കാശ് കൊടുത്ത് പണി മേടിച്ചോ; അപ്രീലിയ്ക്ക് എഞ്ചിൻ പണി കിട്ടുന്നതിൻ്റെ കാരണം കമ്പനി പറഞ്ഞതിങ്ങനെ

ഇപ്പോൾ ചെറുപ്പക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് അപ്രീലിയ RS457. പല തവണ എഞ്ചിൻ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ പൊങ്ങി വരുന്നുണ്ട്. പലരും ഉയർത്തുന്ന പ്രശ്നം എന്ന് പറയുന്നത് വാഹനത്തിൻ്റെ എഞ്ചിൻ കംപ്ലെയിൻ്റാണ്. കഴിഞ്ഞ ഏപ്രിലിൽ ആണ് വീഡിയോ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപ്രീലിയ RS457 ന്റെ ഉടമ തന്റെ സുഹൃത്തുക്കളോടൊപ്പം ഹൈവേയിൽ ഒരു വിനോദയാത്ര നടത്തിയ വീഡിയോ പങ്കിട്ടിരുന്നു. വാഹനം ഒരു കെടിഎം ബൈക്കിനോട് പോലും ഓടി ജയിക്കാൻ സാധിക്കുന്നില്ല എന്നാണ് ഉടമ പറഞ്ഞത്.എന്നാൽ ഈ കേസിൽ അപ്രീലിയ കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ചിരിക്കുകയാണ്.

കൃത്യമായി സർവീസ് നടത്താതെ വാഹനമോടിക്കുന്നതാണ് എഞ്ചിൻ തകരാറിന് കാരണമാകുന്നതെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അത് പോലെ തന്നെ കമ്പനി നിഷ്‌കർശിക്കുന്നതിന് വിപരീതമായി എഞ്ചിനിൽ മോഡിഫിക്കേഷനുകൾ നടത്തുന്നതും കാരണമാണ്. SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ കമ്പനി RS 457 എന്ന കുറഞ്ഞ വിലയുള്ള പ്രീമിയം സ്പോർട്‌സ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചത് ഏറെ കൊതിയോടെയാണ് ആളുകൾ കണ്ടുനിന്നത്.

Aprilia rs457 engine issues

ആരും കൊതിക്കുന്ന വിലയാണ് അപ്രീലിയ RS 457 മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. 2023 ഇന്ത്യ ബൈക്ക് വീക്കിലൂടെ സർപ്രൈസായി രാജ്യത്ത് പുറത്തിറക്കിയ സൂപ്പർബൈക്കിന് 4.10 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്. അതായത് റോയൽ എൻഫീൽഡിന്റെ 650 സിസി മോഡലുകൾക്ക് കൊടുക്കുന്ന വില പോലുമില്ല ഇതിനെന്ന് സാരം.

ഇന്ത്യയിലെ സബ്-500 സിസി സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R3, കവസാക്കി നിഞ്ച 500, കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 RR എന്നീ പുലിക്കുട്ടൻമാരുമായാണ് അപ്രീലിയയുടെ സിംഹക്കുട്ടി മത്സരിക്കുന്നത്. മെയ്ഡ്-ഇൻ-ഇന്ത്യ RS 457 സൂപ്പർബൈക്ക് അതിൻ്റെ വലിയ പതിപ്പായ RS660-യിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ബാരാമതി പ്ലാൻ്റിൽ നിർമിച്ച് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന അപ്രീലിയ RS 457 ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും.

ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. വെറും 175 കിലോഗ്രാം ഭാരമുള്ള മോഡലിന് മികച്ച പവർ-ടു-വെയ്റ്റ് അനുപാതമുണ്ടെന്നും ഇറ്റാലിയൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. ഒരു അലുമിനിയം പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്.

സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ, 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളോടെയാണ് അപ്രീലിയ RS 457 എത്തുന്നത്. ടു-ഇൻ-വൺ അണ്ടർസ്ലംഗ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, ടേൺ സിഗ്നലുകൾ, ആൻ്റി-റോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ടിവിഎസ് പ്രോട്ടോർക് ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഇതിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 22, 2025, 8:30 [IST]
English summary
Why aprilia rs457 reporting serious issues with the powertrains truth behind this
കൂടുതല്‍... #aprilia #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X