ഫ്രീക്കന്‍മാരേ... വെസ്പയും അപ്രീലിയയും ഇനി കണ്ണുംപൂട്ടി വാങ്ങിക്കോ; വില ചീപ്പാക്കി പിയാജിയോ
2025 സെപ്റ്റംബര്‍ മൂന്നിന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാഹനങ്ങളും കാര്‍ഷിക ഉപകരണങ്ങളുമടക്കം നൂറിലേറെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചരക്കുസേവന നികുതിയില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ചെറിയ കാറുകള്‍, 350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, മുച്ചക്ര വാഹനങ്ങള്‍, ബസുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. എന്നിരുന്നാലും, ആഡംബര കാറുകള്‍, വലിയ എസ്‌യുവികള്‍, 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ എന്നിവയ്ക്ക് ഇപ്പോള്‍ 40% ജിഎസ്ടി ഈടാക്കും.
ജിഎസ്ടി 2.0 ഇന്നലെ (22 സെപ്റ്റംബര്‍ 2025) മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ജിഎസ്ടി ഘടനയില്‍ വരുത്തിയ മാറ്റങ്ങളെത്തുടര്‍ന്ന് ഉപഭോക്തൃ സൗഹൃദ നീക്കത്തിന്റെ ഭാഗമായി വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ ശ്രേണിയുടെ വില കുറച്ചിരിക്കുകയാണ് പിയാജിയോ ഇന്ത്യ. വലിയ മോട്ടോര്‍സൈക്കിളുകളുടെ നികുതി ഉയര്‍ത്തിയെങ്കിലും 350 സിസിക്ക് മുകളിലുള്ള അപ്രീലിയ ബൈക്കുകള്‍ വാങ്ങുന്നവര്‍ക്ക് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടിവരില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. നികുതി ഭാരം തങ്ങള്‍ ചുമക്കുമെന്നാണ് കമ്പനി പറയുന്നത്.

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഭാഗമായി വെസ്പ ശ്രേണിയിലെ എല്ലാ വേരിയന്റുകളിലും ശ്രദ്ധേയമായ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. നേരത്തെ 1,20,488 രൂപ വിലയുണ്ടായിരുന്ന എന്‍ട്രി ലെവല്‍ വെസ്പ ZX വേരിയന്റിന്റെ വില ഇപ്പോള്‍ 1,10,230 രൂപയായി കുറഞ്ഞു. അതേസമയം വെസ്പ 125 വേരിയന്റിന്റെ പുതിയ വില ഇപ്പോള്‍ 1,22,427 രൂപയാണ്. ഡ്യുവല്‍-ടോണ്‍, 'S' ട്രിമ്മുകളിലും കാര്യമായ കുറവുകളുണ്ട്.
വെസ്പ S 125 ഡ്യുവല്‍ ടോണിന്റെ വില ഇപ്പോള്‍ 1,28,481 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ഇതിന്റെ വില 1,40436 രൂപയാണ്. വലിയ 149 സിസി മോഡലുകളിലേക്ക് വന്നാല്‍ വെസ്പ 149 ഇപ്പോള്‍ 1,36,273 രൂപയ്ക്ക് വാങ്ങാം. വെസ്പ S 149 ഡ്യുവല്‍ കളറിന് 1,40,848 രൂപയാണ് വില. പ്രീമിയം വെസ്പ ടെക് വേരിയന്റുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്.

വെസ്പ ടെക് 125-ന് 1,77,679 രൂപയും വെസ്പ S ടെക് 149 വേരിയന്റിന് 1,94,155 രൂപയുമാണ് വില. ഇവ രണ്ടിനും ജിഎസ്ടിക്ക് മുമ്പുള്ളതിനേക്കാള്‍ ഗണ്യമായ കുറവ് ലഭിച്ചു. അപ്രീലിയ സ്‌കൂട്ടര്‍ ശ്രേണിക്കും ജിഎസ്ടി കട്ടിന്റെ ഗുണം ലഭിച്ചു. അപ്രീലിയ സ്റ്റോമിന്റെ വില ഇപ്പോള്‍ 1,10,865 രൂപയില്‍ ആരംഭിക്കുന്നു.
നേരത്തെ അപ്രീലിയ സ്റ്റോമിന്റെ വില 1,20,260 രൂപയായിരുന്നു. സെപ്തംബർ 21 വരെ 1,19,999 രൂപ വിലയുണ്ടായിരുന്ന അപ്രീലിയ SR 125 ഇപ്പോള്‍ 1,10,180 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്‌ലാഗ്ഷിപ്പ് അപ്രീലിയ SR 175 മോഡലിന്റെ വില 1,27,999 രൂപയില്‍ നിന്ന് 1,17,521 രൂപയായി കുറഞ്ഞു.
| Pricing (Ex-Showroom Maharashtra) INR | Pre GST Price | Ex-Showroom Price Post change in GST (w.e.f 22nd Sep'25) |
|---|---|---|
| Vespa ZX | 1,20,488 | 1,10,230 |
| Vespa 125 | 1,33,820 | 1,22,427 |
| Vespa 125 Dual Colour | 1,35,743 | 1,24,186 |
| Vespa S 125 | 1,39,021 | 1,27,185 |
| Vespa S 125 Dual Colour | 1,40,436 | 1,28,481 |
| Vespa 149 | 1,48,956 | 1,36,273 |
| Vespa 149 Dual Colour | 1,51,091 | 1,38,225 |
| Vespa S 149 | 1,51,826 | 1,38,898 |
| Vespa S 149 Dual Colour | 1,53,957 | 1,40,848 |
| Vespa Tech 125 | 1,94,216 | 1,77,679 |
| Vespa 125 Qala | 1,94,216 | 1,77,679 |
| Vespa S Tech 125 | 1,98,135 | 1,81,265 |
| Vespa Tech 149 | 2,07,820 | 1,90,123 |
| Vespa Tech 149 Qala | 2,07,820 | 1,90,122 |
| Vespa S Tech 149 | 2,12,228 | 1,94,155 |
| Aprilia Storm | 1,20,260 | 1,10,865 |
| Aprilia SR 125 | 1,19,999 | 1,10,180 |
| Aprilia SR 175 | 1,27,999 | 1,17,521 |
പുതുക്കിയ വിലകള്‍ ഇപ്പോള്‍ രാജ്യവ്യാപകമായി എല്ലാ പിയാജിയോ ഇന്ത്യ ഡീലര്‍ഷിപ്പുകളിലും ബാധകമാണ്. നികുതി ആനുകൂല്യങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള പിയാജിയോയുടെ നീക്കം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ മത്സരക്ഷമത നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നു. പ്രത്യേകിച്ച് ഉത്സവ സീസണിന് മുന്നോടിയായി സാധാരണയായി ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








