കാറുകള്‍ മാത്രമല്ല, കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും! ഇന്ത്യന്‍ കമ്പനികള്‍ പൂട്ടിക്കുമോ വിന്‍ഫാസ്റ്റ്

ഈ പ്രാവശ്യത്തെ ഓട്ടോ എക്‌സ്‌പോയിലും (Auto Expo 2025) തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളാണ്. പാസഞ്ചര്‍ കാര്‍ വിപണിയിലെ രാജാക്കന്‍മാരായ മാരുതി സുസക്കിയും ഹ്യുണ്ടായിയും വരെ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ച് ഒളം സൃഷ്ടിച്ചു. ഇതിനിടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ (VinFast) ഇന്ത്യന്‍ പ്രവേശനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്ലാന്റ് സ്ഥാപിച്ച് ആഗോള ഭീമന്‍മാരായ ടെസ്‌ലക്ക് മുമ്പേ ഇന്ത്യയില്‍ വേരുറപ്പിക്കാനാണ് വിന്‍ഫാസ്റ്റിന്റെ ശ്രമം. അതിന്റെ ഭാഗമായി തങ്ങളുടെ വാഹന ലൈനപ്പ് ഓട്ടോ എക്‌സ്‌പോയില്‍ വിയറ്റ്‌നാമീസ് ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു.

വിന്‍ഫാസ്റ്റ് കൊണ്ടുവന്ന ഇലക്ട്രിക് എസ്‌യുവികള്‍ വാഹന മേളയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാല്‍ വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറുകള്‍ മാത്രമല്ല പുറത്തിറക്കുന്നത്. നല്ല കിടിലന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നുണ്ട്. ഓട്ടോ എക്സ്പോയില്‍ വിന്‍ഫാസ്റ്റ് 5 വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. അവയെ കുറിച്ച് നമുക്ക് ചുവടെ വായിക്കാം.

vinfast klara s auto expo 2025 front design

വിന്‍ഫാസ്റ്റ് മാതൃരാജ്യമായ വിയറ്റ്‌നാമില്‍ മൊത്തം ഏഴ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ റീട്ടെയില്‍ ചെയ്യുന്നു. ഇതില്‍ ക്ലാര എസ്, തിയോണ്‍ എസ്, ഫെലിസ് എസ്, വെന്റോ എസ്, ഇവോ 200 എന്നിങ്ങനെ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിന്‍ഫാസ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇവോ 200 വിന്‍ഫാസ്റ്റിന്റെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ഒന്നാണ്. ഫെലിസ് എസ്, ക്ലാര എസ് എന്നിവ അതിന്റെ ഇടത്തരം സ്‌കൂട്ടറുകളാണ്.

തിയോണ്‍ എസ്, വെന്റോ എസ് എന്നിവ ബ്രാന്‍ഡിന്റെ 'ഹൈ-ക്ലാസ്' ശ്രേണിയില്‍ വരുന്നു. കമ്പനിയുടെ ഈ അഞ്ച് സ്‌കൂട്ടറുകളിലും 3.5 kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് ഒറ്റ ചാര്‍ജില്‍ 190 മുതല്‍ 210 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് റേഞ്ച് കണക്കുകള്‍ സൂചിപ്പിക്കുന്നു.

vinfast evo200 auto expo 2025 front design

65 കിലോഗ്രാം ഭാരമുള്ള ഒരു റൈഡറിന് അനുസരിച്ചാണ് ഈ റേഞ്ച് കിട്ടുകയെന്ന് കമ്പനി പറയുന്നു. മാത്രമല്ല നിരപ്പായ റോഡിലൂടെയോ പാതയിലൂടെയോ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാല്‍ മാത്രമേ ഈ റേഞ്ച് ലഭിക്കുകയുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും ക്ലെയിംഡ് റേഞ്ചും യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തിലെ റേഞ്ചും തമ്മില്‍ വ്യത്യാസമുണ്ടാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലെല്ലോ.

തിരഞ്ഞെടുക്കുന്ന സ്‌കൂട്ടര്‍ മോഡലിനെ ആശ്രയിച്ച് പരമാവധി വേഗത മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ്. ഇന്ത്യയില്‍ ഇതിനോടകം പേറ്റന്റ് നേടിയതിനാല്‍ ക്ലാര എസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരിക്കും ഇക്കൂട്ടത്തില്‍ ആദ്യം വില്‍പ്പനക്കെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുവരെ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനക്കെത്തിക്കുന്നത് സംബന്ധിച്ച് ഉള്ളുതുറന്നിട്ടില്ല.

റെട്രോ മോഡേണ്‍ ഡിസൈന്‍ ഭാഷയില്‍ വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് വിന്‍ഫാസ്റ്റ് ക്ലാര എസ്. ഈ സ്‌കൂട്ടറിന് 14 ഇഞ്ച് ഫ്രണ്ട് വീലും 12 ഇഞ്ച് റിയര്‍ വീലുമാണ് ലഭിക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം വിന്‍ഫാസ്റ്റ് ഡ്രാഗണ്‍ഫ്‌ലൈ ഇലക്ട്രിക് സൈക്കിളും പ്രദര്‍ശിപ്പിച്ചു. പെഡലുകള്‍ക്ക് പുറമേ ഇതിന് 0.6kWh ബാറ്ററിയും ലഭിക്കുന്നു. ഇതില്‍ ഒരു ചെറിയ ഹെഡ്ലൈറ്റ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, മൗണ്ടന്‍-ബൈക്ക് ടൈപ്പ് ബ്ലോക്ക്-പാറ്റേണ്‍ ടയറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

വമ്പന്‍ പദ്ധതികളുമായാണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ തീരത്തെത്തിയിരിക്കുന്നത്. താങ്ങാനാവുന്ന വിലയുള്ള പ്രീമിയം ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ കുറഞ്ഞ വിലയില്‍ കിടിലന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുവന്ന് ഇവി വിപണിയുടെ നല്ലൊരു പങ്ക് പിടിച്ചടക്കാനാണ് ഫോറിന്‍ ബ്രാന്‍ഡിന്റെ ശ്രമം. തദ്ദേശീയമായി നിര്‍മിക്കുന്നതിനാല്‍ നികുതി ഇളവ് ലഭിക്കുമെന്നതും പോസിറ്റീവ് ആണ്. ഇതിന് പുറമെ രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ബ്രാന്‍ഡ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്.

vinfast vf drgnfly auto expo 2025

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 20, 2025, 13:43 [IST]
English summary
Vietnamese ev makers vinfast showcased 5 electric scooters at auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X