കിടിലൻ മൈലേജും പോക്കറ്റ് നിറയെ കാശും കിട്ടും! യൂസ്ഡ് ഹീറോ സ്പ്ലെൻഡർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാറായാലും ബൈക്കായാലും നല്ല മൈലേജുളള വാഹനം വേണമെന്നായിരിക്കും. പുതിയ വാഹനം വാങ്ങാൻ കഴിയാത്തവർ യൂസ്ഡ് വാഹനങ്ങൾ വാങ്ങാറുണ്ട്. യൂസ്ഡ് വാഹനങ്ങൾ വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. എന്നാൽ അത് ഓരോ മോഡലുകൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. കാർ വാങ്ങുന്നത് പോലെ അല്ല ഒരു യൂസ്ഡ് ടൂവീലർ വാങ്ങുമ്പോൾ. ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് സെക്കൻഡ് ഹാൻഡ് ഹീറോ സ്പ്ലെൻഡർ വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ് പറയാൻ പോകുന്നത്. മൈലേജ് കൊണ്ടും കുറഞ്ഞ മെയിൻ്റെനൻസ് ചിലവ് കൊണ്ടും ഏറെ ജനശ്രദ്ധ നേടിയ മോഡലാണിത്.
നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന വാഹനം എത്രത്തോളം ഓതറൈസ്ഡ് സർവീസ് സെന്ററിൽ സർവീസ് ചെയ്തിട്ടുണ്ടെന്ന് ആദ്യം തന്നെ പരിശോധിക്കുക. എഞ്ചിൻ ഓയിൽ, ഫിൽട്ടർ, ചെയിൻ, ബ്രേക്ക് പാഡ്‌സ് തുടങ്ങിയവ കൃത്യമായി മാറുകയോ മെയിൻ്റെയിൻ ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുക. സർവീസ് രേഖകൾ ഇല്ലെങ്കിൽ നിങ്ങൾ നോക്കുന്ന ബൈക്ക് നന്നായി സംരക്ഷിച്ചിട്ടില്ലെന്ന് നിസംശയം വേണം.

വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴാണ് അടുത്ത കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. സ്റ്റാർട്ടാകാനുളള മടുപ്പ്, അമിതമായ വിറയൽ, എക്സ്ഹോസ്റ്റിൽ നിന്ന് വെളുത്ത പുക വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇനി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ ഗിയർ വീഴാനുള്ള മടുപ്പോ, ക്ലച്ച് സ്ലിപ്പ് ആയി പോകുന്നുണ്ടെങ്കിൽ വാഹനം കൃത്യമായി പരിപാലിക്കാറില്ല എന്ന് തന്നെ മനസിലാക്കാം.
ഇനി ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് വാഹനത്തിൻ്റെ പേപ്പറുകൾ കൃത്യമാണോ എന്ന് പരിശോധിക്കുക. ആർസി ബുക്ക്, ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, വാഹനത്തിൻ്റെ ചലാനുകൾ എല്ലാ കൃത്യമാണെന്നും ഒറിജിനൽ ആണോ എന്ന് കൂടി നോക്കണം. ബൈക്ക് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ആണെങ്കിൽ ഉറപ്പായും NOC പേപ്പറുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ ആർസി ബുക്കുമായി ഒത്തു നോക്കാൻ മറക്കാതിരിക്കുക.

വാഹനത്തിൻ്റെ വിലയുമായി ബന്ധപ്പെട്ട് മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യുക. ബൈക്കിൻ്റെ അറ്റക്കുറ്റപ്പണികൾക്കുളള ചിലവ് കൂടി വാഹനത്തിൻ്റെ വിലയിൽ കുറയ്ക്കണം. പുതിയ മോഡലുമായി നോക്കുകയാണെങ്കിൽ സ്പ്ലെൻഡർ, സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിലും സ്പ്ലെൻഡർ ശ്രേണി വാങ്ങാനുമാവും. 2025 ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഡ്രം ബ്രേക്ക് വേരിയന്റിന് 88,128 രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
മറുവശത്ത് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 92,028 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മുമ്പുണ്ടായിരുന്ന അതേ 124.7 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് പുതിയ മോഡലിലും ലഭിക്കുന്നത്. 5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 125 സിസി എഞ്ചിന് 10.7 bhp കരുത്തിൽ പരമാവധി 10.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

സിറ്റി ട്രാഫിക്കിലും ഹൈവേകളിലും സ്പ്ലെൻഡറിലെ യാത്രാനുഭവം മെച്ചപ്പെടുത്താനായി അഡ്വാൻസ്‌ഡായ ഫ്യൂവൽ ഇഞ്ചക്ഷൻ (FI) സിസ്റ്റം, വെറ്റ് മൾട്ടി പ്ലേറ്റ് ക്ലച്ച് എന്നിവയും ഹീറോ മോട്ടോകോർപ് ഒരുക്കിയിട്ടുണ്ട്. മൈലേജിലേക്ക് വന്നാൽ സൂപ്പർ സ്പ്ലെൻഡർ ഒരു ലിറ്റർ പെട്രോളിൽ 69 കിലോമീറ്റർ മൈലേജാണ് പറയുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, പൂർണ്ണ ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ / എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും മോട്ടോർസൈക്കിളിൽ ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








