‍ 220F മോട്ടോര്‍സൈക്കിളില്‍ ബജാജ് നല്‍കുന്നു.

പ്രതീക്ഷിക്കുന്ന വില

പള്‍സര്‍ 220F നിലവില്‍ 1.27 ലക്ഷം രൂപ വിലയിലാണ് വിപണനം ചെയ്യുന്നത്. എക്‌സ്‌ഷോറൂം വിലയാണ് ഇത്. പുതിയ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനാല്‍ ഏകദേശം 5,000 രൂപ മുതല്‍ 10,000 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഏതായാലും ഔദ്യോഗിക വില പ്രഖ്യാപനത്തിനായി ഏതാനും ദിവസങ്ങള്‍ കൂടി നമുക്ക് കാത്തിരിക്കാം. ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200, യമഹ FZ25/MT-15 എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, December 16, 2025, 10:15 [IST]
English summary
Updated bajaj pulsar 220f with dual channel abs new colours to debut at india bike week 2025
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X